നടുറോടാണ്.
കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ യാതൊരു ഭാവവ്യത്യാസവും അവളിൽ ഇല്ലായിരുന്നു.അവളാ ഇരിപ്പു തുടർന്നു.കാര്യം കൈവിട്ടെന്ന് മനസ്സിലായ ശംഭു വഴിയോരത്തു നിർത്തി രണ്ടുമൂന്ന് കുപ്പി വെള്ളവും വാങ്ങി യാത്ര തുടർന്നു.പട്ടണത്തിന്റെ
തിരക്കുകൾ വിട്ട് ഗ്രാമാന്തരീക്ഷത്തി
ലൂടെയുള്ള യാത്ര.പ്രധാനപാതയിൽ നിന്നും വണ്ടി പെട്ടെന്ന് ഒരു മൺപാത
വഴി യാത്ര തുടർന്നു.പോവേണ്ട വഴിയിൽനിന്നും പെട്ടെന്നുള്ള വ്യതിയാനം,അവളുടെ കണ്ണുകളിൽ കണ്ട ചോദ്യഭാവം അവൻ മൗനം മുറിച്ചു.
ഇപ്പൊ വീട്ടിലേക്ക് പോയാൽ ബോറാവും.ചേച്ചിയുടെ മൂഡ് ശരിയായിട്ട് പോവാം.മാഷല്ല ടീച്ചറ്.
ഒരു പെണ്ണിന്റെ മാറ്റം മറ്റൊരുവൾക്ക് പെട്ടെന്ന് തിരിച്ചറിയാം.
ഇതെങ്ങോട്ടാ ഈ പോണേ,ശംഭു നീ വീട്ടലേക്ക് തിരിക്ക്.
ഒന്ന് ക്ഷമിക്കെന്റെ ചേച്ചി.മാഷ് ഏതായാലും ടീച്ചറെ വിളിച്ചു പറയും. കാര്യം മാഷിനോട് ചെറിയ നുണ പറഞ്ഞു.പക്ഷെ കാരണം അതല്ല എന്നെനിക്കറിയാം.അതാ ഇപ്പൊ വേണ്ടാന്ന് പറഞ്ഞെ.ഒന്ന് സ്വസ്ഥമായിട്ട് പോവാം.
അവർ ചെന്നെത്തിയത് ഒരു പുഴക്കരയിൽ.പുഴയുടെ വരമ്പ് കല്ലുകെട്ടിത്തിരിച്ചിട്ടുണ്ട്.വരമ്പിലൂടെ ഒരു നടപ്പാതയും കൃത്യമായി അകലം പാലിച്ചുകൊണ്ട് തണൽമരങ്ങളും.
ഇതേതാ സ്ഥലം.ഒരു പ്ലീസെന്റ് അറ്റ്മോസ്ഫിയർ.
മാഷിന്റെയാ.ദാ ആ വീട് കണ്ടോ ഇടക്ക് ചില ഗസ്റ്റ് വരാറുണ്ട്.
അവർക്കായിട്ട് സെറ്റപ്പ് ചെയ്തതാ.
ഞാൻ ആദ്യമാ ഇവിടെ.
“ഏതായാലും മുഖം കഴുകി ഇത്തിരി വെള്ളം കുടിക്ക്.” അവൻ വെള്ളം നീട്ടി.”ഞാൻ അങ്ങോട്ട് നിക്കാം കുറച്ചുനേരം ഒന്ന് ഒറ്റക്ക് നിന്നാൽ മനസ്സൊന്നു ശാന്തമാകും.പതിയെ മതി.ഞാൻ വെയിറ്റ് ചെയ്യാം”
ശംഭു നമ്മുക്കൽപ്പം നടക്കാം.
വിരോധമില്ല…
ഇപ്പൊ നിന്റെ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ട്.അതാവും ചിന്തയിൽ. ഉത്തരം എന്റെ കയ്യിലും.ശരിയല്ലെ.