സന്തോഷേ,നന്നായൊന്ന് ദൈവത്തെ വിളിച്ചോ.അവര് വന്ന ദിവസം തന്നെ പുലിവാല് പിടിച്ചല്ലോ നീയ്.
പോട്ടെ ചേട്ടാ,എന്തേലും ഉണ്ടേല് ഞാൻ മാഷിനോട് പറഞ്ഞോളാം.
ഞാനൊന്ന് തല കാണിച്ചേച്ചും വരാം.
ശംഭു അകത്തെക്ക് കയറി.മാഷ് ഗോവിന്ദിനെ പരിചയപ്പെടുത്തുന്ന തിരക്കിൽ ആണ്. ഒപ്പം വീണയും.
അതിനിടയിൽ എപ്പോഴോ തല
കാണിച്ചവൻ കാന്റീനിൽ എത്തി.ഒരു ചായയും കുടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ മാനേജർ ക്യാബിനുള്ളിൽനിന്നും കണ്ണുകൾ ഈറനണിയിച്ചു പുറത്തേക്ക് വേഗത്തിൽ നടക്കുകയാണ് വീണ.
എന്തുപറ്റിയെന്നറിയാതെ മാധവൻ പിറകെയും.ഗോവിന്ദൻ അപ്പോഴും ഉള്ളിൽ തിരക്കിട്ട് സംസാരത്തിൽ ആണ്.അവരുടെ പെരുമാറ്റത്തിലെ ശരീരഭാഷ അവന്റെ ഭൂതകാലം അവന്റെ മുന്നിലെത്തിച്ചു.ആ നടുക്കം വിട്ടുമാറിയ അവൻ പുറത്തെ ചുവരിൽ പതിച്ചിരുന്ന ബോർഡിലേക്ക് നോക്കി.”വില്യംസ്”
അവന്റെ ചുവടുകൾക്ക് ആക്കം കൂടി
പുറത്തെത്തുമ്പോൾ മാഷും വീണയും പുറത്തുണ്ട്.അവൻ കാറിനടുത്തേക്ക് നടന്നു.
ചേച്ചി എന്താ പറ്റിയെ,കണ്ണ് കലങ്ങി
ക്കിടക്കുന്നു.എന്താ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം.
അതാ ഞാനും ചോദിക്കുന്നെ അതിന് ഇവളെന്തെലും പറഞ്ഞിട്ട് വേണ്ടേ.
ഇനി രണ്ടാളും ചോദിച്ചു ബുദ്ധിമുട്ടണ്ട
എനിക്കൊന്നുമില്ല. പെട്ടെന്ന് എന്തോ ഓർത്തുപോയി.അതിന്റെയാ.അല്ലാതെ നിങ്ങൾ കരുതുന്നപോലെ ഒന്നും
ഉണ്ടായിട്ടല്ല.അച്ഛൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാ.
അല്ല വന്നപ്പോൾ കുഴപ്പം ഇല്ലാരുന്നല്ലോ.മാനേജരെ കണ്ടപ്പൊഴാ പ്രശ്നം.എന്താ മോളെ അറിയുവോ അയാളെ.അവന്റെ കൂട്ടുകാരൻ ആണെന്നാ പറഞ്ഞെ.
അറിയും അച്ഛാ
പിന്നെന്താ പ്രശ്നം പറയ് മോളെ.
അത് മാഷേ,വരുന്നവഴിക്ക് ഇവര്‌തമ്മിൽ ചെറിയൊരു വാക്ക് തർക്കം അതാവും.
അത്രേയുള്ളോ.ഞാൻ വെറുതെ ഓരോന്ന്.എന്നാ മക്കള് ചെല്ല്.ഈ മൂഡിൽ ഇവിടെ നിക്കണ്ട. ഒന്ന് ട്രാവൽ ചെയ്യുമ്പോ മനസൊന്നു ശാന്തമാവും.വീക്ക് എൻഡിൽ അച്ഛൻ വരുന്നുണ്ട് അവനോടൊപ്പം നമ്മുക്ക് സംസാരിക്കാം.എന്ത് പരിഭവം ഉണ്ടേലും തീർക്കാം.പോയി വാ.
വീണയുമായി കാർ കോംബൗണ്ട് കടന്നു.അല്പദൂരം കഴിഞ്ഞതും മുന്നിൽ ഡാഷ്ബോർഡിലേക്ക് തല താഴ്ത്തി പൊട്ടിക്കരഞ്ഞു അവൾ.
ചേച്ചി, വല്യേച്ചി എന്തായിത്.