പൊലയാടി മോനെ ഞങ്ങൾ അഞ്ചാറുപേര് നിരന്നുനിന്നത് നിന്റെ കണ്ണിൽ പിടിച്ചില്ല അല്ലേടാ.കൊണ്ട് നിർത്തിയതോ,മുതലാളിക്കും വി ഐ പി ഗസ്റ്റ്നുമുള്ള സ്പെഷ്യൽ പാർകിങ് ഏരിയയിൽ.
കൈയെടുക്ക് ചേട്ടാ,നമ്മുക്ക് സംസാരിക്കാം.
നിന്റെ തോന്ന്യാസത്തിന് ഓരോന്ന് ചെയ്തിട്ട് ജോലി ചെയ്യാൻ വരുന്നവരുടെ മെക്കിട്ട് കേറുന്നോ.
അപ്പോളേക്കും ഗോവിന്ദും വീണയും പുറത്തിറങ്ങിയിരുന്നു.”ശംഭു എന്താടാ,എന്താ പ്രശ്നം”
ഒന്നുല്ല ചേച്ചി, ഈ ചേട്ടൻ ആളറിയാതെ ഓരോന്ന്.നിങ്ങള് ചെല്ല് ഞാൻ നോക്കിക്കോളാം.
ഇനിയും ഉണ്ടോ ഈ പേടകത്തിൽ ആളുകൾ.അല്ല എതാ ഈ സാധനം.
ചേട്ടാ,കൈയെടുക്ക്. ആളും തരോം അറിഞ്ഞു പെരുമാറാൻ പഠിക്ക്.
നീയാരാടാ നായെ എന്നെ
പഠിപ്പിക്കാൻ.അവന്റെ മറ്റേടത്തെ ഇടപാടും കൊണ്ട് വന്നേക്കുന്നു.
ഈ ചേട്ടൻ ഒരുനടക്ക് പോവില്ല.
അവൻ അയാളുടെ കൈ തട്ടിമാറ്റി പിറകിലേക്ക് വളച്ചൊടിച്ചു.കയ്യിലെ പിടുത്തം മുറുകിയപ്പോൾ അയാൾ നിലവിളിച്ചു.ഇതുകണ്ട മറ്റുചില സെക്യൂരിറ്റി ജീവനക്കാർ ഓടിക്കൂടി.
ഒപ്പം സെക്യൂരിറ്റി ഹെഡ് പത്മനാഭൻ
ചേട്ടനും.
എന്താ,എന്താ ഇവിടൊരു ബഹളം.
ആശാനെ ദാ ഈ കഴുവേറി ചെക്ക് ഇൻ ചെയ്യാതെ ഓടിച്ചു കേറ്റിയതും പോരാ പാർക്ക് ചെയ്തേക്കുന്നത് കണ്ടില്ലേ.അത് ചോദിക്കാൻ ചെന്ന എന്നെ കയ്യേറ്റം ചെയ്യുന്നു.
അപ്പോഴാണ് പത്മനാഭൻ ആളെ ശ്രദ്ധിച്ചത്.”ശംഭു”എടാ കുഞ്ഞേ ഇത് നീയാരുന്നോ.എല്ലാരും ചെന്ന് ജോലി നോക്ക്. ഇത് ഞാൻ നോക്കിക്കോളാം
പപ്പേട്ടാ ഏതാ ഇയാള്.ആദ്യം ആളെ മനസ്സിലാക്കി പെരുമാറാൻ പറയ്.
വരുന്നവരോട് മാന്യമായും.
പുതിയ ആളായത് കൊണ്ടാ,ഒന്ന് ആത്മാർത്ഥ കാണിക്കാൻ നോക്കിയതാ.നീയിനി ചെന്ന് നിന്റെ മാഷിനോട് പറഞ്ഞാൽ ചിലപ്പോൾ ചീട്ട് കീറും.പ്രാരാബ്ദം ഉള്ളോനാ.
അല്ല ആരാ കൂടെ വന്നത്.ആരോ കേറിപ്പോകുന്നത് കണ്ടല്ലോ.
അത് മാഷിന്റെ മോനും മരുമോളും.