അപ്പോഴും കണ്ണ് മൂടി തൊഴുകയാണ് അവൾ.അക്ഷമനായി ഗോവിന്ദൻ വണ്ടിക്ക് പുറത്തിറങ്ങി ഒരു സിഗരറ്റ് കൊളുത്തി.അവിടെയുള്ള ചെറിയ കുടത്തിൽ കാണിക്കയർപ്പിച്ചു ശംഭു വീണ്ടും ഡ്രൈവിംഗ് സീറ്റിൽ നിലയുറപ്പിച്ചു.പിന്നാലെ വീണയും.
വണ്ടി ഓടിത്തുടങ്ങി.
വീണ ഇങ്ങനെ കാണുന്നിടത്തെല്ലാം നിർത്താൻ ആണേൽ ശരിയാവില്ല. വണ്ടിയോടിക്കുന്നവൻ അത് ചെയ്താൽ മതി.അതെങ്ങനാ അമ്മയും അച്ഛനും അങ്ങ് തലയിൽ എടുത്തുവച്ചിരിക്കുവല്ലേ.എന്തേലും പറയാൻ പറ്റുമോ.
ഗോവിന്ദ് എന്തായിത് അല്പം മയത്തിൽ സംസാരിക്ക്.ഇവൻ അന്യനൊന്നും അല്ലല്ലോ.ശരിയാ ആ പ്രതിഷ്ഠക്ക് മുന്നിൽ നിർത്തി.
പ്രാർത്ഥിച്ചു. ഒരു യാത്രക്ക് പോകുവല്ലേ.അതിലെന്താ ഇത്ര തെറ്റ്.
നിന്നോട് പറഞ്ഞിട്ട് എന്താ,വീട്ടിൽ ഉള്ളവരെ പറഞ്ഞാൽ മതിയല്ലോ.
നിർത്തേണ്ടിടത്തു നിർത്താതെ കയറൂരി വിട്ടാൽ ഇതിനപ്പുറം കാണേണ്ടിവരും.
ഗോവിന്ദ് പ്ലീസ്.ഒന്ന് നിർത്തുവോ.
നിങ്ങൾക്ക് ആളുകളോട് അല്പം സൗമ്യമായി പെരുമാറിക്കൂടെ.
വെറുതെ കാണുന്നവരെ മുഴുവൻ വെറുപ്പിച്ചോളും.ഒന്നും കൊടുക്കണം എന്നൊന്നും ഞാൻ പറയില്ല.അല്പം മാന്യമായി സംസാരിച്ചൂടെ.നിങ്ങടെ ഈ സ്വഭാവം കാരണം ഇപ്പൊ മിത്രങ്ങൾ പലരും ശത്രുക്കളാ.അത് മറക്കണ്ട.
മാന്യതയെന്താണെന്ന് നീ എന്നെ പഠിപ്പിക്കുന്നു.നിനക്ക് അതിന് എന്ത് അർഹതയുണ്ട്.എനിക്ക് ഇങ്ങനെയെ പറ്റു.തുല്യത വേണം എന്നു പറഞ്ഞാൽ പോരാ അതിന് യോഗ്യത ഉണ്ടോന്ന് കൂടി നോക്കണം.
ഗോവിന്ദ്,വിൽ യു സ്റ്റോപ്പ് ഇറ്റ്? ഷെയിം ഓൺ യു.പഴയതൊക്കെ എത്രവേഗം മറക്കുന്നു.ഐ ഫീൽ പിറ്റി.
കാറിനുള്ളിൽ അവർതമ്മിലുള്ള വാഗ്വാദങ്ങൾ കേട്ടുകൊണ്ട് മൂകസാക്ഷിയെന്നോണം അവൻ മുന്നോട്ട് സഞ്ചരിച്ചു.തന്റെ സങ്കടം ഉള്ളിലൊതുക്കി അവൻ കാർ മുന്നോട്ട് പായിച്ചു.പച്ചപ്പ് വിട്ട് ആ ബി എം ഡബ്ള്യു കോൺക്രീറ്റ് കാടുകൾക്ക് നടുവിലൂടെ കുതിച്ചു.
കിള്ളിമംഗലംഎക്സ്പോർട്ടേഴ്സിന്റെ
വിശാലമായ കാർ പാർക്കിങ്ങിൽ ഓണേഴ്‌സ് ഏരിയയിൽ ആ വാഹനം ഒഴുകിനിന്നു.
ഏതോ ഒരുത്തൻ ചെക്ക് ഇൻ പോലും ചെയ്യാൻ നിൽക്കാതെ നേരെ ഓണേഴ്‌സ് പോയിന്റിൽ വണ്ടി പാർക്കുചെയ്യുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാർ രണ്ടുപേർ അങ്ങോട്ടെത്തി.ഡ്രൈവേർസ് ഡോർ തുറന്ന് പുറത്തിറങ്ങിയ ശംഭുവിന്റെ കോളറിൽ പിടിച്ച് അതിലൊരുവൻ കയർക്കാൻ തുടങ്ങി.