എന്തായിരുന്നു ഇന്നലെ, എന്നാലും കൂട്ട് വിടില്ല. ഇനി ചെന്നിട്ട് ഓരോന്ന് വിളമ്പിയാൽ ഈയുള്ളവൻ കഷ്ട്ടപ്പെടും.
“ആ കഷ്ട്ടപ്പാട് മോൻ ഏൽക്കണ്ട.
വേഗം ചെല്ലാൻ നോക്ക്”ഓഫീസിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ ഗൗരവം വിടാതെ അല്പം തമാശ കലർത്തി അവൾ അവനെ ശാസിച്ചു.
ആ ശംഭു പിന്നെ രാവിലെ വീണ ചോദിച്ചത് കേട്ടല്ലോ.ഞാൻ പറഞ്ഞതും.അവളിതെങ്ങനെ
കണ്ടോ ആവോ.ഉറക്കമില്ലാത്ത സാധനം.ഒന്ന് സൂക്ഷിച്ചു പെരുമാറ് കാഞ്ഞ വിത്താ.ഒരു വിധത്തിൽ കള്ളം പറഞ്ഞൊപ്പിച്ചു.
ആ മാല ചോദിച്ചിരുന്നു എങ്കിലോ?
മാധവേട്ടന്റെ കൊളുത്തുപൊട്ടിയ മാല അലമാരയിൽ വച്ചിട്ടുണ്ട്. വിലക്കിച്ചിട്ടില്ല.അത് കാട്ടിയേനെ.
തിരിച്ചു വീട്ടിലേക്ക് പോരുമ്പോഴും അവന്റെ മനസ്സിൽ സാവിത്രിയാണ്.
ഇന്നലെ ടീച്ചർ പുറത്തിറങ്ങിയത് വീണേച്ചി കണ്ടിരിക്കുന്നു.ടീച്ചർ തന്മയത്വത്തോടെ ഒഴിവാക്കി എങ്കിലും സൂക്ഷിച്ചില്ലേൽ വഷളാവും.
സാവിത്രി അവൾ തന്നെ തന്റേതായി കാണുന്നു.ഒരുതരംപൊസ്സസ്സീവ്നെസ്സ്
തന്നിലുറങ്ങികിടന്ന സ്ത്രീ ഉണർന്നപ്പോൾ അവളെ നിയന്ത്രിച്ചു നിർത്തിയ പുരുഷനോടുള്ള അടങ്ങാത്ത ആഗ്രഹം അതവളുടെ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോൾ ഗായത്രി പൊയ്ക്കഴിഞ്ഞിരുന്നു.ജാനകിയെ വീടെൽപ്പിച്ചിട്ട് അവർ മൂവരും യാത്ര തുടങ്ങി.സ്ഥായിയായ ഗൗരവം മുഖത്തുനിറച്ചുകൊണ്ട് ഗോവിന്ദ് മുന്നിൽത്തന്നെ ഇരിപ്പുണ്ട്.ബാക്ക് സീറ്റിൽ വീണയും.ഗോവിന്ദ് മൊബൈലിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.ഭർത്താവ് അടുത്തിരിക്കുന്നതുകൊണ്ടാവാം വീണയും തന്റെ ലാപ്ടോപ്പിൽ അല്പം ജോലിയിൽ മുഴുകിയിരിക്കുന്നു.
നാവിനെ തടങ്കലിൽ സൂക്ഷിച്ച് ഒരു അറുബോറൻ യാത്ര.
ഗോവിന്ദനായതുകൊണ്ട് അത് പ്രതീക്ഷിച്ചു എങ്കിലും വീണ ഒരു ആശ്വാസം ആകുമെന്ന് അവൻ കരുതി.പക്ഷെ ഉണ്ടായില്ല.ഇടക്കവർ തമ്മിൽ ഓഫിസ് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.പോകുന്ന വഴിയിൽ ആൽമരത്തിന് അടുത്തായി ഒരു ദേവി പ്രതിഷ്ഠ, ശംഭു വണ്ടിയൊതുക്കി അവിടേക്ക് നടന്നു.
ഒരു ചെറിയ പ്രതിഷ്ഠയാണത്.
പടിക്കൽ നിന്നുകൊണ്ട് നന്നായൊന്ന് തൊഴുത് പ്രാർത്ഥിച്ചു.തിരിയുമ്പോൾ തൊഴുകൈയ്യോടെ വീണ
തൊട്ടുപിറകിൽ.വണ്ടിക്കുള്ളിൽ അക്ഷമനായി ഗോവിന്ദ് എന്തോ പറയുന്നുണ്ട്.
“വീണ ഇങ്ങ് വരുന്നുണ്ടോ.
കാണുന്നിടത്തു നിർത്തി തൊഴുത് പോവാൻ ഇത് തീർത്ഥയാത്രയല്ല.”