ചോദിക്കുമ്പോൾ വീണ എന്തേലും പറഞ്ഞൊഴിയും. അവനാണേൽ ചാടിക്കടിക്കും.ഇപ്പൊ ഗായത്രിയെ വിളിപ്പിച്ചത് ഇതിന്റെ നെല്ലും പതിരും തിരിക്കാനാ.ഞാൻ ചോദിക്കുമ്പോൾ അല്ലെ.അവളാകുമ്പോൾ തരത്തിന് ചോദിച്ചോളും.
അല്ല കുഞ്ഞേച്ചിയുടെ എങ്ങനാ ഇനി കല്യാണം ഒന്നും നോക്കണ്ടേ ടീച്ചറെ.
അതിന് അവൾക്കൂടെ തോന്നണ്ടേ.
സ്ത്രീകളെ മൊത്തത്തിൽ ഉയർത്തിക്കളയാം എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ എന്റെ പുന്നാര മോള്.
ഇപ്പോഴുള്ളവർക്ക് ഇതൊക്കെ ഒരു ഷോ ഓഫ് ആണ് ടീച്ചറെ.ഇന്നാളും കണ്ടു ചേച്ചീനെ ഏതോ ഒരു ചാനലിൽ. ഏതോ ഒരു ഹതഭാഗ്യനെ തേച്ചൊട്ടിച്ചു.സെൻസേഷണൽ ആകാത്ത ഏതെലും കാര്യത്തിൽ ഈ ന്യൂജൻ ഫെമിനിച്ചികൾ എന്തെങ്കിലും ചെയ്തുകണ്ടിട്ടുണ്ടോ.
അപ്പോൾ തുടങ്ങും ചാനൽ ചർച്ച, സ്ത്രീ സമത്വം…. ചുളുവിൽ ഒന്ന് നാലാള് അറിയണം അതിന്റെയാ.
നല്ല ഫെമിനിസ്റ്റുകളെ പറയിക്കാൻ.
ഡാ ഡാ,….ഇതവള് കേൾക്കണ്ട.
കേൾക്കെ പറയുന്നില്ലെ,വയ്യ കാത് പൊട്ടുന്ന ചീത്ത കേൾക്കാൻ.
അപ്പോ അറിയാം നിനക്ക്.
പിന്നല്ലാതെ,എന്തൊക്കെയായാലും തണുക്കുമ്പോൾ വന്ന് എനിക്ക് ട്രീറ്റ് തരാറുണ്ട്.
അവളോ ആ കഞ്ചുസൊ…
അതെ ടീച്ചറെ, ഇടക്ക് ബിയർ ഒക്കെ വാങ്ങിത്തരും പിന്നെ നോണും.
തറവാട്ടിന് പുറത്താന്ന് മാത്രം.
അവളെയൊന്നു കാണട്ടെ നിന്നെ വഷളാക്കിയത് അവളുംകൂടെ ആണല്ലേ.ഇത്തിരിയില്ലാത്ത ചെക്കൻ
ആണെന്നുള്ള ബോധം പോലും അവൾക്കില്ല.
ടീച്ചറെ ചോദിക്കല്ലേ,സ്വഭാവം അറിയാല്ലോ.പിന്നതിനാവും പുകില്.
പിന്നെ ഈ ഇത്തിരിയില്ലാത്ത ചെക്കനുവായി കാട്ടിക്കൂട്ടിയ വിക്രിയ മറക്കണ്ട.
ചീ,പോടാ തെമ്മാടി.ഏതായാലും എന്നെ ഇറക്കിയിട്ട് വേഗം ചെല്ല് നീയ്. പോയി വരേണ്ടതല്ലെ.
അപ്പൊ വൈകിട്ട് എങ്ങനാ ടീച്ചറെ.
അത് ചിത്രയുടെ കൂടെ.