എങ്കിൽ ആരേലും കൂട്ടിന് വിളിച്ചൂടാരുന്നോ.
ഉറങ്ങിയവരെ ഉണർത്താൻ തോന്നിയില്ല അതാ.
#######
സാവിത്രിക്കൊപ്പം സ്കൂളിലേക്ക് പോവുകയാണ് ശംഭു.”കുട്ടാ ചെന്നിട്ട് ഗോവിന്ദിനെ കൊച്ചിയിൽ വിടണം.
അവൻ ഇനി ആഴ്ച്ചയിൽ ഒന്നേ വീട്ടിൽ ഉണ്ടാവു.അവൻ അവിടെ ചുമതല ഏറ്റിട്ടുവേണം മാഷിന് ഇവിടെയൊന്നു സ്വസ്ഥമാവാൻ”
അല്ല ടീച്ചറെ ഞാൻ തന്നെ പോണോ.
നിന്റെ മനസ്സിൽ എന്താണെന്ന് എന്നെപ്പോലെ മറ്റാർക്കും അറിയില്ല. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു.
പക്ഷെ,ഒരമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ എത്ര കൊള്ളരുതാത്തവൻ ആയാലും ഒരിറ്റ് സ്നേഹം ഉള്ളിന്റെയുള്ളിൽ ഉണ്ടാവും.പ്രകൃതിനിയമം അങ്ങനാ.
ശരിയാ,നിനക്ക് അവനെ അംഗീകരിക്കാൻ ആവില്ല.പക്ഷെ ഒന്നുണ്ട്, പണ്ടത്തേതിലും അവൻ മാറിയിട്ടുണ്ട്.
എന്നാലും ടീച്ചറെ ഞാൻ,നിങ്ങൾ രണ്ടാളെ ഓർത്തു മാത്രാ ഞാൻ
ഇപ്പോളും ഇവിടെ.പലപ്പോഴും തോന്നിട്ടുണ്ട് എങ്ങോട്ടെങ്കിലും പോയാലോന്ന്.പക്ഷെ കൂടെ ചേർത്ത്
പിടിക്കുമ്പോൾ,ശാസിക്കുമ്പോൾ എന്നോട് കാട്ടുന്ന സ്നേഹത്തിനു മുന്നിൽ ഞാൻ കീഴ്പ്പെട്ടുപോകുന്നു.
നീയൊറ്റക്ക് പോവാൻ ആരാ പറഞ്ഞെ.വീണ വരും കൂടെ.അവൾ തിരിച്ചു പോരുമെന്ന് മാത്രം.എന്തോ രണ്ടിനും എന്തോ കാര്യമായി പറ്റീട്ടുണ്ട്.രണ്ടാൾക്കും തമ്മിൽ കാണുമ്പോൾ ഒരു വിമ്മിഷ്ടം പോലെ
മുഖത്തെ സന്തോഷമില്ലായ്‌മ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.വരട്ടെ തരംപോലെ ചോദിക്കണം.ഇടക്കുണ്ടായിരുന്ന സ്വരചേർച്ചയൊക്കെ തീർന്നതാ.
പക്ഷെ ഇപ്പോൾ എന്നതാന്നാ.ഒരു പിടിയും തരാത്ത സാധനങ്ങൾ.
അന്നെന്നാരുന്നു ടീച്ചറെ പ്രശ്നം.
ആവോ,അറിയില്ല.അവരോട്ട് വിട്ടു പറഞ്ഞുമില്ല.നിനക്ക് അറിയാവുന്നത് അല്ലെ മാഷ് ഡൽഹിക്ക്
പോയതൊക്കെ.പക്ഷെ അന്നവർ കെട്ടിപ്പെറുക്കി നിൽക്കുവാരുന്നു പോരാൻ. പഠിച്ച തൊഴിൽ ചെയ്യണം. പതിയെമതി ബിസിനസ്സ് ഒക്കെ,എന്നു പറഞ്ഞവരാ.പോയി ആറാം മാസം തിരിച്ചെത്തി.പിന്നീട് എല്ലാറ്റിനും സാക്ഷിയായി നീയും ഉണ്ടായിരുന്നു.
അറിയാം,എന്തായിരിക്കും അവർക്കിടയിൽ ഇത്രയും അകൽച്ച ടീച്ചർക്ക് ചോദിക്കാരുന്നില്ലേ.