പിന്നെന്തിന് അയാളോടൊപ്പം വീണ്ടും
അങ്ങനെ അയാളെ വിട്ടുപോയാൽ ഞാൻ തോറ്റുപോവും.ഇപ്പൊ ഞാൻ സത്യം വിളിച്ചുപറഞ്ഞാലോ എന്നൊരു പേടിയുണ്ട് അയാൾക്ക്. അതാ എന്റെ ട്രംപ് കാർഡ്.എനിക്ക് എന്റെ മാനം പോയി.അയാൾ അത് പറഞ്ഞാൽ കിള്ളിമംഗലമാവും ആ തറവാട്ടുമഹിമ അത് തകരും.പിന്നീട് ഞങ്ങൾ ബാംഗ്ലൂർ പോയി.ഒരു നഷ്ടത്തിൽ നടന്നിരുന്ന ഒരു ഐ ടി സ്ഥാപനം ഏറ്റെടുത്തു.
അതും എന്റെ പേരിൽ.രണ്ടിടത്തും സമ്മതം.എന്റെ ഏട്ടന്റെ കെയർ ഓഫിൽ കുറച്ച് കസ്റ്റമേഴ്സ് വന്നു
അങ്ങനായിരുന്നു തുടക്കം.ഇപ്പൊ
ബാധ്യത തീർന്നു,അവിടെ ടോപ് ഫൈവ് പൊസിഷൻ കീപ് ചെയ്യുന്നു.
അതിനുവേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു
ഒരുതരം വാശിയായിരുന്നു.അയാൾ കാൺകെ ഉയരങ്ങൾ എത്തിപ്പിടിക്കാ
ൻ.അത് നടന്നു.അന്നുമുതൽ രണ്ട് മുറിയിലാ കിടപ്പ്.ഇവിടെത്തുമ്പോൾ ചെറിയൊരു വ്യത്യാസം ഞാൻ ദിവാനിലും അയാൾ കട്ടിലിലും.ഒരു മുറി ആണെന്ന വ്യത്യാസം മാത്രം
യഥാർത്ഥ കാര്യങ്ങൾ ആരോടും പറഞ്ഞില്ലേ ഇതുവരെ
ഇതിനിടയിൽ ഞാൻ ഏട്ടനോട് മനസ്സ് തുറന്നിരുന്നു. ഏട്ടൻ അച്ഛനോടും.
എല്ലാം അറിഞ്ഞിട്ടും അവർ എന്തിന്
ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോന്നാൽ അത് എന്റെ ഭാവിയെ ആവും ബാധിക്കുക.
കൂടാതെ എന്നെ നരകിപ്പിച്ച ഗോവിന്ദിനെ അങ്ങനെ വിട്ടാൽ പറ്റുവോ.ഇപ്പൊ അവരാ എന്റെ ഏറ്റവും വലിയ ശക്തി.
ചേച്ചി അവിടെ അയാളെക്കൂടാതെ രണ്ടുപേർ കൂടിയുണ്ട്.ചിന്തിചോ അത്.
ആ സ്നേഹമുള്ള മാതാപിതാക്കളാ എന്റെ തടസ്സം.അല്ലെങ്കിൽ എന്നെ കണക്ക് തീർത്തേനെ ഞാൻ. നീ
ചിന്തിക്കുന്നുണ്ടാവും ചേച്ചി ഇതൊക്കെ നിന്നോട് പറഞ്ഞത് എന്തിനാണ് എന്നാവും.കാരണം
നിന്നെ ആരെക്കാളും വിശ്വസിക്കാം.
അവനാദ്യം തന്റെയുള്ളിലെ പിശാശിനെ തുറന്നുവിട്ടത് നിന്റെമേൽ ആണ്. അതല്ലേ നീ അവനിൽ നിന്നൊളിക്കുന്നതും അവനെ വെറുക്കുന്നതും.നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം.പോട്ടെടാ.നീയും അനുഭവിച്ചു അവനെക്കൊണ്ട്.
പക്ഷെ അതിൽ കൂടുതൽ മാഷും ടീച്ചറും എന്നെ സ്നേഹിക്കുന്നു.
അറിയാം.അതാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയതും.
അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല ചേച്ചി.അത് മറന്നാൽ ഞാനില്ല.
ഇപ്പൊ നിന്റെ മുഖത്തൊരു ചോദ്യമുണ്ട്.ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.ഒരു കാര്യം അറിയണമെന്ന് കരുതിയാൽ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ചിലർ അങ്ങനെയാ.നീ പറയില്ല എന്നെനിക്ക് മനസ്സിലായി.അപ്പോൾ ഞാൻ ജാനകിചേച്ചിയെ പിടിച്ചു.
പക്ഷെ ഇത്രയേ അവർക്കും അറിയൂ.
അതും അമ്മ ഗോവിന്ദിനെ കെട്ടിയിട്ട് തല്ലുമ്പോൾ കിട്ടിയ വാൽക്കഷ്ണം.
നിന്റെ മനസ്സിന്റെ അടിത്തട്ടിൽ ആരുമറിയാതെ എന്തൊക്കെയോ ഉണ്ട്.അത് നീ പറയില്ല എന്നുമറിയാം.