ആ കുട്ടിയെ ഹിപ്നോട്ടിസത്തിന് വിധേയനാക്കി.അവനെ പലപ്പോഴും
ഉപയോച്ചിട്ടുണ്ടത്രെ.അദ്ദേഹത്തിന്റെ പരാതിയും ഡോക്ടറുടെ റിപ്പോർട്ടും വച്ചു കേസ് ഫയൽ ചെയ്തു. അതും ബാലപീഡനത്തിന്.
എന്നിട്ട് കേസിൽ നിന്നും എങ്ങനെ രക്ഷപെട്ടു?
അതും ഒരു കഥയാ,എന്റെ കന്യകാത്വം പണയം വച്ചതിന്റെ കഥ.
കേൾക്കണോ നിനക്ക്.
ചേച്ചി…….
അതേടാ,അന്ന് ഗോവിന്ദിനെ കൊണ്ടുപോയതിൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്ന
അവസ്ഥ.പലരെയും വിളിച്ചു.കാര്യം അറിഞ്ഞപ്പോൾ കൂട്ടുകാർ പിന്നോട്ട് വലിഞ്ഞു.ഒടുവിൽ ആ പോലീസ് സ്റ്റേഷനിൽ ഞാൻ ഒറ്റക്ക്.
അതു പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.ഒന്ന് ശാന്തമായപ്പോൾ അവൾ പറഞ്ഞു
തുടങ്ങി.
അന്ന് എങ്ങനെയൊ അന്വേഷിച്ചു സ്റ്റേഷനിൽ എത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു.അവിടെ ഏതൊക്കെയോ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.
ഞാൻ പാറാവ് നിന്ന ആളോട് കാര്യം തിരക്കി എസ് പി നേരിട്ട് ചോദ്യം ചെയ്യുകയാണത്രെ.പുറംലോകം കാണാൻ പാടുപെടും എന്നാണ് അയാൾ പറഞ്ഞത്.ഞാൻ പുറത്തുതന്നെനിന്നു.ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥൻ പുറത്തുവന്നപ്പോൾ ഞാൻ അയാളോട് കാര്യം തിരക്കി.
അയാൾ എന്നെയും കൂട്ടി കാബിനിൽ
കയറി.ഒരാജാനുബാഹു.കണ്ണുകൾ ചുവന്നുതുടുത്തു വായിൽ സദാ പാനും ചവച്ചു അതിന്റെ കറ കിറിയിലൂടെ ഒലിച്ചിറങ്ങുന്നു.എന്നെ കണ്ടയാൾ വെളുക്കെ ചിരിച്ചു.
കറ പിടിച്ചു വൃത്തികെട്ട പല്ലുകൾ. വിശന്നിരുന്ന സിംഹത്തിന്റെ മുന്നിൽ ഇരയെ കിട്ടിയ സന്തോഷത്തോടെ അയാൾ മോണകാട്ടി ചിരിച്ചു.
അയാൾ ഫോൺ എടുത്താരെയോ
വിളിച്ചു.പെട്ടെന്നുതന്നെ ഒരാൾ ഗോവിന്ദിനെയും കൂട്ടി അകത്തേക്ക് വന്നു.
നോക്ക് മാഡം ബാലപീഡനം അതാണ് ചാർജ്.പ്രത്യേകിച്ച് പറഞ്ഞു
തരേണ്ട ആവശ്യമില്ലല്ലോ.
സർ,ഇതിലിപ്പോ എന്താ ചെയ്യാൻ കഴിയുക.
നിങ്ങൾക്കൊരു വക്കീലിനെ വക്കാം. വാദിക്കാം.പക്ഷെ പ്രത്യേകിച്ച് കാര്യം
ഒന്നുമില്ല.ജാമ്യം പോലും കിട്ടില്ല.
സർ ഞാൻ പരിചയമുള്ള ഒന്നുരണ്ട് ലോയേഴ്സിനെ കണ്ടിരുന്നു.കാര്യം അറിഞ്ഞപ്പോൾ അവരും പിന്നോട്ടായി.സഹായിക്കണം.