ഗോവിന്ദ്,ഇന്ന് അവധിയായിട്ട് വീട്ടിൽ ഇരുപ്പാരുന്നല്ലെ.ഞാനോർത്തു പുറത്ത് പോയിരിക്കുമെന്ന്.
നീയുള്ളപ്പൊ ഞാൻ ഒറ്റക്കോ.
സുഖിപ്പിക്കല്ലേ,അല്ല ഒരു പയ്യൻ ഇവിടുന്നിറങ്ങി പോകുന്നത് കണ്ടല്ലോ ആരാ അത്.
അത് ഗ്രൗണ്ട് ഫ്ലോറിലെ വർമ്മാജിയുടെ മകനാണ്.ചുമ്മാ ഇരുന്നപ്പോൾ ഒരു കമ്പനി കിട്ടി.
ആള് കരഞ്ഞിട്ടാ പോയേക്കുന്നെ എന്താന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിയോടി.
ഓഹ് അതോ.ഒന്നു പേടിപ്പിച്ചു തമാശക്ക്. മദ്യം കഴിക്കുവോ ആരും അറിയാതെ എന്നു ചോദിച്ചു ഒരു രസത്തിന്.പാവം പേടിച്ചു.
കഷ്ടം ഗോവിന്ദ്.അവർ ഒരു ഓർത്തോഡോക്സ് ബ്രാഹ്മിൻ ഫാമിലിയല്ലെ.വേണ്ടായിരുന്നു.
പോട്ടെ ഇനി കാണുമ്പോ ആ പിണക്കം മാറ്റിയേക്കാം.
ജീവിതം മുന്നോട്ട്പോക്കൊണ്ടിരുന്നു
ആ പയ്യൻ ഞങ്ങളെ കാണുമ്പോൾ പേടിച്ചു മാറിനടന്നു.എന്നെ കാണുമ്പോളുണ്ടായിരുന്ന മുഖത്തെ ചിരി അത് അന്നുമുതൽ മാഞ്ഞു ഒരിക്കൽ പതിവുപോലെ മടങ്ങിവരുമ്പോൾ വിലങ്ങുകളാൽ ബന്ധിച്ചു കൊണ്ടുപോകുന്ന ഗോവിന്ദിനെയാണ് കാണുന്നത്. കൂടിനിൽക്കുന്ന ആൾക്കാരെ പോലിസ് മാറ്റിനിർത്തുന്നുണ്ട്. കൈകളാല് മുഖം മറച്ചുകൊണ്ട് ഗോവിന്ദ് ജീപ്പിന്റെ പിറകിൽ കയറി.ചിലർ ചെരുപ്പുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു,ഉറക്കെ ചീത്തവിളിയും.ആണുങ്ങളിൽ ചിലർ തല്ലാനായുള്ള ശ്രമങ്ങൾ നടത്തുന്നു.
ഒരുവിധം പോലീസ് അയാളെയും കൊണ്ട് അവിടെനിന്നും പോയി. വേദനയോടെ ഞാനന്ന് മനസ്സിലാക്കി
“ഹി ഈസ് എ ഗേ”കൂടുതൽ പ്രിയം കുട്ടികളോട്.അന്ന് ആ പയ്യൻ കരഞ്ഞുകൊണ്ട് ഓടിയതിന്റെ കാരണം സഹിതം മനസ്സിലെത്തി.ആ ഷോക്കിൽ നിന്നും അവൻ പുറത്തുവന്നിട്ടില്ല.എന്നെപ്പോലും പേടിയോടെ നോക്കുന്നതിന്റെ കാരണം എനിക്ക് പിടികിട്ടി.പെട്ടെന്ന് ഒരു സ്ത്രീ എന്റെ മുന്നിലെത്തി.ആ കുട്ടിയുടെ അമ്മ.അവർ എന്റെ മുഖത്ത് കാറിത്തുപ്പി.സ്ത്രീയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു എന്ന് തോന്നിയ നിമിഷം.ഭർത്താവിന്റെ കാമം ശമിപ്പിക്കാൻ കഴിയാത്തവൾ.
അഴുക്കുചാലിൽ വീണുപോയൊരു ഫീൽ.അത്രയും അപമാനത്താൽ ഉരുകിയ നിമിഷം.അവരുടെ ആക്രോശങ്ങൾ കേൾക്കുമ്പോൾ പുഴു ചവച്ചു മെത്തേക്ക് തുപ്പുന്ന ഫീൽ.ഹ്യൂമൻ വേസ്റ്റ് മേത്തു പുരട്ടിയാൽ എന്താവും നമ്മുടെ വികാരം അത്രയും എക്സ്ട്രീമിൽ അവർ അപമാനിച്ചു.തലകുനിച്ചു എങ്ങനെയൊ ഞാൻ ഫ്ലാറ്റിൽ എത്തി വാതിൽ ലോക്ക് ചെയ്തു.
അല്ല ചേച്ചി,എങ്ങനെ പിടിക്കപ്പെട്ടു അവിടെവച്ച്.
ഞാൻ പറഞ്ഞില്ലേ, വർമ്മാജി. മകന്റെ പെട്ടെന്നുള്ള പേടിയുടെ കാരണം തിരക്കി ഒരു സൈക്കാട്രിക് കൗൺസിലിംഗ് നടത്തി.ശരിയാവും എന്നായിരുന്നു വിശ്വാസം.അവിടെ