ഏത് പെണ്ണിനേയുംപോലെ സ്വതവേയുള്ള നാണം മുഖത്ത് വരുത്തി ഞാനും മണിയറയിൽ പ്രവേശിച്ചു.കയ്യിലെ ഗ്ലാസ് നീട്ടി.
പതിവുപോലെ പാതി കുടിച്ച പാല് എനിക്ക് നീട്ടുമ്പോൾ എന്റെ തല നാണത്താല് കുനിഞ്ഞിരുന്നു.
മുല്ലപ്പൂവ് കൊണ്ട് പന്തലൊരുക്കി ബെഡിൽ നിറയെ ചെമ്പകപ്പൂവ് വിരിച്ചു മനോഹരമായി അലങ്കരിച്ച മണിയറ.അദ്ദേഹം എന്റെ തോളിൽ കൈവച്ചു.എന്നെ അടുത്തിരുത്തി.
എന്റെ മുഖമുയർത്തി കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ ആ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ എന്റെ കൺപീലികൾ പരൽമീനിനെ പോലെ പിടഞ്ഞു.കൃഷ്ണമണികൾ അങ്ങിങ്ങായി ഓടിക്കളിച്ചു.ഗോവിന്ദ് എന്റെ കൈ പിടിച്ച് പതിയായ പാല് എന്റെ ചുണ്ടോട് ചേർത്തു.
വീണ,ഞാനൊരു കാര്യം പറയട്ടെ.
എടുത്തുചാടരുത്.
എന്താ ഗോവിന്ദ്.എന്തുപറ്റി.
താൻ പേടിക്കാതെഡോ.ഒന്നുമില്ല. ഏതുപെണ്ണും മണിയറയിലേക്ക് വരുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടാ. താനും അങ്ങനെയാവും.
ഗോവിന്ദ്, എന്താ പറഞ്ഞുവരുന്നത്.
എനി പ്രോബ്ലം.
അതല്ലഡോ നേർച്ചയുണ്ടായിരുന്നെ,
ഒരു നാല്പത്തിയൊന്നു ദിവസത്തെ വ്രതം.അപ്പൊ ഈ സ്ത്രീസുഖം ഒന്നും പാടില്ലേ.
അത്രേയുള്ളൂ,നമ്മുക്ക് വേണ്ടിയല്ലെ.
ഞാൻ മാറിക്കിടന്നോളാം.
അന്നവിടെ ഞങ്ങളുടെ ജീവിതം ആരംഭിച്ചു.മധുവിധു കഴിഞ്ഞ് അച്ഛനൊപ്പം നിൽക്കാൻ പറയുമ്പോഴും പഠിച്ച തൊഴിൽ നോക്കണം കുറച്ചുനാൾ എന്നിട്ടാവാം മറ്റെന്തും അതായിരുന്നു ഗോവിന്ദിന്. ഞാനും അനുകൂലിച്ചു.ഇട്ടുമൂടാൻ എത്രയുണ്ടായാലും അധ്വാനത്തിന്റെ
വിലയറിയണം,എങ്കിലേ അത് നിലനിർത്തി മുന്നോട്ട് പോകാൻ കഴിയു.അതാണ് ശരി.ഭർത്താവിന്റെ തീരുമാനം ശിരസ്സാ വഹിച്ചു ഞാനും കൂടെപ്പോയി ഡൽഹിക്ക്.
“എച്ച് സി എൽ “അവിടെ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് വിങ്ങിൽ ഞങ്ങൾ ജോലിയാരംഭിച്ചു.
ഗുൽമോഹർ അപ്പാർട്മെന്റിൽ താമസവും.മാതൃകാ ദമ്പതികൾ എന്ന പേര് ചുരുങ്ങിയ നാളുകളിൽ ഞങ്ങളെ തേടിയെത്തി.വ്രതത്തിന്റെ പേര് പറഞ്ഞു പത്തുനാല്പത് ദിവസം മാറിക്കിടന്നു.അതിനുശേഷവും ഗോവിന്ദ് ഓരോ ന്യായങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോയി.ഞാനൊരു പൊട്ടി ഭർത്താവ് പറയുന്നത് വേദവാക്യം എന്നുകരുതി എല്ലാം വിശ്വസിച്ചു.അത്രയും കെയർ ചെയ്തിരുന്നു അയാൾ.വേണ്ടതിൽ കൂടുതൽ സുഖസൗകര്യങ്ങൾ പക്ഷെ ഒന്നുമാത്രം എന്നിൽനിന്നും അകന്നുനിന്നു.അങ്ങനിരിക്കെ ഒരുനാൾ ഞാൻ ഡ്യൂട്ടികഴിഞ്ഞു വരുമ്പോൾ ഒരു പയ്യൻ,അല്പം ഹെൽത്തി ആണ്.ശരീരം അത്രയും ഉറച്ചതൊന്നും അല്ല. ഫ്ലാറ്റിൽനിന്നും ഇറങ്ങിപ്പോകുന്നു.ഞാനവനെ പിടിച്ചുനിർത്തി കാര്യം തിരക്കി.ഒന്നും മിണ്ടാതെ കലങ്ങിയ കണ്ണുമായി അവൻ താഴേക്കോടി.ഞാൻ അകത്തേക്കും.