നാലുമാസം കഴിയാതെ – അവിടം വിടാനാവുമെന്ന് തോന്നുന്നില്ല എന്നും ഫ്രാൻസിൽനിന്ന് ലണ്ടനിൽ പോയി പണിപൂർത്തീകരിച്ചിട്ടെ ഇനി നാടുപിടിക്കു എന്നുമായിരുന്നു അവൻ എഴുതിയിരുന്നത്. വല്ലാത്ത ഒരു – നിരാശതന്നെ ആയിരുന്നു ഈ വാർത്ത എന്നാലും മറ്റെന്തെങ്കിലും മാർഗം ഇതിനിടെ ഉയർന്നില്ല എങ്കിൽ അവനായി കാത്തിരിക്കുക എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ദിവസങ്ങളെണ്ണി ഞാൻ എന്റെ സ്വപ്നം പൂവണിയാനായി കാത്തിരുന്നു. കൂടെ നല്ലൊരു ഇരക്കായിയുള്ള അന്വേഷണവും തുടർന്നു.
തികച്ചും ആകസ്മികമായിട്ടാണല്ലോ ജീവിതത്തിൽ പലതും പലപ്പോഴും നമുക്കൊക്കെ സംഭവിക്കുന്നത്. അതു പോലെത്തന്നെ ഒരു കാര്യം എന്റെ ജീവിതത്തിലും ഉണ്ടായി. ദീപകിന്റെ വിവരം അറിഞ്ഞ് ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ യാതൊരുതരത്തിലും എനിക്ക് നിരസിക്കാനാവാത്തത ആകർഷണീയമായ ശമ്പളവും അതുപോലെത്തന്നെ മറ്റ് ആനുകൂല്യങ്ങളും ഉള്ള ഒരു ജോലിക്കുള്ള ഓഫർ ഈസ്റ്റാഫിക്കൻ രാജ്യമായ ബോട്ട്സ്വാന യിൽ നിന്ന് എനിക്ക് കിട്ടി. ഇന്ത്യൻ ഓറിജിനാണെങ്കിലും എന്നാൽ ഇപ്പോൾ അവിടുത്തെ പൌരത്വമുള്ള ഒരു സുനിൽകുമാർ വാളെയെ ഞാൻ ഒരിക്കൽ എന്റെ ഒരു ബിസിനെസ്സ് ട്രിപ്പിനിടെ മുംബൈ ഒബറോയുടെ – “ഷാംപെയ്ൻ ലോഞ്ചിൽ വെച്ച് പരിചയപ്പെട്ടിരുന്നു. എന്തോ അന്നുമുതലേ അന്യോന്യം ഞങ്ങൾക്ക് വലിയ മതിപ്പാവുകയും ചെയ്തു. ആ ബന്ധം ഇടക്കൊക്കെയുള്ള ഇ-മെയിലുകളിലൂടെ ഞങ്ങൾ തുടർന്നിരുന്നു. സുനിൽകുമാർ തന്റെ കുടുംബത്തിന്റെ വ്യവസായശ്യംഖലയുടെ ഒരു ഡയറക്ടർ ആയപ്പോൾ അദ്ദേഹം എന്നെ തന്റെ മാനേജർമാരിൽ ഒരാളാക്കനുള്ള തയാറെടുപ്പും തുടങ്ങി. ആ വലിയ – ബിസിനെസ്സ് ഗ്രൂപ്പിന്റെ ബോട്ട് സ്വാനയിലെ ഫ്രാൻസിസ്ടൌൺ എന്ന പട്ടണത്തിലെ ഓഫീസിന്റെ ഡെപ്യൂട്ടി – ജെനറൽ മാനേജരായിട്ടായിരുന്നു പോസ്റ്റിംഗ്. ഗൾഫിലെ ജോലികളോട് മുഖംതിരിച്ചു നിന്നിരുന്ന എനിക്കെന്തോ ഈ ആഫ്രിക്കൻ രാജ്യത്തിൽനിന്നുള്ള ഓഫർ സ്വീകരിക്കാൻ തോന്നി. തീർച്ചയായും ശമ്പളം ഒരു വലിയ ഘടകം തന്നെ ആയിരുന്നുതാനും. കാമിനിയും ഈ മാറ്റത്തിനോട് വലിയ പ്രതിപത്തി കാട്ടി.
തീരുമാനം എടുത്തുകഴിഞ്ഞപ്പോൾപ്പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങി. ഒരു മാസം കൊണ്ട് ഞാൻ ഫ്രാൻസിസ്കൗണിൽ എത്തുകയുംചെയ്തു. ഫ്രാൻസിസ്ടൌൺ ബോട്ടസ്വനയിലെ എന്നല്ല ആഫ്രിക്കയിലെത്തന്നെ ഒരേറ്റവും പഴക്കമുള്ള പട്ടണങ്ങളിലൊന്നായിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ പാർക്കുന്ന ഈ പുരാതനപട്ടണം പഴയ സ്വർണഘനനം മൂർധന്യത്തിൽ നടന്നിരുന്ന കാലം മുതൽക്കേ പേരുകേട്ടതാണ്. തലസ്ഥാനമായ ഗബോണിന് മുന്നൂറ്റിഅമ്പതു കിലോമീറ്റർ വടക്കോട്ട് മാറി സ്ഥിതിചെയ്യുന്ന ഇവിടുന്ന് അയൽരാജ്യമായ സിംബാബ്വയിലേക്ക് ഏതാണ്ട് എമ്പതു കിലോമീറ്റർ ദൂരമേ ഉള്ളു. അതിമനോഹരമാണ് യൂറോപ്യൻ മാത്യകയിൽ പണിതീർത്തിട്ടുള്ള ഈ പട്ടണം. ഇന്ത്യയിൽ നിന്ന് പൂർവികരായി കുടിയേറിയ ധാരാളംപേർ ഇവിടുത്തെ തഴച്ചുവളരുന്ന ഫാക്ടറികളിൽ ജോലിയെടുത്തുപോന്നു.