പ്രണയഭദ്രം 2 [ഭദ്ര]

Posted by

” അച്ചു വേണ്ടാട്ടോ…. എനിക്ക് മനസിലാവുന്നുണ്ടേ.. വേണ്ടാതീനം പറയാനാണേൽ ഞാൻ ഇല്ലാട്ടോ.. “

” അതെന്നാ പെണ്ണേ ഈ വേണ്ടാതീനം… “

അവനോടു ചാരിയിരുന്ന ഞാൻ ഒരല്പം അകന്നിരുന്നു.

” ആഹാ കൊള്ളാല്ലോ, നീ എവിടെ പോണു…” അരക്കുചുറ്റിപ്പിടിച്ചു അവൻ എന്നെ വാരി അവനോട് ചേർത്തു. അവന്റെ നെഞ്ചിനെ പതിയെ തള്ളിമാറ്റി ഞാൻ എഴുന്നേറ്റു.

” കുറച്ചു കുറുമ്പ് കൂടുന്നുണ്ടേ അച്ചു നിനക്ക്… ആരെങ്കിലും കാണുമോ എന്നുപോലും ഓർക്കാതെയാ ഇങ്ങനെയൊക്കെ… ആ കാറിൽ…….. (ഒന്നു നിർത്തിയിട്ട് )…ആരെങ്കിലും കണ്ടിരുന്നെങ്കിലോ….??

ആ മുഖം മുഴുവൻ കുസൃതി നിറഞ്ഞു.

” കാറിലോ…. കാറിൽ എന്തു പറ്റിയെന്നാ… “

” വേണ്ടാതീനം കാണിച്ചിട്ട്…. “

” നീ എന്തൊക്കെയാ ഈ പറയുന്നേ ഭദ്രാ… കാറിൽ ആരു എന്തുകാണുമെന്ന്??? “

“അച്ചു വേണ്ടാട്ടോ…. “

നടന്നു തുടങ്ങിയ എന്റെ പുറകിലൂടെ വയറിൽ കൈ ചുറ്റി അവന്റെ നെഞ്ചോട് ചേർത്തു ചെവിയിൽ മന്ത്രിച്ചു… “പറ പെണ്ണേ വേണ്ടാതീനം ആയിരുന്നോ….. “

കുതറി മാറി ” അച്ചു….. കളിക്കേണ്ടട്ടോ…. ഞാൻ ഇല്ല ഈ വർത്തമാനത്തിനു……പോ…. “…

പൊട്ടിവന്നൊരു ചിരി കടിച്ചമർത്തി മുഖത്തു ദേഷ്യം ഭാവിച്ചു ഞാൻ ഇറങ്ങി നടന്നു. തൊട്ടു പുറകെ എന്റെ കുസൃതിക്കുടുക്കയും….
അവൻ പ്രണയം ഒരു ഉത്സവം പോലെ ആഘോഷിച്ചു തിമിർക്കുകയായിരുന്നു..

” ഡീ… ഉണ്ടക്കണ്ണി…, വിശക്കുന്നില്ലേടി… രാത്രി ഫ്ലൈറ്റ് ന്നു കിട്ടിയ ഫുഡ്‌ കഴിച്ചതാ…. നിനക്ക് വിശപ്പൊന്നും ഇല്ലേ പെണ്ണേ… “

സത്യത്തിൽ അവനെ കണ്ടതോടെ വിശപ്പും ദാഹവുമൊക്കെ മറന്നു പോയിരുന്നു ഞാൻ.

” ഈ കൊച്ചു ഇതെന്തു ചിന്തിച്ചു കൂട്ടുവാ… ഞാൻ പറയുന്നത് വല്ലതും തമ്പുരാട്ടി കേൾക്കുന്നുണ്ടോ ആവോ…. ന്റെ പെണ്ണിനിന്നു എന്തു കഴിക്കാൻ വേണം…. നിന്റെ ഫേവറേറ് മസാല ദോശ ആയാലോ… “

Leave a Reply

Your email address will not be published. Required fields are marked *