” ….. വല്ലവന്റെയും കൊച്ചിനെ അവന് തന്തയാകാൻ താലപര്യമില്ലായിരുന്നു …… കാര്യം സിംപിൾ …. “.
അവൾ നിഷ്പ്രയാസം പറഞ്ഞു.
” .. .. അയാൾക്ക് അറിയില്ലായിരുന്നോ …. മുന്നെ മാഡത്തിന് ഇങ്ങനെ ഒരു ബന്ധമുണ്ടെന്ന് … “.
” …… ഉം ….. ഹീ വാസ് ഔർ ബാച്ച് മേറ്റ് …. കാശിന് വേണ്ടി കെട്ടിയവനതൊക്കെ വിഷയമല്ലായിരുന്നു .. പക്ഷെ എന്റെ വയറ്റിൽ വളരുന്ന കൊച്ച് …. അതവന് അംഗീകരിക്കാൻ വിഷമം ….. എന്തായാലും നന്നായി അല്ലേ ….. ജീവിതത്തിൽ എല്ലാ കുരുക്കുകളും അഴിച്ച് സ്വതന്ത്രയായില്ലേ ….. ആം ഹാപ്പി നൗ …. “.
അവന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടവൾ മൊഴിഞ്ഞു. മാധവന്റെ തൊണ്ടയിടറാൻ തുടങ്ങി.
” . .. അപ്പോൾ മേഡത്തിന്റെ കാമുകനെ ഇനി … “.
” ……. എടോ …. അതൊക്കെ വല്ല സിനിമയിലെ നടക്കൂ …… ഹീ വെൽ സെറ്റിൽഡ് ….. കല്യാണമൊക്കെ കഴിച്ച് ഭാര്യയും കുട്ടിയുമായി സുഖമായി ജീവിക്കുന്നു …. ഇവിടെ ഞാനും ….. “.
മാധവൻ അത് കേട്ടിട്ട് ഏത് ഭാവമാണ് മുഖത്ത് വരുത്തേണ്ടത് എന്നറിയാതെ നിന്നു.
” …… പറ പയ്യൻസ് ….. ഹൌ ഈസ് മൈ ലൈഫ് … “.
” …… മാഡത്തിന്റെ ലൈഫ് …. സൊ ട്രാജഡിക്ക് .. “.
” . ……. മാധവാ ….. ഞാനിപ്പോഴാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത് …… കാമുകനിൽ നിന്ന് …. ഭർത്താവിൽ നിന്ന് ….. അങ്ങനെ അങ്ങനെ ….. ലൈക്ക് എ ഫ്രീ ബേർഡ് …… “.
മദ്യലഹരിയിൽ മതിവരാത്ത സംസാരപ്രിയയെപ്പോലെ ആനന്ദത്താൽ നിലകൊള്ളുന്ന അനിതയെ മാധവൻ ചെറിയ അത്ഭുതത്തോടെ നോക്കി നിന്നു.
” …… മാധവാ ….. നീയെന്നെ ഈ സൈക്കിളിൽ എങ്ങോട്ടെങ്കിലും കൊണ്ട് പൊയ്ക്കൂടേ …… ഈ കോടമഞ്ഞിൻ പാളികളുടെ ഇടയിലൂടെ എങ്ങോട്ടെങ്കിലും …… “.
” ……. പിന്നെന്താ ….. മേഡം ….. “.
മാധവൻ റെയിൻകോട്ട് ധരിച്ച് സൈക്കിളിന്റെ സീറ്റിൽ കയറിയിരുന്നു.
” …… പിന്നെ ….. ഞാൻ വരണമെങ്കിൽ ഒരു കണ്ടീഷനുണ്ട് ..കേട്ടോ മാധവാ …….”. കാറിന്റെ ഉള്ളിൽ നിന്നും വാനിറ്റി ബാഗെടുക്കുന്നതിനിടയിൽ പറഞ്ഞു.
മാധവൻ അവൾ പറയുന്നതെന്താണെന്നറിയാതെ അവളെ മിഴിച്ച് നോക്കി. കുസൃതിയോടെ അവന്റെയടുത്ത് വന്ന അനിത അടുത്തേക്ക് ചെന്നു.
അവന്റെ ചെവിയുടെ അരികിൽ ചുണ്ടുകൾ ചേർത്ത് വച്ച് ശ്വാസമെടുത്തു.
” ….. മാധവാ … നീയെന്നെ അനിതേന്ന് ഒന്ന് വിളിച്ചെ …… “.