“‘ ശാരദാമ്മേ വാ :”” രാഗിണി ശാരദാമ്മയുടെ കൈ പിടിച്ചു .
“” മോളോട് ചെല്ലാൻ പറഞ്ഞെ ..അമ്മയവിടെയിരുന്നോളും “‘
“‘ വേണ്ട ..എനിക്ക് തനിയെ നടക്കാൻ പാടാ “‘ രാഗിണിയുടെ മുഖം വിളറി , തനിച്ചകത്തേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ .
“” മീറ്റിങ് ഹാളിലേക്കാ ചെല്ലൻ പറഞ്ഞെ … അവിടെ സർക്കിൾ സാറും ലേഡീസുമെല്ലാം ഉണ്ട് . ചെല്ലുന്നുണ്ടേൽ ചെല്ല് “”‘
“‘മോള് ചെല്ല് ..ഞാനിവിടെയിരുന്നോളാം . മീറ്റിങ് ആയതുകൊണ്ടല്ലേ …മോള് ചെല്ല് “‘ അയാൾ ദേഷ്യപ്പെട്ടപ്പോൾ ശാരദാമ്മ രാഗിണിയെ നിർബന്ധിച്ചു . അവൾ മനസ്സില്ലാ മനസോടെ വാതിൽ തുറന്നകത്തേക്ക് കയറി .
മുന്തിയ ഫർണീഷിങ് ചെയ്ത വലിയ ഹാൾ . ഹാളിനു നടുവിൽ രണ്ടറ്റത്തേക്കും വളഞ്ഞു തിരിഞ്ഞു കയറി പോകുന്ന സ്റ്റെപ്പ് . രാഗിണി വലതു വശത്തേക്ക് നോക്കി . രണ്ടു വാതിലുകൾ ഉണ്ട് . അവളാദ്യത്തെ വാതിൽക്കലേക്ക് നടന്നു . അപ്പോളാ വാതിൽ തുറന്നൊരു സ്ത്രീ പുറത്തേക്ക് വന്നു .
എവിടെയോ കണ്ട പരിചയം …രാഗിണിയവരെ സൂക്ഷിച്ചു നോക്കി . സ്ട്രൈറ്റ് ചെയ്തു പരത്തിയിട്ട ഗോൾഡൻ കളർ മുടി . റെഡ് സ്ലീവ്‌ലെസ് വെൽവെറ്റ് ബ്ലൗസ് . പച്ച ബോർഡറുള്ള ചുവന്ന സാരി . ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് . കാലിൽ ഹൈഹീൽ ചെരിപ്പ് . കയ്യും കാതും കാതുമൊക്കെ നഗ്നമെങ്കിലും അവർ അതി സുന്ദരിയായിരുന്നു . . അവരും രാഗിണിയെ സൂക്ഷിച്ചു നോക്കി .
“‘ ആരാ ? എന്തുവേണം ?”’
“‘സൂര്യപ്രസാദ് സാറിനെ കാണാൻ വന്നതാ .. ഒരു ശുപാർശക്ക് . പുറത്തു നിന്നയാൾ കയറിച്ചെല്ലാൻ പറഞ്ഞു . “”
“‘ഓ !! രാഗിണി ..രാഗിണി വാസുദേവ് അല്ലെ ..ഇപ്പോൾ പറയുന്നത് കേട്ടായിരുന്നു ..നീയിങ്ങു വാ “‘ അവർ പറഞ്ഞപ്പോൾ ക്രെച്ചസ് ഊന്നി രാഗിണി അവരുടെ പുറകെ ചെന്നു .
“‘ ഇവിടെ നിക്ക് നീ “‘ പറഞ്ഞിട്ടവർ ഇടത് സൈഡിലെ വാതിൽ തുറന്നകത്തേക്ക് കയറി . കയ്യിലൊരു ബാസ്‌ക്കറ്റും ട്രേയിൽ എന്തൊക്കെയോ ആയി അവർ തിരിച്ചിറങ്ങി രാഗിണിയുടെ അടുത്തേക്ക് വന്നു .
“‘ നിനക്കൊരു കയ്യല്ലേ ഫ്രീയുള്ളൂ … ഇത് പിടിക്ക് .”” ബാസ്‌ക്കറ്റ് രാഗിണിയുടെ കയ്യിലേക്ക് കൊടുത്തിട്ടവർ രാഗിണിയുടെ കയ്യിലിരുന്ന ഫയൽ വാങ്ങി അവിടെയുണ്ടായിരുന്ന ഒരു സ്റ്റാൻഡിങ് ടേബിളിൽ വെച്ചിട്ട് , മുൻപേ നടന്നു . രാഗിണി അവളുടെ ഫയൽ ഒന്ന് നോക്കിയിട്ടവരുടെ പുറകെ നടന്നു . വാതിൽ തുറന്നകത്തേക്ക് കയറിയ ആ സ്ത്രീ രാഗിണിക്ക് കയറാനായി വാതിൽ തുറന്ന് പിടിച്ചു
“‘ആഹാ .. കൊള്ളാല്ലോ ..ശുപാർശക്ക് വന്നയാൾ വീട്ടുകാരിയുടെ ജോലിയേറ്റെടുത്തോ ഇതിനകം … അഹ് ..വീട്ടുകാരിയുടെ ജോലി വേണ്ടാന്ന് പറഞ്ഞിട്ടല്ലേ … കേട്ടോ മഹേഷേ .. ഇവൾക്ക് ഞാനൊരു ഓഫർ കൊടുത്താരുന്നു “”
സൂര്യപ്രസാദിന്റെ ശബ്ദം കേട്ടതും രാഗിണിയോന്നു പകച്ചു . അവൾ അവരെ നോക്കി . ഒരു വലിയ ഓവലാകൃതിയിലുള്ള ടേബിളിനു ചുറ്റും നാല് പേരിരിപ്പുണ്ട് . ടേബിളിന്റെ മുൻവശത്തായി സൂര്യപ്രസാദും
അയാളുടെ ഇടതും വലതുമായി മൂന്ന് പേരും .
“‘ എന്നതാ സാറെ ആ ഓഫർ ? ഞങ്ങക്കും കൂടെ ഗുണമുള്ള വല്ല കാര്യവുമാണോ ?”’ വലതു വശത്തിരിക്കുന്ന കട്ടിയുള്ള മീശക്കാരൻ ചോദിച്ചു .