“‘ പിന്നെന്തിനാ ഞാൻ വരുന്നേ … മോള് ആ ജോലീടെ വിവരങ്ങളും നീ പഠിച്ചതിന്റെ വിവരങ്ങളുമൊക്കെ പറഞ്ഞാൽ മതി “‘ രാഗിണിക്കത്തു കേട്ടപ്പോൾ ആശ്വാസമായി .
“‘ശാരദാമ്മേ … ചെയർമാന്റെ കാറാണല്ലോ ആ പോകുന്നെ ?”’ മുൻസിപ്പൽ ഓഫിസിന് മുന്നിലെത്തിയപ്പോൾ ഇറങ്ങിപ്പോകുന്ന കാർ നോക്കി ഓട്ടോക്കാരൻ പറഞ്ഞു .
“‘ നിങ്ങളിവിടെയിരിക്ക് .. സാറെപ്പോ വരൂന്ന് ഞാൻ ചോദിച്ചിട്ട് വരാം “‘ ഓട്ടോക്കാരൻ ഓഫീസിനുള്ളിലെക്ക് കയറിപ്പോയി .
“‘ എന്നാണേലും ഇറങ്ങിത്തിരിച്ചു . അയാള് വരുന്നത് വരെ ഇവിടെയിരിക്കാം . ഓട്ടോ പറഞ്ഞു വിട്ടേക്കാം “‘
“” വേണ്ട ശാരദാമ്മേ .. നമുക്ക് പിന്നീട് വരാം “”
“‘ഹാ ..നാളെ കഴിഞ്ഞുള്ള പരൂക്ഷക്ക് പിന്നെ വരാനോ … ഇന്ന് തന്നെ കാണണം “‘ ശാരദാമ്മ കട്ടായം പറഞ്ഞു .
“‘വീട്ടിലാരോ ഗെസ്റ്റുണ്ടെന്ന് പറഞ്ഞാ പോയെന്ന് “‘ ഓട്ടോക്കാരൻ മടങ്ങി വന്നു .
“” നിനക്ക് സാറിന്റെ വീടറിയാമോടാ രമേശേ ?”
“‘വീടറിയാം … നമുക്ക് അങ്ങോട്ട് പോയാലോ “” രമേശ് ഓട്ടോ സ്റ്റാർട്ട് ചെയ്തു .
“‘വേണ്ട ശാരദാമ്മേ ..നമുക്ക് പോകാം ..വീട്ടിലേക്കൊന്നും പോകണ്ട “‘ രാഗിണിക്ക് ഉള്ള ധൈര്യം പോയിത്തുടങ്ങി.
“‘ അതിനെന്നാ മോളെ ..വീട്ടിലും കാണും കൊറേ പേര് സാറിനെ കാണാൻ .. അല്യോടാ രമേശേ “‘
“‘ അവിടേം ക്യൂവാ … പൈസയും പദവീം നോക്കിയുള്ള ആളല്ലേ . ഒത്തിരിപ്പേര് വരും ശുപാർശക്കും ജോലിക്കുമെല്ലാം “‘ രമേശ് ഓട്ടോ സ്പീഡിൽ വിട്ടു .
കൊട്ടാരം പോലുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ നെഞ്ചിടിക്കാൻ തുടങ്ങി . പോർച്ചിൽ മൂന്നാലു കാറുകൾ . നീണ്ട വരാന്തയിൽ ഒരാൾ ഇരിപ്പുണ്ട് . വേറെയാരെയും കണ്ടില്ല .
“”‘ ആരാ ?”’ ഓട്ടോ നിർത്തി ഇറങ്ങിയയുടൻ വരാന്തയിലെ ചെയറിൽ ഇരുന്നയാൾ ചോദിച്ചു .
“‘ ഞങ്ങള് സാറിനെ കാണാൻ വന്നതാ . ഒരു ജോലിക്കാര്യത്തിന്റെ ശുപാർശക്ക് ..സാറിന്റെ മോൻ ഇവളുടെ അനിയത്തീടെ ക്‌ളാസ്സിലാ പഠിക്കുന്നെ . സാറിനറിയാം ഞങ്ങളെ . സാറ് ഇവരുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് . “”
“‘ ഇരിക്ക് ..സാർ ഒരു മീറ്റിങ്ങിലാ “” അയാൾ അല്പം മാറി ഫോണെടുത്തു സംസാരിച്ചിട്ട് മടങ്ങി വന്നു .
“‘ പേരെന്തെന്നാ പറഞ്ഞെ ? “‘
“‘രാഗിണി ..രാഗിണി വാസുദേവ് ..”‘
“‘അനിയത്തീടെയോ ,….അനിയത്തി അല്ലെ മനോജിന്റെ കൂടെ പഠിക്കുന്നെന്നു പറഞ്ഞത് “”
“”‘അതെ ..അവൾ രുഗ്മിണി .. “‘
അയാൾ വീണ്ടും ഫോണും കൊണ്ടങ്ങോട്ട് മാറി നിന്നു
“‘ മോളകത്തേക്ക് ചെല്ല് .. കേറി ചെല്ലുന്നത് ഹാളിലേക്കാ … വലത്തേ മുറിയിൽ സാറുണ്ട് . “‘