അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Posted by

“‘ ആ പച്ച വെളിച്ചത്തിന്റെ അപ്പുറത്തേക്ക് നോക്ക് “‘

ജമാൽ ജെയ്‌മോനെ വലത്തേക്ക് തിരിച്ചു നിർത്തി.

“‘അവിടെന്നാ ?”’

“‘ അതിന്റെ രണ്ടാമത്തെ വീടാ നമ്മുടെ .. ഇവിടുന്ന് അഞ്ചു മിനുട്ട് മതിയെനിക്കവിടെയെത്താൻ “”

“‘ നമ്മടെ വീടോ .. അതാ നീ ഇവിടെത്തന്നെ കിടക്കുന്നെ അല്ലെ ..ഞാൻ ടൗണിലെവിടെലും ഒരു വീട് നി നക്ക് തപ്പണമെന്നോർത്തതാ ..അത് വേണ്ട ..നീയിവിടെത്തന്നെ താമസിച്ചാൽ മതി . നമ്മുടെ പിള്ളേരുടെ സേഫ്റ്റിക്കതാ നല്ലത് “‘ “” ജെയ്‌മോൻ ബൈനോക്കുലറിലൂടെ സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു ‘

…………………………………………………..

“”മോളെ … രുക്കു പോയില്ലേ ?”

ശാരദാമ്മ മുറിയിലേക്ക് വന്നു ചോദിച്ചപ്പോഴാണ് അലമാരയിൽ അലക്കിയ തുണികൾ മടക്കി വെക്കുകയായിരുന്ന രാഗിണി തിരിഞ്ഞത് .,

“‘അഹ് ..പോയല്ലോ ശാരദാമ്മേ “‘

“‘ ആണോ .. അവളതിലെ വന്നില്ല . അഭി അവളേം നോക്കി നിക്കുന്നുണ്ടാരുന്നു .. ഇനിയവളുടെ കൂടെയാണോ പോയെന്ന് ഞാങ്കണ്ടില്ല “” ശാരദാമ്മ കട്ടിലിലിരുന്നു.

“” ശാരദാമ്മ രാവിലെയെങ്ങോട്ടാ ?”’ കുളിച്ചു ഡ്രസ്സ് മാറി വന്ന ശാരദാമ്മയെ കണ്ട രാഗിണി ചോദിച്ചു . .

“‘ഹാ ..അത് കൊള്ളാം . ഇന്നല്ലേ നമ്മള് ചെയർമാനെ കാണാൻ പോകാൻ പറഞ്ഞെ . നീയതോർത്തില്ലേ മോളെ . സാരമില്ല ..നീ ഒരുങ്ങ് . “‘

അത് കേട്ടതും രാഗിണിയുടെ മുഖം വിളറി . ഒരാഴ്ച മുൻപ് ഈ മുറിയിൽ നടന്ന കാര്യങ്ങൾ അവളുടെ മുന്നിൽ തെളിഞ്ഞു . ചെറിയ കേൾവിക്കുറവുള്ളതിനാൽ ശാരദാമ്മ അവളുടെ പല്ലുകൾ കൂട്ടിഞെരിയുന്ന ശബ്ദം കേട്ടില്ല .

“‘വേണ്ട ശാരദാമ്മേ .. ഞാൻ പറഞ്ഞതാണല്ലോ പോകണ്ടാന്ന് . കിട്ടണ്ടതാണേൽ കിട്ടും .അതാരുടേം ശുപാർശ ഇല്ലേലും “‘

“‘എന്നാലും മോളെ …നമുക്ക് ചെയ്യാനുള്ളത് നമ്മള് ചെയ്യണം . നീ ഒരുങ്ങ് ..കുളിച്ചതല്ലേ ..ഡ്രസ്സ് ചെയ്താൽ മതിയല്ലോ . ഞാൻ അജയനോട് ഓട്ടോ അയക്കാൻ പറഞ്ഞിട്ടുണ്ട് “‘

രാഗിണിക്കൊട്ടും താത്പര്യമില്ലാതിരുന്നിട്ടും അവൾ ശാരദാമ്മയുടെ നിർബന്ധത്തിൽ ഡ്രസ്സ് മാറാൻ പോയി .

“” അയാൾ നമ്മുടെ വീട്ടിൽ വന്നു നമമുടെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ..പോരാത്തേന് ആ ചെക്കൻ നമ്മടെ രുക്കൂന്റെ കൂട്ടുകാരനും . അപ്പോളയാള് നമ്മളെ കൈവിടത്തില്ലെടീ മോളെ “‘ ശാരദാമ്മ ഇത്തവണത്തെ ശുപാർശയുടെ ഗുണങ്ങൾ നിരത്തി .

“‘ ആഹ് .. ഓട്ടോ വന്നു മോളെ … നീ ഒരുങ്ങിക്കഴിഞ്ഞില്ലേ ?”‘

“‘ വരുവാ ..ശാരദാമ്മേ …”” രാഗിണി കണ്ണാടിയിൽ നോക്കി .സാരിയൊക്കെ നേരായവിധം പിടിച്ചിട്ട് , ഒരു നിമിഷം മൗനമായി നിന്ന് പ്രാർത്ഥിച്ചിട്ടിറങ്ങി .

“” ശാരദാമ്മ കൂടെ കയറി വരണം കേട്ടോ ..എനിക്കൊന്നും പറയാനറിയില്ല “‘ ഓട്ടോയിലിരിക്കെ രാഗിണി പറഞ്ഞു . ശാരദാമ്മ കൂടെയുണ്ടല്ലോ എന്ന ധൈര്യമായിരുന്നു അവൾക്ക് .

Leave a Reply

Your email address will not be published. Required fields are marked *