അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Posted by

“‘ ജമാലെ .. അവൾക്ക് ജെയ്മോന്റെ ബിസിനസ് കഴിവേ ആവശ്യമുള്ളൂ … ഒരു പാളിച്ചകളുമില്ലാത്ത കൃത്യതയാർന്ന കണക്കും കാര്യങ്ങളും . സർക്കാരിന്റെ മുന്നിലും പൊതുജനത്തിന്റെ മുന്നിലും ഉള്ള ജെയ്മോന്റെ സൽപ്പേരും … ഡാ ജമാലെ .. അവൾടപ്പൻ വാറ്റിയാ ഇക്കാണുന്ന സ്വത്തുമൊത്തം ഉണ്ടാക്കിയെ ..അവളൊണ്ടല്ലോ അവൾ റീബ … ഒരുക്കണക്കിനവൾ പാവമാ … അവളെ സൂര്യനും കൂട്ടരും ഉപയോഗിക്കുവാ ..ബിനാമിയായിട്ട് ….”” ജെയ്മോന്റെ സ്വരം നേർത്തു വന്നു .
“‘ നീ എന്നതാ ഈ പറയുന്നേ ? സൂര്യനും റീബേം ആയിട്ടെന്നാ എടപാട് ?”’ തീരാറായ സിഗരറ്റിൽ നിന്നെടുത്തത് കത്തിച്ചാഞ്ഞുവലിച്ചുകൊണ്ട് ജമാൽ ജെയ്‌മോനെ നോക്കി .
“” അവരിവിടെ നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകൾ , സ്വർണ വായ്പാ ബാങ്കുകളുടെ മറവിൽ നടത്തുന്ന കള്ളക്കടത്ത് , പിന്നെ ഹൈറേഞ്ചിലും കർണാടകയിലുമുള്ള കഞ്ചാവ് കൃഷി .. ഇതിലെല്ലാം റീബ ഉണ്ട് “‘

“‘ ഡാ ജെയ്‌മോനെ ..നീ ഇതെന്നാ പറയുന്നേ .. നീ അറിഞ്ഞോണ്ടാണോ ഇതിനു സമ്മതിച്ചേ ?”’

“‘ആര് പറയാൻ ? പക്ഷെ ഞാൻ എല്ലാം അറിഞ്ഞു .. ചോദിയ്ക്കാൻ വയ്യ .. ഇറക്കിവിടുമെന്ന പേടിയൊന്നുമില്ല . .. രണ്ടു കുപ്പി കള്ളും ഇച്ചിരി കഞ്ഞീം ഉണ്ടേൽ ജെയ്മോനത് ധാരാളം മതി . ഏതു കടത്തിണ്ണയിലും കിടക്കാം ..പക്ഷെ അവൾ … മരണക്കിടക്കയിൽ വെച്ച് വരെ കൈ പിടിച്ചു പത്രോസച്ചാച്ചൻ പറഞ്ഞ വാക്കുകൾ … ചാകുന്നത് വരെ അവളെ നോക്കിക്കോണന്ന് .അതാ പുഴുത്ത പട്ടിയെപ്പോലെ ഞാനവിടെ തന്നെ കിടക്കുന്നെ .എന്തേലും ഉണ്ടായാൽ സൂര്യനും കൂട്ടരും കയ്യൊഴിയുമെന്നും എല്ലാം അവളുടെ തലയിലാകുമെന്നും അവൾക്ക് മനസിലായിട്ടില്ല . “” .”’

സിഗരറ്റിന്റെ കനാലിൽ ജമാലിന്റെ കണ്ണുകൾ ജ്വലിക്കുന്നത് കാണാമായിരുന്നു .

“‘ ഹമ് … നീ എഴുന്നേൽക്ക് ..ഞാൻ കൊണ്ടുപോയാക്കാം “‘

“‘വേണ്ട ..ഞാനിവിടെയാ കിടക്കുന്നെ . “‘ജെയ്‌മോൻ അവിടെത്തന്നെ ചുരുണ്ടു കൂടി

“‘ഇവിടെ കിടന്ന് പണി വാങ്ങണ്ട … എപ്പോളാ നെഞ്ചത്ത് കത്തികേറുന്നെന്ന് പറയാൻ പറ്റത്തില്ല ..നീ വാ “‘ ജമാൽ ജെയ്‌മോനെ വാരിയെഴുന്നേല്പിച്ചു

“‘ആര്? ആര് കത്തി കേറ്റാൻ ?”’

“‘ഒത്തിരിപ്പേരുടെ ചോര കണ്ടിട്ടുണ്ടല്ലോ നമ്മൾ … അതിലാരാന്ന് ആർക്കറിയാം ?”

“‘ഡാ …ആരേലും നിന്നെ ?”‘ ജെയ്‌മോൻ ജമാലിന്റെ കയ്യിൽ അമർത്തി

“‘ ഹ്മ്മ് .. കഴിഞ്ഞ ആഴ്ചയും …””

“‘ആരാണെന്നറിയാമോ ?”

“”‘ ഇല്ല … “” ജമാൽ വീടിനപ്പുറത്തുള്ള പാറക്കെട്ടിലെ ചെരുവിൽ തോളിൽ കിടന്ന തുണി വിരിച്ചിട്ടവിടെ ജെയ്‌മോനെ ഇരുത്തി .

“‘നീ കിടന്നോ ..”‘

“‘നീ കിടക്കുന്നില്ലേ ?”

“‘ ഒറക്കമൊക്കെ കൊറവാ … ചെലപ്പോ പകലാവും “” ജമാൽ പാറക്കെട്ടിനു മുകളിലേക്ക് കയറി ..അങ്ങ് താഴെ കാണുന്ന ലൈറ്റുകളിലേക്ക് അവൻ നോക്കി .. എന്നിട്ട് പാറപ്പുറത്തുണ്ടായിരുന്ന ഒരു സഞ്ചിയിൽ നിന്ന് ബൈനോക്കുലർ എടുത്തു .

“” രാത്രീലും കാണാമോടാ “‘ ജെയ്‌മോൻ ചോദിച്ചിട്ട് പാറപ്പുറത്തേക്ക് വലിഞ്ഞു കയറി , ജമാൽ അയാൾക്ക് കൈ കൊടുത്തു വലിച്ചു കയറ്റി

“‘ആഹാ ..കൊള്ളാല്ലോ …പണ്ട് ചെറുപ്പത്തി കുളിസീൻ കാണാൻ ഉപയോഗിച്ചിട്ടുണ്ട് … ഇത് നിനക്കെന്തിനാ ..ആരേലും നിന്നെ തീർക്കാൻ വരുന്നുണ്ടോന്നറിയാനാണോ ? “”

Leave a Reply

Your email address will not be published. Required fields are marked *