“‘ഹമ് .. അയാൾക്ക് രാഗിണിയെ കെട്ടണോന്ന് … കെട്ടുന്നതല്ല .. വെ …ഛെ …അവന്റെ മകളുടെ പ്രായമുള്ള നമ്മടെ കൊച്ചിന്റടുത്തവൻ … അവനുള്ളത് ഞാൻ കൊടുത്തോളാം . നീയിത് ആരോടും പറയാൻ നിക്കണ്ട . രുക്കുവിന്റെയടുത്തു പോലും . അവളുടെ സ്വഭാവം വെച്ചവൾ അയാളുടെ ഓഫീസിൽ കേറിച്ചെല്ലും .””‘ ജമാൽ പുകയാഞ്ഞുവലിച്ചുകൊണ്ട് പറഞ്ഞു . ജെയ്‌മോൻ സിഗരറ്റിന്റെ കനലിന്റെ വെളിച്ചത്തിൽ ജമാലിന്റെ കയ്യിലിരുന്ന ഗ്ലാസ് കണ്ടപ്പോളത് വാങ്ങി .
“‘നീയിനി കഴിക്കണ്ട … നീ വരുന്നത് ദൂരെന്നെ ഞാൻ കണ്ടാരുന്നു . നീ ഓടിക്കാറില്ലായിരുന്നല്ലോടാ കള്ളടിച്ചിട്ട് സാധാരണ “”
“‘ വന്നത് നീയാകുമ്പോ പിള്ളേരുടെ കാര്യമാണെന്ന് തോന്നി . നീയെന്നാടാ ഞാനത്രെം തെറിപറഞ്ഞിട്ടും എന്നെയൊന്നും ചെയ്യാത്തെ .. ഒന്ന് കയ്യോങ്ങുവന്നെങ്കിലും ഞാൻ പ്രതീക്ഷിച്ചു . “‘
“‘അന്നേരത്തെ ദേഷ്യത്തിന് ചാടിക്കയറി വന്നതാ അങ്ങോട്ട് . പിന്നെ വേണ്ടാരുന്നെന്ന് തോന്നി ..നിന്റൊപ്പമാണ് സൂര്യൻ പോയെന്നു കേട്ടപ്പോ … അന്നേരത്തെ ദേഷ്യത്തിന്…”‘
“‘ഞാൻ അവന്റെ കൂടെ കൂടിയോന്ന് ഓർത്തല്ലേ … വന്ന വഴി മറക്കുന്നവനല്ലടാ ജെയ്‌മോൻ .. മറന്നാരുന്നേൽ …നീ പറഞ്ഞില്ലേ … ഞാനും നീയുമൊക്കെ ഒന്നിച്ചു തുടങ്ങീതാണെന്ന് … അതേടാ ..വാറ്റുകാരൻ പത്രോസിന്റെ കൂടെ നിന്റെയൊക്കെയൊപ്പം നടന്ന അതേ ജെയ്‌മോൻ തന്നെയാ ഞാൻ . ..കാറും ബംഗ്ലാവും പണവും …ഭൂ … ആർക്കുവേണമത് … നീ പറഞ്ഞല്ലോ വന്ന വഴി മറക്കുന്നെന്ന് ..കള്ള് പത്രോസ് …നിനക്കും വാസൂനും എനിക്കുമൊക്കെ ചെല്ലും ചെലവും തന്നു പോറ്റി വളർത്തിയവൻ ..അയാൾക്ക് കൊടുത്ത ഒറ്റ വാക്ക് കൊണ്ടാ ജെയ്‌മോനിപ്പോഴും നീ ബംഗ്ലാവെന്ന് പറയുന്നിടത്ത് കെടക്കുന്നെ …അല്ലേൽ നിന്റെ കൂടെയീ പാറപ്പൊറത്തു വന്നു കിടക്കാനും എനിക്ക് മടിയില്ല “”
ജെയ്മോന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു
ജമാലൊന്നും മിണ്ടിയില്ല …
“” നിനക്കിവിടെ സുഖമല്ലേ .. ചോദിക്കാനും ആരുമില്ലല്ലോ .. തോന്നുമ്പോ പോകാം ..തോന്നുമ്പ വരാം .. മൂക്കുമുട്ടെ കുടിക്കാം പെടുക്കാം …ആരേം പേടിക്കണ്ട ..””
ജെയ്‌മോൻ വരാന്തയിൽ നിന്ന് താഴെയിറങ്ങി നീണ്ടു നിവർന്നു കിടന്നു
“‘നീ പോകുന്നില്ലേ ജെയ് മോനെ … നിന്റെ റീബ കാത്തിരിക്കും ..ചെല്ല് ..വാ ഞാനോടിക്കാം “‘ ജമാൽ ജെയ്മോന്റെ കൈ പിടിച്ചു .
“‘ റീബ .. പൂറീമോള് … ഭൂ “”‘ജെയ്‌മോൻ കിടന്നിടത്തു കിടന്നു നീട്ടിത്തുപ്പി
“‘ റീബ കാത്തിരിക്കുന്ന് ..അവൾക്ക് ഞാൻ ചെല്ലാത്തതാ സൗകര്യം … അവനൊണ്ടല്ലോ
ആ സലിം വർഗീസ് …സൂര്യന്റെ ശിങ്കിടി ……അവനും സിഐ മഹേഷുമാ ഇപ്പോളവളെ വെച്ചോണ്ടിരിക്കുന്നെ … . “‘
“‘ കള്ള് കുടിച്ചിട്ട് വീട്ടിലിരിക്കുന്നോരെ വെറുതെ പറയല്ലേടാ നാറീ “” ജമാൽ ജെയ്‌മോനെ ശാസിച്ചു
“‘ഹമ് .. കള്ള് കുടിക്കുന്നതെല്ലാം മറക്കാനാണെന്ന് എല്ലാരും പറയില്ലേ ..ഞാനുമതേ … പക്ഷെ എത്ര കുടിച്ചാലും ജെയ്‌മോന് സുബോധമുണ്ടാകും . ഇപ്പൊ പറയുന്നതെല്ലാം നീ നാളെ ചോദിച്ചോ .. ജെയ്‌മോൻ മണിമണിപോലെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞിരിക്കും “” കിടന്നിടത്തുനിന്നു ചെരിഞ്ഞു കിടന്നോണ്ട് ജെയ്‌മോൻ ജമാലിനെ നോക്കി .