പാറമടയുടെ അങ്ങേയറ്റത്ത് കെട്ടിയുയർത്തിയ ഇന്റർലോക്ക് ബ്രിക്‌സ് കൊണ്ടുണ്ടാക്കിയ രണ്ടു മുറി വീടിന്റെ മുന്നിലേക്കിരപ്പിച്ചു കൊണ്ട് വന്നു നിർത്തിയ ശേഷം ജെയ്മോൻ ചാടിയിറങ്ങി . മുന്നിലെ ചെളിയിൽ വഴുക്കി അയാൾ വീഴാനാഞ്ഞു .
“‘ നീ എന്തിനാടാ എന്റെ വീട്ടിൽ വന്നേ ?”’ വീട്ടിലേക്ക് നോക്കി ജെയ്‌മോൻ അലറി .
“”‘ നിന്റെ അപ്പനെ കാണാൻ , കഴുവേർട മോനെ നിനക്ക് വല്ലോം പറയാനൊണ്ടോ ?”’ ജമാലിന്റെ മുരളുന്ന ശബ്ദം
“‘കാര്യം പറയടാ “”‘ ജെയ്‌മോൻ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി . ഇരുൾ മൂടിയ തിണ്ണയിൽ സിഗരറ്റിന്റെ കനൽ മാത്രം .
“‘ നീയും നിന്റെ കൂട്ടുകാരൻ ആ സൂര്യപ്രസാദും കൂടെ എന്റെ പിള്ളേർക്കിട്ട് ഒണ്ടാക്കാൻ വന്നാൽ .. മോനെ ജെയ്‌മോനെ ജമാലിന്റെ കത്തീടെ മൂർച്ച നീയറിയും “”‘
“‘ പട്ടി തായോളീ .. എടാ തായോളീ … “” ജെയ്‌മോൻ കല്ലുകെട്ടി പൊക്കിയ വരാന്തയിൽ പിടിച്ചാടിക്കൊണ്ട് വിളിച്ചു .
“‘ കന്നന്തരവ് കാണിച്ചിട്ട് ജമാലിന്റെ വീട്ടിൽ കേറി തെറി പറയുന്നോടാ കഴുവേർട മോനെ “‘ മുരളുന്ന ശബ്ദത്തോടെ പറഞ്ഞെങ്കിലും സിഗരറ്റിന്റെ പിന്നിലിരുന്ന രൂപം ഇരുന്നിടത്ത് നിന്നനങ്ങിയില്ല .
“‘ആ ..വീട്ടിൽ കേറിയാടാ തെറി പറയുന്നേ … ഈ പട്ടണത്തി കല്ലൻ ജമാലിനെ തായോളീന്ന് വിളിക്കാൻ ഞാനേ ഉള്ളൂ … എടാ തായോളീ ..നീ എന്നതാ പറഞ്ഞെ ..നിന്റെ പിള്ളേരെന്നോ .. എടാ തായോളീ .. അവരേന്റേം പിള്ളേരാ … എന്റെ പിള്ളേർ … ആ കഴുവേറിടമോൾ മോൾ രുഗ്മിണീടെം പട്ടിപ്പൊലയാടി റീബെടേം വാശികൊണ്ടാ ..അല്ലെങ്കി ഞാനെപ്പോളേ എന്റെ പിള്ളേരെ എന്റെ വീട്ടിലേക്ക് കൊണ്ടൊയേനെ … ഒരുത്തിക്ക് ആരുടേം ഔദാര്യം വേണ്ടാന്ന് … ,. മറ്റവൾക്ക് ആരും വേണ്ട ..ആരേം സഹായിക്കേണ്ട .. “” ജെയ്‌മോൻ കിതച്ചു .
“” ഇതിന്റെടേൽ കെടന്നുരുകുന്ന ഞാൻ … എന്റെ ദെണ്ണം ആർക്കേലും അറിയാമോ ? ..ങേ .. എടാ എന്റെ പിള്ളേർക്ക് ദോഷം വരുന്ന എന്തേലും ചെയ്‌തെന്ന് നിനക്ക് ഉറപ്പുണ്ടാരുന്നേൽ നീയാ കത്തിയവിടെ വെച്ചിട്ട് പോയാൽ മതിയാരുന്നു .. ഞാൻ കഴുത്തറത്തു ചത്തേനെ ..അതിനും വേണ്ടി നീ ജയിലിൽ പോകണ്ട കാര്യമില്ല .. ഡാ കഴുവേറീ .. നീ കൂടെയുണ്ടെന്ന ധൈര്യത്തിലാ ഞാൻ അവരുടെ പുറകെ ഒള്ള ആൾക്കാരെ പിൻവലിച്ചേ …എന്നാലുമുണ്ട് കോളേജിലും പൊറത്തും എന്റെ പുള്ളാര് അവൾടെ പൊറകേ “‘ ജെയ്‌മോൻ കുത്തുകല്ലിൽ ഇരുന്നു .
“” എന്നിട്ടാണോടാ ആ നാറി സൂര്യപ്രസാദ് വീട്ടിൽ കേറിക്കളിച്ചേ .. എവിടാരുന്നു നിന്റെ പുള്ളാരപ്പോൾ …”‘
“” സൂര്യപ്രസാദ് വീട്ടിൽ കേറീന്നോ ..എന്നതാടാ നീയേ പറയുന്നേ ..ആ നാറീം ഇവരും തമ്മിലെന്നാ ബന്ധം …”‘ ജെയ്‌മോൻ കുത്തുകല്ലിൽ നിന്നെഴുന്നേറ്റ് വരാന്തയിലേക്ക് കേറി .. വേച്ചുപോയ അയാളെ ജമാൽ താങ്ങി .
“‘ ഇവിടെയിരിക്കടാ …ബന്ധമൊക്കെ അവനെ ഞാനറിയിച്ചു കൊടുക്കുന്നുണ്ട് ..അവനെ തപ്പി നടന്നപ്പോളാ ബാറിലേക്ക് കേറുന്ന കണ്ടെന്ന് പറഞ്ഞത് .. അവിടെ ചെന്നപ്പോ അവന്റെ ചെറുക്കൻ നിന്റെ ബാറിൽ . സൂര്യ നിന്റെ കൂടെ പോയെന്നവൻ പറഞ്ഞപ്പോൾ ….എനിക്കറിയാരുന്നു പിള്ളേർക്ക് ദോഷമുണ്ടാക്കുന്ന ഒന്നും നീ ചെയ്യത്തില്ലന്ന് . എന്നാലും എന്റെയാ വെഷമത്തിന് …പോട്ടെടാ ജെയ്‌മോനെ …”””
ജമാൽ ജെയ്‌മോനെ തന്റെയടുത്ത് വരാന്തയിൽ ഇരുത്തി .
“” സൂര്യൻ പിടിച്ചാൽ പിടി വിടാത്ത അട്ടയാ ..സൂക്ഷിക്കണം . എന്തിനും പോരാത്ത ഗുണ്ടകളുണ്ട് അയാളുടെ കീഴിൽ . പിന്നെ പണവും അധികാരവും .. നീ അവരോടു ചോദിച്ചോ അയാളെന്തിനാ വന്നതെന്ന് ?”’