മൃഗം 16 [Master]

Posted by

ഇവിടുത്തെ എസ് ഐ സാറ് അവരെ പിടിച്ചോളും..ഞാന്‍ അങ്ങേരു പറയുന്ന ഒന്നും ചെയ്യില്ല ഒന്നും” ദിവ്യ വാശിയോടെ പറഞ്ഞു.
“പെണ്ണെ നിന്റെ തല എന്താ ഇങ്ങനെ തിരിഞ്ഞുപോയത്‌? എടീ അവന്മാര്‍ ഇനിയും നിന്നെ ഉപദ്രവിക്കാന്‍ വന്നാലെന്ത് ചെയ്യും? അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ കിട്ടിയ അവസരമാണ് നീ കളഞ്ഞ് കുളിക്കുന്നത്..”
“അങ്ങനെ അയാള് മൂലം അവരെ പിടിക്കണ്ട..ഞാന്‍ പൌലോസ് സാറിനോട് പറഞ്ഞോളാം…അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ കൊച്ചിക്ക് അദ്ദേഹത്തിന്റെ കൂടെ പോകും..അവരില്‍ നിന്നും എന്നെ രക്ഷിച്ചത് അദ്ദേഹമാണ്..” അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം തുടുത്തിരുന്നു.
രുക്മിണി വെറുപ്പോടെ അവളെ നോക്കി. അവള്‍ക്ക് പൌലോസിനോട്‌ പ്രേമം തുടങ്ങിയിട്ടുണ്ട് എന്ന് ആ മുഖഭാവത്തില്‍ നിന്നും അവര്‍ക്ക് മനസിലായിരുന്നു.
“നീ എന്തെങ്കിലും ചെയ്യ്‌..അവന്‍ നിന്റെ ഫോണ്‍ പ്രതീക്ഷിച്ച് അവിടെ കാത്തിരിക്കുകയാണ്..അത് മറക്കണ്ട”
“കാത്തിരിക്കട്ടെ..ഞാന്‍ വിളിക്കില്ല”
അവള്‍ ചവിട്ടിക്കുലുക്കി മുറിയിലേക്ക് പോയി. രുക്മിണി നിസ്സഹാതയോടെ അവളെ നോക്കി നിന്നു.
—————-
“ഛെ..അവള് വിളിച്ചില്ലല്ലോ വാസൂ..ഒന്നുകൂടി ട്രൈ ചെയ്ത് നോക്ക്” ഡോണ നിരാശയോടെ പറഞ്ഞു. വാസു അവളുടെയോപ്പം അവരുടെ വീട്ടിലായിരുന്നു. പുന്നൂസും റോസ്ലിനും അടുത്തുതന്നെ ഉണ്ടായിരുന്നു.
വാസു ഒരിക്കല്‍ക്കൂടി വിളിച്ചു. പക്ഷെ ദിവ്യ ഫോണ്‍ എടുക്കാഞ്ഞതിനാല്‍ അവനു സംസാരിക്കാന്‍ സാധിച്ചില്ല. വാസു ഫോണ്‍ വച്ച ശേഷം ഡോണയെ നോക്കി.
“സക്കീറിനെ നീ തല്ലിയതിന്റെ പകരം അവന്മാര്‍ ചോദിക്കും..അതിനു മുന്‍പേ അവനെ ഈ കേസില്‍ ഉള്ളിലാക്കാന്‍ പറ്റിയിരുന്നെകില്‍ നല്ലതായിരുന്നു” പുന്നൂസ് പറഞ്ഞു.
“പപ്പാ..ഞങ്ങള്‍ക്ക് അവനെ ഉള്ളിലാക്കണം എന്ന ആഗ്രഹമില്ല. ഇത് ഒരു ചൂണ്ടയായി ഉപയോഗിക്കാനാണ് എന്റെ പ്ലാന്‍. അതായത് ദിവ്യ അവനെതിരെ കമ്മീഷണര്‍ക്ക് ഒരു പരാതി നല്‍കുന്നു. ഷാജിയുടെ വീടും പേരും എല്ലാം വച്ചുള്ള ഒരു പരാതി. അവനെ അവള്‍ക്ക് ഈസിയായി തിരിച്ചറിയാമല്ലോ..ഒപ്പം അവിടുത്തെ പോലീസിന്റെ സാക്ഷ്യവും കൂടി ആയാല്‍ ഷാജി അകത്താകും..എന്നാല്‍, അവനെ ഈ കേസില്‍ പെടുത്താതെ രക്ഷിക്കാം എന്ന ഉറപ്പില്‍, മുംതാസിന് അനുകൂലമായി അവന്റെ മൊഴി കിട്ടുമോ എന്ന് നോക്കുകയാണ് എന്റെ ലക്‌ഷ്യം…” ഡോണ പറഞ്ഞു.
“അവന്‍ അതില്‍ കൊത്തുമോ എന്ന് സംശയമാണ്. അറേബ്യന്‍ ഡെവിള്‍സ് എന്ന അവന്റെ യജമാനന്മാര്‍ അവനെ പുല്ലുപോലെ ജാമ്യത്തില്‍ ഇറക്കും എന്നവനറിയാം..അപ്പോള്‍ ഈ കേസിന്റെ പേരുപറഞ്ഞ് അവനെ വിരട്ടാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല” പുന്നൂസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *