അവൻ നിൽക്കുന്നിടമായപ്പോൾ ജിത്തുവിന്റെയും കോകിലയുടെയും കണ്ണുകൾ തമ്മിലുടക്കി. രണ്ടു നിമിഷം പരസ്പരം മാത്രം മനസ്സിലാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് അവർ വിട പറഞ്ഞു.
ബസ്സ് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു. തിരികെ വീട്ടിലേക്കുള്ള വഴി എഴുന്നേറ്റ് നിന്ന് സൈക്കിൾ ചവിട്ടുമ്പോഴും അവന്റെ ഉള്ള് നിറയെ അവളുടെ നീർമിഴികളും അവൾ അവസാനം പറഞ്ഞ വാക്കുകളുമായിരുന്നു. കുളിക്കുമ്പോഴും തുണി മാറുമ്പോഴും, അത്താഴം കഴിക്കുമ്പോഴുമെല്ലാം അവൻ അന്ന് നടന്ന സംഭവങ്ങൾ മാറി മാറി മനസ്സിലേക്കെത്തി. കിടക്കയിലേക്ക് മറിയുമ്പോൾ അവനോർത്തു, ‘ഞാനറിയാത്ത ഓരോരോ സംഭവങ്ങൾ, ഓരോന്നോരോന്നായി എനിക്ക് കാണിച്ചു തരികയാണല്ലോ ഭഗവാനെ…നാളെ എന്നൊരു ദിവസമെനിക്കുണ്ടെങ്കിൽ ഇനി പാൽക്കുപ്പി ഇമേജ് എനിക്ക് വേണ്ട. ഞാൻ എനിക്ക് വേണ്ടി ഞാനറിയാതെ നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണെന്ന് എനിക്ക് കാണിച്ചു തരണേ…’
ഓരോന്നാലോചിച്ച് ജിതിൻ ഉറക്കം പിടിച്ചു. നാളെയെന്തെന്നറിയാതെ .