വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Posted by

“‘ പതിനായിരമോ … അത് കൊണ്ട് വേണം നിങ്ങടെ ചിലവും . ഇവളുടെ പഠിത്തിന്റെ കാര്യോം നോക്കാൻ … ഡി ഒരു കാര്യം ഞാനങ്ങു പറയുവാ . കഴിഞ്ഞ വരവിന് ഞാനങ്ങു പൂപ്പാറേൽ ഇച്ചിരി സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു . ഒരു മാനേജരുണ്ട് പണിക്കാരുടേം കൃഷീടേം ഒക്കെ കാര്യം നോക്കാൻ . .. അവനിപ്പോ നാട്ടിലേക്ക് പോണം … ഇവനെ അവിടെയാക്കാമെന്ന് കരുതിയ ഞാനിരുന്നെ . ഇവനെ കൊണ്ട് പറ്റില്ല … നീ ആ സ്ഥലം നോക്കണം . പണിയൊന്നുമില്ല . പണിയാനൊക്കെ ആൾക്കാരുണ്ട് .അവരുടെ ശമ്പളം കൊടുക്കണം .. ഇടക്ക് തോട്ടത്തിൽ കൂടൊക്കെയൊന്ന് പോകണം …അത്രേമൊള്ളൂ … താമസിക്കാനൊള്ള വീടൊക്കെ അവിടെയുണ്ട് .. എടുക്കാനുള്ളതൊക്കെ എടുത്തു വെച്ചോ ..നാളെ തന്നെ പോണം “‘

“‘ അയ്യോ … അമ്മൂന്റെ പരീക്ഷ “‘ മഹേശ്വരി തിരിഞ്ഞമ്മിണിക്കുട്ടിയെയും പിച്ചും പേയും പറഞ്ഞു കിടക്കുന്ന രാധയെയും നോക്കിയിട്ട് പറഞ്ഞു .

“‘ ഹമ് ..അതും ഞാൻ ആലോചിച്ചു . കോട്ടയത്തെന്റെ ഒരു പെങ്ങളുണ്ട് . മോളമ്മ . അവളുടെ അടുത്തിവളെ ആക്കാം ..പരീക്ഷ കഴിഞ്ഞങ്ങോട്ട് പോന്നാൽ മതീല്ലോ … അത് മതി …ഇനി ഒന്നും പറയണ്ട . അത്യാവശ്യം എടുക്കാനുള്ളതൊക്കെ എടുത്തു വെച്ചോ … കേട്ടോടി അമ്മിണിക്കുട്ടീ “‘ പോത്തൻ അമ്മിണിക്കുട്ടിയെ നോക്കി .

“”ഹമ് “‘ അവൾ മൂളി

“‘ പോണോ മോളെ “‘ പോത്തൻ പോയപ്പോൾ ആഹാരം കഴിച്ചു, അടുക്കളയിലെ ജോലികൾ ഒതുക്കിയിട്ട് കിടക്കാനായി മുറിയിലേക്ക് ചെന്ന മഹേശ്വരി തന്റെ ഡ്രെസ്സൊക്കെ എടുത്തു വെക്കുകയായിരുന്ന അമ്മിണിക്കുട്ടിയോട് ചോദിച്ചു .

“‘ പോണം ഇവിടെ കിടന്നിട്ട് എന്നാ കിട്ടാനാ?”

“” എടീ …ബന്ധുക്കാരുടെ അടുത്താ .. വല്ല തട്ടുകേടും പറ്റിയാൽ മായമോളെ കൂടിയത് ബാധിക്കും “‘

“‘ ഒന്നുമില്ല … അമ്മ പാക്ക് ചെയ്യാൻ നോക്ക് “”‘

മഹേശ്വരി പിന്നെയൊന്നും പറഞ്ഞില്ല . അത്യാവശ്യം കൊള്ളാവുന്നതെന്ന് പറയാവുന്ന ഡ്രസ്സ് മാത്രം കവറിലാക്കി ഉറങ്ങാൻ കിടന്നു .

“‘ അമ്മയൊറങ്ങിയോ ?”’

“‘ ഇല്ല ..എന്നാടി ?”

“‘ എന്താ ആലോചിക്കുന്നേ ?”’

“‘ ഞാൻ അവിടെ ചെന്നിട്ട് എന്ന ചെയ്യുമെന്ന് ആലോചിക്കുവായിരുന്നു “‘

“‘ കോപ്പ് … അതൊക്കെ അവിടെ ചെന്നിട്ട് നടക്കേണ്ട പോലെ നടന്നോളും “‘ അമ്മിണിക്കുട്ടി ദേഷ്യപ്പെട്ടു

“‘ അമ്മെ …. അങ്കിള് കൊള്ളാം അല്ലെ “‘ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അമ്മിണിക്കുട്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *