“‘ കഴുവേർട മോനെ … നിനക്കറിയത്തില്ല പോത്തനെ … കൊത്തിനുറുക്കി കാട്ടുപണിക്കിട്ടു കൊടുക്കും ഞാൻ … മര്യാദക്കാണേൽ മര്യാദ . മാസമൊരു അയ്യായിരം രൂപയങ്ങു തരും ഞാൻ . ഒരു മൂന്നു കുപ്പീം … അത് കൊണ്ട് നിന്നോണം .. തരുന്ന കാശ് നിനക്കുള്ള ചെലവിനാ … അവളോട് ചോദിച്ചു പോകരുത് .. അവിടെ ഏതു മുക്കിലും കിട്ടുന്ന വാറ്റും മേടിച്ചു കുടിച്ചോണ്ടെന്റെ വീടിന്റെ പരിസരത്തു പോലും വന്നേക്കരുത് … കേട്ടോടാ നായിന്റെ മോനെ ….ഡീ മഹേശ്വരീ …അവളെവിടെ ? അമ്മിണിക്കുട്ടി … എല്ലാം എടുത്തോണ്ടിറങ്ങ് “”
കിടന്ന കിടപ്പിൽ മൂന്നു കുപ്പിയും വാറ്റെന്നും കേട്ടപ്പോൾ രാധ കയ്യടിച്ചു … ബലേ ഭേഷ് … അത് കണ്ടുകൊണ്ട് നിന്ന മഹേശ്വരി അകത്തേക്ക് കയറി പോയി .
“‘ നീ മുന്നിലേക്ക് കയറടി അമ്മിണിക്കുട്ടി “” സാധനങ്ങൾ കയറ്റി മഹേശ്വരിക്കും രാധക്കും പിന്നിലെ ഡോർ തുറന്നു കൊടുത്തിട്ട് പോത്തൻ പറഞ്ഞു . ഒരു ക്രീം കളർ ചുരിദാർ ആയിരുന്നു അമ്മിണിക്കുട്ടി ഇട്ടിരുന്നത് . പോത്തൻ കയറി ഉള്ളിലെ കണ്ണാടി മഹേശ്വരിയെ കാണാവുന്ന പോലെ സെറ്റ് ചെയ്തു വെച്ചു . അമ്മിണിക്കുട്ടിയത് കണ്ടുള്ളിൽ ചിരിച്ചു .
“” പോത്തച്ചായാ … റേഷൻ കടേലൊന്നു നിർത്തണം .. താക്കോല് കൊടുക്കാനാ ..ബാക്കിയെല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് .”‘ കാറിലേക്ക് കയറിയിരുന്ന മഹേശ്വരി പോത്തനോട് പറഞ്ഞു .
റേഷൻ കടേൽ നിർത്തി മഹേഷിനോട് സംസാരിച്ചിട്ട് , മഹേഷ് രാധ കാണാതെ കൊടുത്ത , ശമ്പളവും പിന്നെ കുറച്ചു രൂപയും വാങ്ങി അവർ മുന്നോട്ട് നീങ്ങി … രാധയുടെ കണ്ണ് പുറത്തേക്ക് നീണ്ടപ്പോൾ , മഹേശ്വരി ബ്ലൗസിനുള്ളിലേക്ക് പൈസ വെച്ചിട്ട് നോക്കിയത് കണ്ണാടിയിലേക്കാണ് . പോത്തന്റെ കണ്ണുകൾ തിളങ്ങുന്നത് കണ്ട മഹേശ്വരിക്ക് നാണം വന്നു .
“‘ അമ്മിണിക്കുട്ടിയേയ് …നീയെന്ന ഒന്നും മിണ്ടാതിരിക്കുന്നെ ?” പോത്തനവളെ നോക്കി . അമ്മയും അച്ഛനും ഇരിക്കുന്നത് കൊണ്ടാവും അവളൊന്നും മിണ്ടാത്തതെന്ന് അയാളൂഹിച്ചു .
“” ഹേ ഒന്നുമില്ല “”’ അവൾ പുഞ്ചിരിച്ചു …
“‘ നല്ല ബാഗ് ആണല്ലോ മോളെ “‘ പോത്തൻ അവളുടെ ഹാൻഡ് ബാഗ് നോക്കി പറഞ്ഞു
“” ഹമ് “‘
“‘ നിന്റമ്മക്കൊരു നല്ല ബാഗ് ഇല്ല കാശൊക്കെ സൂക്ഷിക്കാൻ .. … ഒരെണ്ണം വാങ്ങിക്കൊടുക്കണം … പക്ഷെ ഇപ്പൊ സൂക്ഷിക്കുന്നത് നല്ല പേഴ്സാ …നല്ല വലിപ്പമുണ്ട് .”‘ പോത്തൻ കണ്ണാടിയിൽ കൂടെ മഹേശ്വരിയെ നോക്കി പറഞ്ഞു .. അവൾ നാണിച്ചു മുഖം കുനിച്ചു
ഉച്ചയോടെ വണ്ടി ഒരു വീട്ടുമുറ്റത്തെത്തി … രണ്ടു നിലയുള്ള ഒരു വലിയ വീട് . വണ്ടി വരുന്ന ശബ്ദം കേട്ടതും അകത്തു നിന്ന് തടിച്ചു വെളുത്തു നല്ല വയറുള്ള ഒരാൾ സിറ്റ് ഔട്ടിലേക്കെത്തി