ഒരു കാളക്കഥ [Master]

Posted by

“വേണ്ടാന്ന് തന്നെ പറ. അല്‍പ്പം തണ്ടും തടീം ഒള്ള ആമ്പിള്ളാരെക്കൊണ്ടേ അവളെ കെട്ടിക്കാവൂ. സ്വന്തം മോളാന്നു പറഞ്ഞിട്ട് കാര്യവില്ല, ആരോഗ്യമില്ലാത്തവന്മാരെക്കൊണ്ട് കേട്ടിച്ചാ പെണ്ണ് വല്ല വേണ്ടാതീനോം കാണിക്കും. അന്നേരം കെടന്നു കരഞ്ഞിട്ടു കാര്യവില്ല”

“എന്തോ വേണ്ടാതീനവാ” ശുദ്ധനായ അമ്മാവന് സംഗതി കത്തിയില്ലെന്നു തോന്നുന്നു.

“കുന്തം. നിങ്ങള് ആ വേലുപ്പിള്ള വന്നാ ആ ആലോചന വേണ്ടാന്ന് പറഞ്ഞേക്ക്”

“ഓ ശരി; ആ ശംഭുച്ചെറുക്കന്‍ അവളെക്കാ മൂത്തതാരുന്നെ അവനെക്കൊണ്ട് കെട്ടിക്കാരുന്നു. അവന് നല്ല തടീം വണ്ണോം ഒണ്ടല്ലോ” എന്റെ കാര്യമാണ് അമ്മാവന്‍ പറഞ്ഞത്. കേട്ടപ്പോള്‍ രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചത്തിനു പകരം ചര്‍മ്മാഞ്ചം ഉണ്ടായി എനിക്ക്. ചേച്ചി എന്നെ നോക്കി ഗൂഡമായി ചിരിച്ചു.

“എന്ത് ചെയ്യാം; അവനവളെക്കാളും രണ്ടു വയസ് എളേതായിപ്പോയില്ലേ” അമ്മായിയുടെ നെടുവീര്‍പ്പ്. ഞാന്‍ ഞെട്ടി. എന്നെക്കൊണ്ട് ചേച്ചിയെ കെട്ടിക്കാന്‍ രണ്ടാള്‍ക്കും പെരുത്തിഷ്ടം! പക്ഷെ എന്റെ വൃത്തികെട്ട പ്രായമാണ് വില്ലന്‍.

“എടി ഭാര്യെ” ഞാന്‍ ചേച്ചിയുടെ കാതില്‍ മന്ത്രിച്ചു.

“പോടാ ഗുണ്ടുമണി..അവനൊരു ഭര്‍ത്താവ് വന്നേക്കുന്നു” ചേച്ചി ചുണ്ട് വക്രിച്ച് ഗോഷ്ടി കാണിച്ചു.

“എന്തവാടി രണ്ടും കൂടെ” അതിനിടെ ഉള്ളിലേക്ക് വന്ന അമ്മായി ചോദിച്ചു.

“പഴുത്ത ചക്ക വേണോന്നു ചോദിക്കാന്‍ വന്നതാ അവന്‍” ചേച്ചിയുടെ നാവില്‍ കള്ളം റെഡിയായിരുന്നു.

“ഒണ്ടോടാ? യ്യോ എന്നാ കൊണ്ടുവാ. അന്നിട്ടത് ഇത്രപെട്ടെന്നു പഴുത്തോ?”

“അതല്ല അമ്മായീ, ഇത് ഇന്നിട്ടതാ; പ്ലാവേല്‍ത്തന്നെ കിടന്ന് പഴുത്തതാ; ഞാന്‍ കൊണ്ടരാം”

ചക്ക കൊണ്ടുവരാനായി ഞാന്‍ വീട്ടിലേക്ക് പോയി. ചേച്ചിയുടെ മണവും രൂപവും മനസിലോര്‍ത്ത്‌ ചെന്ന ഞാന്‍ അമ്മ നില്‍ക്കുന്നത് കണ്ടില്ല.

“നീ എവിടെ പോയതാടാ? ഞാന്‍ എവിടെല്ലാം നോക്കി” സാരിയുടുത്ത് എങ്ങോ പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു അമ്മ.

“അപ്പറത്ത് പോയതാ”

“ഞാന്‍ ലതേടെ വീട്ടിലോട്ട് പോവ്വാ. നീ എങ്ങും പോയേക്കരുത്”

ഞാന്‍ തലയാട്ടി. ലത എന്റെ ചേച്ചിയാണ്. അവളെ കെട്ടിച്ചു വിട്ട വീട്ടിലേക്ക് ഇടയ്ക്ക് അമ്മയ്ക്കൊരു സര്‍ക്കീട്ടുണ്ട്. പോയാല്‍ പിന്നെ കടയിലും പോയി അച്ഛന്റെ കൂടേ മടങ്ങിവരൂ. ഇങ്ങനെ പോകുന്ന ദിവസം രാത്രി വീട്ടില്‍ വയ്പ്പ് കാണില്ല. അവിടെനിന്നും അച്ഛന്‍ പൊറോട്ടയും ഇറച്ചിയും വാങ്ങിക്കൊണ്ടുവരും. അതോര്‍ത്തപ്പോള്‍ എന്റെ മനസ്സ് തുള്ളിച്ചാടി.

“എനിക്ക് അഞ്ച് പൊറോട്ട വേണം” മുന്‍‌കൂര്‍ ഞാനെന്റെ അളവ് അമ്മയെ അറിയിച്ചു.

“യ്യോ വാങ്ങിക്കാം. ഉച്ചയ്ക്ക് ചോറും കൂട്ടാനും എടുത്ത് കഴിച്ചോണം കേട്ടോ”

അതിനും ഞാന്‍ തലയാട്ടി. ചോറ് ഉണ്ണുന്ന കാര്യം എന്നോട് പറയേണ്ട കാര്യമില്ല എന്നമ്മയ്ക്ക് നന്നായി അറിയാമെങ്കിലും ചുമ്മാ ഒരു ചടങ്ങിനു വേണ്ടി പറഞ്ഞതാണ്. വരുമ്പോള്‍ കലത്തില്‍ ഒരു വറ്റ് പോലും ബാക്കി ഉണ്ടാകില്ലെന്നും അമ്മയ്ക്കറിയാം. അമ്മ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചക്കയെടുത്ത് വീണ്ടും മായേച്ചിയുടെ വീട്ടിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *