ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

എന്റെ ഭർത്താവിന്റെ കമ്പനിയിൽ തന്നെ..
അദ്ദേഹത്തിന്റെ ബോസ്സിന്റെ പേഴ്സണൽ സെക്രട്ടറിയായി..

സ്വാഭാവികമായും നിങ്ങൾക്ക് സംശയം തോന്നാം..
ഏഴുവർഷമായി ഒരു പണിക്കും പോവാതെ കുടുമ്മത്തിരുന്ന ഈ പെണ്ണിന് ആര് ജോലി കൊടുക്കാൻ??
അതിനുമാത്രം, അവൾക്കുള്ള യോഗ്യത എന്ത്??? അവളുടെ പ്രായോഗിക പരിചയം??
ഏതു തെണ്ടി അവൾക്ക് ഇതൊന്നുമില്ലാതെ ജോലി കൊടുത്തു??
ആ നാറിയെയെങ്ങാൻ കയ്യിൽ കിട്ടിയാൽ!!!!!……

“യ്യോ… അലമ്പാക്കല്ലേ…
ഒരു മിനിറ്റ് നിൽക്കെന്നേ.. ഞാനൊന്ന് പറഞ്ഞോട്ടെ..”

മൂന്നുമാസം മുൻപത്തെ ഒരു ഞായറാഴ്ച..
(ഇവിടെ, ഇത്തിരി നേരത്തേക്കൊരു ക്ളീഷേ തുടങ്ങുന്നു.. ക്ഷമി…)
അന്ന് ഞങ്ങളുടെ ഫ്ലാറ്റിൽ ഒരു ചെറിയ ആഘോഷം നടന്നു.. എന്താണെന്നല്ലേ..
ദാ നിൽക്കുന്ന എന്റെ കെട്ട്യോൻകുഞ്ഞിന്റെ ഹാപ്പി ബർത്ത്ഡേ ടു യു….

അങ്ങനെ പറയത്തക്ക ആഘോഷം ഒന്നുമില്ലായിരുന്നു.. ഒരു ചെറിയ ലഞ്ച് പാർട്ടി.
ഇച്ചായന്റെ ഒന്നു രണ്ടു റിലേറ്റീവ്സ്, കമ്പനിയിൽ നിന്ന് ഇച്ചായന്റെ അടുത്ത രണ്ടു സുഹൃത്തുക്കൾ..
പിന്നെ…. മെയിൻ ഗസ്റ്റായി പുള്ളീടെ പുതിയ ബോസും…
“വില്യമാസോ കോൺസ്റാന്റിനിയോ ഡിക്രൂസ് ഗോസായ്…’

പേര് കേട്ട് പേടിക്കണ്ട.. സങ്കരവർഗ്ഗമാണ്..
കോൺസ്റാന്റിനിയോ ന്നുള്ളത് മൂപ്പരുടെ തറവാട്ടും പേരും, ഡിക്രൂസ് ന്നുള്ളത് അപ്പന്റെ പേരും, ഗോസായ് ന്നുള്ളത് നാട്ടുകാര് അയാൾടെ അപ്പന് വിളിക്കുന്ന പേരും ആവാനേ തരമുള്ളു..

എന്തായാലും “ഹിത നെടുമഞ്ചേരിയിൽ ലാസർ മേസ്തിരി” ന്നുള്ള പേരിന്റെ ഏഴയലത്തു നിൽക്കാനുള്ള തറവാടിത്തമൊന്നും അതിനില്ല..ഷുവറാ…..

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷെ ഓഫീസിൽ പറയു..
ഒറ്റ വാക്ക് മനസ്സിലാവാണേൽ തപസ്സിരിക്കണം ന്നൊക്കെയാണ് ഇച്ചായന്റെ കമന്റ്..

പുള്ളിക്കാരൻ വിളിച്ചാൽ, സ്റ്റാഫ് ഒക്കെ, പോക്കറ്റിൽ, മൊബൈൽ ഫോണിൽ, റെക്കോർഡറും ഓൺ ചെയ്തു വച്ചാണത്രെ ചെല്ലുന്നത്..
അവിടെ വെച്ച് എല്ലാറ്റിനും “യെസ് സാർ.. ഓക്കേ സാർ…” എന്നൊക്ക പറഞ്ഞു തലയും കുലുക്കി പോരുമ്പോഴും, ഒരു വകപോലും മനസ്സിലായിക്കാണില്ല ആർക്കും.
തിരികെ വന്ന്, ഇയർഫോൺ കുത്തി, പറഞ്ഞതെല്ലാം ഒരു പത്തു പ്രാവശ്യം കേട്ടതിനു ശേഷമേ എന്തിനെ പറ്റിയാ മൂപ്പര് പറഞ്ഞതെന്ന് പോലും പിടി കിട്ടുള്ളു ത്രേ..

Leave a Reply

Your email address will not be published. Required fields are marked *