അവന്റെ തൊട്ടടുത്ത് നിന്നിരുന്നത് മറ്റാരുമല്ല, സുന്ദരിയായ അവന്റെ കോകില, മഞ്ഞ സാരിയുടുത്ത് കൊല്ലുന്ന ചിരിയുമായി നിൽക്കുന്നു. ആ ദിനം അവന്റെയുള്ളിൽ പുതുമഴ പോലെ പെയ്തിറങ്ങി. അന്ന് ക്ലാസ് ഫോട്ടോ എടുക്കുന്ന സമയത്ത് ക്ലാസ് ടീച്ചർ ലീവിലാണ്. പ്രിൻസിപ്പലിന്റെ കൂടെ ഒരു ടീച്ചറും കൂടി നിന്ന് ഫോട്ടോയെടുക്കണമെന്നു നിർബന്ധം പിടിച്ച കത്രീന മേഡം തന്നെയാണ് കോകിലയെ ആ സ്ഥാനത്തേക്ക് വിളിച്ചത്. മനഃപൂർവമാണോ അല്ലയോ അറിഞ്ഞു കൂടാ. അവൾ തന്നോട് ചേർന്നു നിൽക്കാനാണ് തീരുമാനിച്ചത്. അവളെക്കാളും പൊക്കമുണ്ടായിരുന്ന താൻ വിറ കൂടാതെ എങ്ങനെ പിടിച്ചു നിന്നു എന്ന് ഇന്നും അറിഞ്ഞുകൂടാ.
ജിതിന്റെ കണ്ണിൽ ആ ഫോട്ടോയിൽ അവർ രണ്ടു പേരും മാത്രമായി. അവൻ ഫോട്ടോ അടുപ്പിച്ച് കോകിലക്ക് ഒരു ചുടുചുംബനം തന്നെ കൊടുത്തു. തന്നെ മരുന്നിനു പോലും പരിഗണിക്കാഞ്ഞ ബാക്കി സഹപാഠികളോട് ഉള്ളിൽ രോഷത്തോടെ യോനിയുടെ ഉള്ളറകളിൽ കയറിയിരുന്നോളാൻ കല്പിച്ച് അവനോർത്തു, രണ്ടു പേരും നല്ല ചേർച്ച. താൻ പഠിപ്പിക്കുന്ന ഒരു വിദ്യാർഥി എന്നല്ലാതെ, ഒരിക്കലെങ്കിലും അവളുടെ മനസ്സിൽ തന്നെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പൂർവ്വവിദ്യാലയ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ ആ ഫോട്ടോ നെഞ്ചോടു ചേർത്തു വച്ച് കിടക്കയിലേക്ക് ചാഞ്ഞു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ച് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ, ഏതു വിധേനയും അവളുടെ മനസ്സ് ഞാൻ അറിഞ്ഞേനെ. അന്നതിനുള്ള പ്രായമോ പക്വതയോ ധൈര്യമോ തനിക്കില്ലായിരുന്നു. ഇന്നങ്ങനെയല്ല. അവളെ എനിക്ക് ഒന്നുകൂടി കാട്ടിത്തരണേ ഈശ്വരാ…. മെല്ലെ മൊഴിഞ്ഞുകൊണ്ട് അവൻ കണ്ണടച്ചു. അപ്പോൾ അങ്ങകലെ ആകാശത്ത് നിന്ന് ഒരു വാൽനക്ഷത്രം ഭൂമിയെ ലക്ഷ്യം വച്ചു വന്നടുക്കുന്നുണ്ടായിരുന്നു. ഭൗമന്തരീക്ഷത്തിലേക്ക് കടന്ന വാൽനക്ഷത്രം താരകൾ വാരി വിതറിയ ആകാശത്ത് ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി. തന്റെ വിദ്യാലയ ഓർമകളിൽ അല്പം മാത്രം കിനിഞ്ഞു നിന്ന മധുരനിമിഷങ്ങൾ അയവിറക്കികൊണ്ട് ജിതിൻ നിദ്രയിലേക്ക് ഒഴുകിവീണു.
‘ജിത്തു…. ടാ ജിത്തൂ….
ഉറക്കത്തിനിടയിൽ അമ്മയുടെ വിളി കേട്ട് ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി ഒന്നു തിരിഞ്ഞു കിടന്നു. കോകിലയെ സ്വപ്നത്തിൽ വാരിപ്പുണർന്ന് ഒരു സിനിമയുടെ ക്ലൈമാക്സ് എന്ന പോലെ കൈ കോർത്തു പിടിച്ച് അവളുടെ ചുണ്ടോട് ചുണ്ടു ചേർക്കാൻ തുടങ്ങുമ്പോളാണ് അമ്മയുടെ വിളി…. ശ്ശെ..നാശം, നല്ലൊരു സ്വപ്നം കുളമാക്കി.
‘ടാ ജിത്തൂ…. എണീക്ക് ചെക്കാ… സമയമെന്തായന്നറിയോ, സ്കൂളിൽ പോവണ്ടേ, നിന്നെ പറഞ്ഞയച്ച് ഞങ്ങൾക്ക് ജോലിക്കിറങ്ങാനുള്ളതാ.’
‘ഒന്നു പോയേ അമ്മാ… ഉറങ്ങാനും സമ്മതിക്കില്ല…,
……
പെട്ടെന്നവൻ ഞെട്ടി കണ്ണുതുറന്നു. അമ്മയെങ്ങനെ ഇവിടെത്തി? മുകളിൽ കറങ്ങുന്ന ഫാൻ തന്റെ ഫ്ളാറ്റിലേതല്ല, പക്ഷെ ഈ കാഴ്ച…. അവൻ ചാടിയെണീറ്റ് ചുറ്റും പകപ്പോടെ നോക്കി. ഇതെന്റെ വീട്ടിലെ ഞാനുപയോഗിച്ചിരുന്ന മുറിയാണല്ലോ, ഞാനെപ്പോ ഇവിടെയെത്തി? അവൻ പുതപ്പ് മാറ്റി കട്ടിലിൽ നിന്നിറങ്ങി. അമ്പരപ്പ് മാറാതെ അവൻ കണ്ണു തിരുമ്മി ഒന്നു കൂടെ ചുറ്റും നോക്കി. ഇനി സ്വപ്നമാണോ എന്നറിയാൻ കയ്യിൽ നുള്ളി. അല്ല, സ്വപ്നമല്ല. നുള്ളിയിടം നോവുന്നുണ്ട്. തുറന്നു കിടന്ന വാതിലിലൂടെ കടന്ന് അവൻ പടിക്കെട്ടിറങ്ങി ഹാളിലേക്ക് ചെന്നു. അച്ഛൻ പ്രഭാകരൻ കുളിച്ചു തോർത്തി ഹാളിലേക് വന്നു.
“ആഹാ…. എണീറ്റല്ലോ പുന്നരമോൻ… രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ച ക്ഷീണം കാരണം ഉറങ്ങിപ്പോയി അല്ല്യോ…?