കോകില മിസ്സ് [കമൽ]

Posted by

പ്രത്യേകിച്ച് കാശുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ബാക് ബെഞ്ചേഴ്‌സിന്റെ പരിഹാസകഥാപാത്രമായി. ക്ലാസ്സെടുക്കുന്നതിനിടയിൽ ഇടക്കിടെ ഉയർന്ന് കേൾക്കുന്ന പരിഹാസം നിറഞ്ഞ ചിരിയും കമന്റുകളും കണ്ടില്ലെന്ന് നടിച്ച് അവൾ ക്ഷമയോടെ പഠിപ്പിച്ചു. ക്ലാസ്സിലെ നായകന്മാരുടെ നോട്ടപ്പുള്ളിയായിരുന്ന ജിതിന് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ മനസ്സിന്റെ പ്രണയകോണിലേക്ക് നടന്നു കയറിയ കോകിലയെ അവൻ ദിനവും മനസ്സിൽ ആരാധിച്ചു. പഠനത്തിൽ പിന്നിലായിരുന്നെങ്കിലും കലാപരമായി എന്നും മുന്നിൽ തന്നെയായിരുന്നു അവൻ. സ്കൂൾ ഡ്രാമകളിലും മോണോ ആക്ടിലും അവൻ നിറസാന്നിധ്യം അറിയിച്ചു. പൊതുവെ ഉൾമുഖനായിരുന്നെങ്കിലും ജിതിൻ ആരോഗദൃഢഗാത്രനായിരുന്നു. ആറടി പൊക്കവും ഉറച്ച പേശികളും കായ ബലവും അവനെ കൂടെപ്പഠിക്കുന്നവരിൽ തുടങ്ങി സീനിയേഴ്‌സിന്റെ വരെ അക്രമ ചേഷ്ടികളിൽ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ട്. മരം വെട്ടുകാരനായിരുന്ന മരിച്ചു പോയ മുത്തച്ഛന്റെ ശരീരഘടനയാണ് അവന് എന്നു അമ്മ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവന്റെ സഹപാഠികൾ അവനെ ഒന്നിനും കൂടെക്കൂട്ടിയിരുന്നില്ല.
ആദ്യമാദ്യം തമ്മിൽ സംസാരം കുറവായിരുന്നെങ്കിലും ആവൻ കോകിലമിസ്സുമായി അടുത്തു. അവർ നല്ല സുഹൃത്തുക്കളായി. ദിനവും വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പനിനീർ പൂവ് അവൻ ടീച്ചേഴ്സ് ടേബിളിൽ വേസിൽ വയ്ക്കുമായിരുന്നു. കോകില ക്ലാസ്കഴിഞ്ഞിറങ്ങുന്നതിന് മുന്പ് ആ പൂവെടുത്ത് തലയിൽ ചൂടി അവനെ നോക്കാതെ ഇറങ്ങിപ്പോവും. ഒരിക്കലെങ്കിലും അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ട് അവന്റെ മനസ്സ് അവളുടെ പുറകെ പോകും. ക്ലാസ്സിനുള്ളിൽ എല്ലാവരോടും ഒരു പോലെ പെരുമാറിയ കോകില ഇന്റർവെൽ സമയങ്ങളിൽ അവനെയും കാത്ത് കൊണ്ടാണ് സ്റ്റാഫ്‌റൂമിനു പുറത്തുള്ള നോട്ടീസ് ബോർഡിലെ പുതിയ വാർത്തകൾ തിരഞ്ഞു നില്കാറുള്ളതെന്നു അവൻ വിശ്വസിച്ചു. അവളോട് സംസാരിച്ചിരിക്കുമ്പോൾ അവന്റെ കോമാളിത്തരങ്ങൾ കണ്ട്‌ അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അവനും അവളെ കാണാനും കാണിക്കാനുമായി ദിനവും ഓരോ കാരണങ്ങൾ ഉണ്ടാക്കി സ്റ്റാഫ് റൂമിനടുത്ത് അവളുമായി സല്ലപിച്ചു.
6 മാസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. കോകില ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന ദിവസം ക്ലാസിലിരുന്നവൻ പൊട്ടിക്കരഞ്ഞു. അവളെ യാത്രയയക്കാൻ പോലും അവൻ ആശക്തനായിരുന്നു. അവളോടുള്ള അവന്റെ വികാരങ്ങൾ അവളെ അറിയിക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാഹചര്യങ്ങൾ…. ചിന്താഭാരത്താൽ അവന്റെ തല വിങ്ങി. നാളുകൾ കഴിഞ്ഞ് സ്കൂൾ ആനുവൽ ഡേയ്ക്ക് അവൾ വന്നിരുന്നു. കഷണ്ടിത്തലയിൽ നര കയറിയ ഒരാളുടെ കൂടെ. അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നാഗ്രഹമുണ്ടായിരുന്നു ജിതിന്. പക്ഷെ, എന്തോ അവൻ പോയില്ല. സ്റ്റേജ് കെട്ടിയ സ്കൂൾ ഗ്രൗണ്ടിൽ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു നടക്കുന്നത് കണ്ട്, അതെന്നെയവരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു സ്കൂൾകെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു തൂണിന് മറവിൽ അവളെ അവൻ ഒളിഞ്ഞു നോക്കിനിന്നു.

ജിതിൻ പെട്ടെന്ന് ചിന്തകളിൽ നിന്നുമുണർന്നു. സീലിംഗ് ഫാൻ വീണ്ടും പഴയ വേഗത്തിൽ കറങ്ങുന്നു. അന്നവൾ തിരിച്ചു പോയതിൽപിന്നെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ആരും സംസാരിച്ചുമില്ല. അവൻ ലാപ് എടുത്തു നിവർത്തി വച്ച് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്ത് ആ പേര് തിരഞ്ഞുനോക്കി. കോകില, ഒരു പാട് റിസൾട്ടുകൾ. പക്ഷെ ഒന്നും അവളല്ല. കോകില എസ് അയ്യർ, കോകില പാലക്കാട് എല്ലാം ശ്രമിച്ചു നോക്കി. രക്ഷയില്ലാ…

Leave a Reply

Your email address will not be published. Required fields are marked *