ടി ജെ പി (തെലുഗു ജൻ പാർട്ടി) ആവട്ടെ ആരെ ഇറക്കും എന്ന ആലോചനയിൽ ആയി, പല പേരുകളും ഉയർന്നു വന്നു. ഒടുവിൽ വീരേന്ദ്ര റെഡ്ഢി ടെ അഭിപ്രായ പ്രകാരം “അമന്ന ഭട്ട് ” നെ പ്രൊമോഷന് ഇറക്കാൻ പാർട്ടി തീരുമാനം എടുത്തു. അർജുൻ വഴി അമന്നയെ കോൺടാക്ട് ചെയ്യാമായിരുന്നു എങ്കിലും അതിനു നിൽക്കാതെ വീരേന്ദ്ര റെഡ്ഢി തന്റെ വിശ്വസ്തൻ വെങ്കി യെ അമന്നയെ കൊണ്ട് വരാൻ ഉള്ള ധൗത്യം ഏല്പിച്ചു. വെങ്കി അമന്നയുമായി ബന്ധപെട്ടു, ഭാവി അമ്മായി അപ്പന്റെ പാർട്ടി ആയിരുന്നെങ്കിലും കാശ്ന്റെ കാര്യത്തിൽ അവൾ വിട്ടു വീഴ്ച ചെയ്തില്ല. 5 ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ അവൾ 50 ലക്ഷം ചോദിച്ചു, വെങ്കി ഇടം വലം നോക്കാതെ ഓക്കേ പറഞ്ഞു. കാരണം സ്വന്തം മോന്റെ കാമുകിയെ മറ്റൊരു പാർട്ടി ക്യാമ്പയിന് വിളിച്ചു കൊണ്ടുപോയാൽ അതിലും വലിയ നാണക്കേട് വീരേന്ദ്ര റെഡ്ഢി ക്ക് ഉണ്ടോ?!.
അങ്ങനെ, ഒരു ഷൂട്ടിങ് ലൊക്കേഷനിൽ അമന്നയെ കാണാൻ വെങ്കി ചെന്നു, കാരവനിൽ ആരും അറിയാതെ ഡിസ്കഷൻ നടന്നു, ബ്ലാങ്ക് ചെക്ക് 5 എണ്ണം കൈമാറി.
വെങ്കി :- അർജുൻ അറിയേണ്ട, കാശ് തന്ന കാര്യം, അതു വീരു അയ്യാക്ക് കുറച്ചിൽ ആണ്.
അമന്ന :- ഹ്മ്മ് പേടിക്കണ്ട, പ്രണയം വേറെ ബിസിനസ് വേറെ, സൊ അർജുൻ ഒന്നും അറിയില്ല.
വെങ്കി :- അതുമതി, പിന്നെ നമ്മുടെ പാർട്ടി അല്ലാതെ വേറെ ഒരു പാർട്ടിക്ക് വേണ്ടിയും ക്യാമ്പയിന് ഇറങ്ങരുത്.
അമന്ന :- തരുന്ന കാശിനു ആത്മാർഥമായി പണിയെടുക്കുന്നവൾ ആണ് ഈ അമന്ന ഭട്ട് എന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം, അതുകൊണ്ട് ആ വക ഡയലോഗ് ഒന്നും ഇങ്ങോട്ട് വേണ്ട. വേറെ എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ?!
വെങ്കി :- അതുപിന്നെ, മരുമകൾ ആവാൻ പോവുന്ന പെണ്ണിനോട് എങ്ങനാ ഈ കാര്യം പറയുക എന്ന് വീരു അയ്യക്ക് നല്ല ടെൻഷൻ ഉണ്ട്…
അമന്ന :- ആഹ്… താൻ കാര്യം പറ, ഞാൻ അങ്ങേരുടെ മരുമകൾ ആയിട്ട് അല്ല സിനിമ നടി അമന്ന ആയിട്ട് ആണ് ഇവിടെ ഇരിക്കുന്നതും നിങ്ങളോട് കാശ് വാങ്ങുന്നതും, അതുകൊണ്ട് എന്താണെങ്കിലും പറഞ്ഞോളൂ.
വെങ്കി :- അതു പിന്നെ, അമന്ന ക്ക് അറിയാലോ നമ്മുടെ പ്രവർത്തകരും അതിലുപരി നിക്ഷ്പക്ഷവും അല്ലാതെയും നിൽക്കുന്ന ആളുകൾ എല്ലാം അമന്നയുടെ വലിയ ആരാധകർ ആണെന്ന്, അവരുടെ ആരാധന എന്തിനോട് ആണെന്നും അറിയാലോ?! (വെങ്കി അമന്നയുടെ ശരീരം അടി മുടി നോക്കി പറഞ്ഞു) അതുകൊണ്ട് തന്നെ അമന്ന ആ കാര്യം ഒന്ന് പരിഗണിക്കണം.
അമന്ന :- ഹ്മ്മ് ശെരി, ഞാൻ എന്താ വേണ്ടേ, ധൈര്യമായി പറഞ്ഞോളൂ കാശ് തരുന്നതിനു ഞാൻ ജോലി ചെയ്യും.