അതിനുള്ളിൽ അധികം തിരക്കില്ലാത്ത ഭാഗത്തെ ഒരു ഇരിപ്പിടത്തിലേക്ക് ജെയിനെ പ്രവി ക്ഷണിച്ചു…..
ഇരിപ്പിടത്തിൽ രണ്ടുപേരും ഇരുന്നു … പ്രവി ജെയിനെ നോക്കി…അവൾ അകലേ കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഇരിക്കുന്നു …. ചാടി തുള്ളി വർത്താനം പറഞ്ഞിരുന്ന ആൾ ഇപ്പോ ഒന്നും മിണ്ടാതെ ഇരിക്കുന്നു …… ഇവൾക്ക് എന്താ പറ്റിയെ??? …… അവൾക്കു സംഭവിച്ചത് തന്നെയല്ലേ നിനക്കും സംഭവിച്ചേ …… പ്രവിയുടെ മനസ്സ് പ്രവിയോട് പറഞ്ഞു….. അപ്പോ അവൾ എന്നെ ഇഷ്ടപ്പെട്ടിരുന്നുവോ?? …. അവളുടെ ഈ അവസ്ഥക്കു കാരണം ഞാനാണോ?? ….. അപ്പോ എന്തിനാ അവൾ അന്ന് ഇഷ്ടമല്ല എന്ന് പറഞ്ഞെ?? …. അവൾ ഒരു കാരണവും ഇല്ലാതെ അങ്ങനെ പറയില്ലല്ലോ ….. പ്രവിയുടെ മനസ്സ് രണ്ടു തരത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു …. ശേ… എല്ലാം നിർത്ത് …. ഞാനിപ്പോ എന്തിനാ വന്നേ …. കഴിഞ്ഞതെല്ലാം മറക്കാൻ അല്ലെ ഈ യാത്ര …. ആ യാത്രയുടെ തുടക്കം അവളെ ഒരു നോക്ക് കണ്ടു എന്നെന്നേക്കും ആയി പിരിയാൻ…. അതിനല്ലേ വന്നേ ….. ഇതിപ്പോ എവിടെക്കാ ചിന്തിച്ചു കൂട്ടുന്നെ….. അവളോട് യാത്രപറയുന്നതിനു മുന്ന് അവളെ പഴയ ജെയിൻ ആയി ഒരിക്കൽക്കൂടി കാണണം അതിനൊള്ള വഴി ആലോചിക്ക് പ്രവി …… പ്രവിയുടെ മനസ്സ് പറഞ്ഞു …. ശെരിയാ അവളുടെ ഈ മൂഡ് മാറ്റണം …. അവളുടെ മൂഡ് മാറണമെങ്കിൽ അവളോട് താൻ ഫ്രീ ആയി സംസാരിക്കണം …… പ്രവി മനസ്സിൽ പറഞ്ഞു….
അവൻ ഒന്നു അകലേക്ക് നോക്കി കണ്ണുകൾ അടച്ചു തുറന്നു പിന്നെ അവളുടെ നേരെ നോക്കി….
“”ജെയിൻ “””പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…. അവന്റെ വിളിക്കായി കാതോർത്തിരുന്ന പോലെ ജെയിൻ അവന്റെ ശബ്ദത്തിൽ ലയിച്ചു അവന്റെ നേരെ കണ്ണുകൾ പായിച്ചു….
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി … അവളുടെ കണ്ണുകൾ നിറഞ്ഞപോലെ പ്രവിക്ക് തോന്നി…..
“”എന്താ ജെയിൻ … ഇതെന്ത് കൊലമാടോ…. “””
കുറച്ചു നേരത്തെ മൗനം ഭേദിച്ചുകൊണ്ട് പ്രവി പെട്ടന്ന് ചോദിച്ചു….
“”അതുപിന്നെ മാഷേ … ഇവിടത്തെ ഫുഡ് ക്ലൈമറ്റ് ന്റെ ഒക്കെയാ… “””
ജെയിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ….
“”ഉവ്വ … ഇതെങ്ങാനും ജെനി കാണേണ്ട….. “””
അതു കേട്ടപ്പോൾ ജെയിൻ ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു…..
“”അല്ല മാഷെന്താ ഇവിടെ …. “””
“”ഞാനോ …?? “”
“അല്ല പിന്നെ ഞാനോ?? “”
ജെയിൻ ചെറു ചിരിയോടെ ചോദിച്ചു ….
അവളിൽ പഴയ ജെയിൻ പുറത്ത് വരുന്നത് പ്രവി കണ്ടു ….
അതുകേട്ടപ്പോൾ ചെറു ചിരിയോടെ “”ഒരു വലിയ യാത്രയുടെ തുടക്കം … അതു ജെയിനിൽ നിന്നും ആകട്ടെ എന്ന് കരുതി “”””പ്രവി പറഞ്ഞു….
“”ഓഹോ …. എവിടെക്കാ … ഈ കലാകാരന്റെ യാത്ര…. വല്ല കാശിക്കും മറ്റും ആണോ …. “””
ജെയിന്റെ സ്വസിദ്ധമായ ശൈലിയിൽ അതു പറഞ്ഞു കേട്ടപ്പോൾ പ്രവിയുടെ ഉള്ളം നിറഞ്ഞു ….
ഇത്രയും പെട്ടന്ന് അവൾ പഴയ പോലെ ആകും എന്ന് പ്രവി കരുതിയിരുന്നില്ല….
“”ഹഹ … കാശിക്ക് ഒന്നുമല്ല … അതിനുള്ള പ്രായം നമുക്ക് ആയിട്ടില്ലല്ലോ…. “””
ചെറുപുഞ്ചിരിയിൽ പ്രവി അതു പറഞ്ഞപ്പോൾ അവരുടെ ഇടയിലെ മൗനത്തിന്റെ മതിൽ മുഴുവനായി തകർന്നടിഞ്ഞു…. അവരുടെ ഇടയിൽ പഴയസൗഹൃദം ഉടെലെടുത്തു….