പ്രവിയോട് വാർഡൻ കുറച്ചു നേരം വെയ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ … പ്രവി അവിടെ കുറച്ചു മാറി നിരത്തി ഇട്ടിരിക്കുന്ന കസേരയിൽ പോയി ഇരുന്നു….
വാർഡൻ ഒരു ചെറിയ ചെക്കനോട് എന്തോ പറയുന്നതും .. ആ ചെക്കൻ തലയാട്ടി നേരെ ഗോവണി കയറി പോകുന്നതും പ്രവി കണ്ടു…
കുറച്ചു കഴിഞ്ഞപ്പോൾ… അയഞ്ഞ ഒരു ബനിയൻ ടൈപ്പ് പാന്റും ഒരു അയഞ്ഞ ലേഡിസ് ഷർട്ടും ധരിച്ചു ജെയിൻ ആ ഗോവണി ഇറങ്ങി വരുന്നത് പ്രവിയുടെ മിഴികളിൽ തെളിഞ്ഞു ….
“”ആ .. മാഷോ…. “””
ജെയിൻ പ്രവിക്കരികിൽ എത്തിയപ്പോൾ പറഞ്ഞു ….
പ്രവി മുൻപ് കണ്ട ജെയിനെ അല്ലായിരുന്നു …. അവളുടെ പ്രസരിപ്പ് ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു…… അവളുടെ മുഖത്തെ കാന്തി നഷ്ടപ്പെട്ടിരിക്കുന്നു … ജെയിൻ അവളാകെ മാറിയിരിക്കുന്നു ….. ഗോവണി ഇറങ്ങുമ്പോൾ തന്നെ കണ്ടപ്പോൾ അവളുടെ മുഖം ഒന്നു പ്രസനം ആയതാ എന്നാൽ അടുത്ത് എത്തിയപ്പോൾ മുഖത്ത് കാർമേഘം നിഴലിച്ചിരിക്കുന്നു…..
പ്രവി ജെയിനെ സസൂഷ്മം നോക്കി….
എന്തൊക്കെ ചോദിക്കണം പറയണം എന്നുണ്ടായിരുന്നു … പക്ഷെ ജെയിന്റെ കോലം കണ്ടപ്പോൾ പ്രവി ഒന്നും ചോദിച്ചില്ല …. കുറച്ചു നേരം അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു ….
“”മാഷേ…. “””ജെയിൻ എന്തോ ചോദിക്കാൻ വന്നപ്പോൾ പ്രവി….
“”ജെയിൻ നമുക്ക് ഒന്നു പുറത്ത് പോയാലോ… “””പ്രവി പെട്ടന്ന് ചോദിച്ചു….. “”ജെയിന് ബുദ്ധിമുട്ട് ആകുമോ?? “”””…..
അതു കേട്ടപ്പോൾ ജെയിൻ ഒന്നും പറഞ്ഞില്ല പകരം ചെറുതായി തലയാട്ടി….
“”ഹേയ് .മാഷേ ബുദ്ധിമുട്ട് ഒന്നും ഇല്ല..പോകാം “””
ജെയിന്റെ തലയാട്ടിയതിനുള്ള അർത്ഥം പ്രവിയുടെ മനസ്സിൽ എത്തി……
പ്രവി പറഞ്ഞത് ജെയിനും ആഗ്രഹിച്ചിരുന്നു എന്ന് ജെയിന്റെ മുഖഭാവം കണ്ടപ്പോൾ പ്രവിക്ക് മനസിലായി….
“”ഇപ്പോ വരാട്ടോ മാഷേ…. “”
ജെയിൻ സ്വന്തം ഡ്രെസ്സിൽ നോക്കി പറഞ്ഞപ്പോൾ പ്രവിക്കു മനസിലായി ജെയിൻ ഡ്രസ്സ് മാറാൻ പോകുക ആണെന്ന് ….
ഗോവണി കയറി മുകളിലേക്ക് പോയ ജെയിൻ അധികം വൈകാതെ തിരിച്ചെത്തി…. ഒരു ബ്ലൂ കളർ ജീൻസും ചുവപ്പിൽ കറുത്ത നേർത്ത വരകളാൽ കൊണ്ട് ഡിസൈനുള്ള ലേഡിസ് ഷർട്ടും അതായിരിരുന്നു അവളുടെ വേഷം….
“”ഇന്നാ മാഷേ … “”
പുറത്തു ഗേറ്റ്നരികിൽ ഇരിക്കുന്ന കൈനെറ്റിക്കിന് നേരെ നോക്കി കൊണ്ട് ഒരു ഒരു താക്കോൽ പ്രവിക്ക് നേരെ നീട്ടി കൊണ്ട് ജെയിൻ പറഞ്ഞു….
പ്രവി അതു വാങ്ങിച്ചു ….
അധികം വൈകാതെ പ്രവി കൈനെറ്റിക്ക് എടുത്തു സ്റ്റാർട്ടാക്കി… ജെയിൻ അതിന് പുറകിൽ കയറി….
കൈനെറ്റിക്ക് ഹോസ്റ്റൽ ഗേറ്റും കടന്ന് പുറത്തേക്കു ചലിച്ചു….
ജെയിനും ആയി കുറച്ചു സമയം ഒറ്റക്ക് ചിലവിടാൻ പറ്റിയ ഒരു സാഹചര്യം ഉള്ള സ്ഥലം തേടി കൈനെറ്റിക്ക് ടൗണിലൂടെ സഞ്ചരിച്ചു……
ബാംഗ്ലൂരിൽ ഒന്നു രണ്ടു തവണ വന്നിട്ടുള്ളത് കൊണ്ട് പ്രവിക്ക് അവിടെ ഒക്കെ കുറച്ചു അറിയായിരുന്നു….കുറച്ചു സഞ്ചാരത്തിനൊടുവിൽ പ്രവി കൈനെറ്റിക്ക് ഒരു ഫുട്ട് പാത്തിനു സമീപമായി ഒതുക്കി …. പ്രവിയും ജെയിനും വണ്ടിയിൽ നിന്നും ഇറങ്ങി … ഇത്രയും സമയം ആയിട്ടും രണ്ടുപേരും ഒന്നും സംസാരിച്ചില്ല … അവരുടെ ഇടയിൽ മൗനം കൊണ്ടുള്ള ഒരു മതിൽ കേട്ട് കെട്ടിപ്പടുക്കപ്പെട്ടു….
പ്രവിയെ അനുഗമിച്ചു ജെയിൻ പ്രവിയോടൊപ്പം ആ ഫുട്ട്പാത്തിത്തിലൂടെ നടന്നു …. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഫുട്ട് പാത്തിനോട് ചേർന്നു ഒരു കുട്ടികളുടെ പാർക്ക് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു … പ്രവി ജെയിനേം കൂട്ടി അതിനുള്ളിലേക്ക് കടന്നു ….