ജെയിൻ 4 [AKH] [Climax]

Posted by

ഒരു കൊഞ്ചലോടെ റിയ ചോദിച്ചു…

“”ഉം… ഉണ്ടായിരുന്നു .. “””റിയയുടെ മുഖത്ത് നോക്കി കള്ളം പറയാൻ പ്രവിക്കു തോന്നിയില്ല….

“”ഉണ്ടായിരുന്നു??? എന്ന് വെച്ചാൽ ..അപ്പൊ ഇപ്പോ…. “””
റിയ ചോദിച്ചു…

“”ഉം… കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോ ഇല്ല….”””

പ്രവി പറഞ്ഞു …

അതു കേട്ടപ്പോൾ റിയക്കും വിഷമമായി…

“”സാരമില്ലഡാ … അവളു പോട്ടെഡാ …. നിനക്ക് വേണ്ടി വേറെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകും…. “””അങ്ങനെ ഓക്കേ റിയ അവനെ സമാധാനിപ്പിച്ചു….

റിയ എത്ര ചോദിച്ചിട്ടും… കുട്ടി ആരാണെന്നു പ്രവി പറഞ്ഞില്ല…..

അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ… റിയക്ക് ഒരു കാൾ വന്നു … റിയ ലാൻഡ് ഫോണിന്റെ റിസീവർ എടുത്തു സംസാരിച്ചു…

“”പ്രവി .. നിയിത് എന്ത് പണിയ കാണിച്ചേ…. “”

ഫോൺ വെച്ച ഉടനെ റിയ പ്രവിയോട് ചോദിച്ചു…

“”എന്താ ചേച്ചി…. “”

“”അല്ല നീയെന്തിനാ ഡോക്കുമെന്ററി എടുക്കാൻ ഏറ്റത്…. “””

“”ഓഹ് അതാണോ … ശെരിയായോ അതു…. “””

“”ഉം .. ശെരിയായി… “”

അതു കേട്ടപ്പോൾ പ്രവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

“”നിയിത് എന്ത് തീരുമാനിച്ച പ്രവി…. “”

“”അങ്ങനെ ഒരു ആഗ്രഹം തോന്നി…. “””

“”ഉം … പല കൊലകൊമ്പൻ റിപ്പോർറ്റെർസ് വരെ ചെല്ലാൻ മടിക്കുന്ന നോർത്തിലെ വനങ്ങളിൽ പോയി ഡോക്കുമെന്ററി റിപ്പോർട്ട്‌ തയ്യാറാക്കാൻ നിനക്ക് വട്ടാണോ…. “””

“”ഇല്ല ചേച്ചി … എനിക്ക് കുറച്ചു നാൾ ഒന്നു മാറിനിൽക്കണം… ഇവിടെ നിന്നാൽ ശെരിയാകില്ല…. ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനമാണിത്… “””

“”എടാ അഞ്ചാറു മാസം എടുക്കും ഈ പ്രൊജക്റ്റ്‌ …. “””

“”അതു കൊണ്ട് തന്നെയാ ഞാൻ ഇത് ഏറ്റെടുത്തത് …. “””

“”ഉം .. ശെരി … നീ തീരുമാനം എടുത്താൽ പിന്നോട്ട് ഇല്ല എന്നറിയാം…. എന്നാലും വേണോ ഇത് …. “”””

“”ചേച്ചി പേടിക്കേണ്ട …. ഞാൻ ഇത് തീർത്ത് വേഗം വരില്ലേ….. “”””

“”വേഗം വന്നാൽ കൊള്ളാം … അല്ലെങ്കിൽ ചിലപ്പോൾ നിന്റെ ആരാധികമാർ അവിടേക്ക് വരും …. “””

അതിനൊരു ചിരി സമ്മാനിച്ചു പ്രവി……

അങ്ങനെ ആ ദിവസം കടന്നു പോയി …. പിന്നെ എല്ലാം പെട്ടന്നായിരുന്നു .. പ്രവി ഒരു ക്രൂ ഉണ്ടാക്കി….. അവരോടെല്ലാം അവിടെ എത്തിചേരാനുള്ള നിർദേശങ്ങൾ എല്ലാം പ്രവി കൊടുത്തു ….. എല്ലാവരും പോകാൻ തീരുമാനിച്ച ദിവസത്തിന് ഒരു ദിവസം മുന്നേ പ്രവി ഒറ്റക്ക് ട്രെയിൻ കയറി……

“”മേം….പ്രവി… കേരളവിൽ നിന്നും വരുന്നു….. ഇവിടെ താമസിക്കുന്ന ജെയിൻ ഫെർണാണ്ടസിന്റെ ഫ്രണ്ട് ആണു … എനിക്ക് ഒന്നു ജെയിനെ കാണണമായിരിന്നു…. “””

ബാംഗ്ലൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വാർഡനോട് പ്രവി കാര്യം പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *