ജെയിൻ 4 [AKH] [Climax]

Posted by

“”പ്രവി …. നീ ഒന്നും പറയേണ്ട …. ജോലിയിൽ കുറച്ചു ആത്മാർത്ഥ ഒക്കെ വേണം …. അതെങ്ങനെയാ അവാർഡ് ഒക്കെ കിട്ടിയപ്പോൾ നീ ആകെ മാറിയില്ലേ…. “””

റിയ ദേഷ്യത്തിൽ പറഞ്ഞു

ഇതുവരെയും റിയയിൽ നിന്നും ഇങ്ങനൊരു അനുഭവം ഇല്ലാതിരുന്ന പ്രവി റിയയുടെ ഭാവ മാറ്റത്തിൽ ഒന്നു പകച്ചു….
അവൻ വളരെ നേർത്ത ശബ്ദത്തിൽ
“”””മേം… “”” എന്ന് വിളിച്ചു

“”ഉം … ശെരി …. ഈ പ്രവിശ്യത്തേക്ക് ക്ഷമിച്ചു…. ഇനി ഇങ്ങനെ ഉണ്ടാവരുത് …. വേഗം ഇത് കൊണ്ടോയി തിരുത്തി കൊണ്ടുവാ…. “””

പ്രവിയുടെ മുഖം കണ്ടപ്പോൾ അധികം ചീത്ത പറയാൻ റിയക്ക് തോന്നിയില്ല …. അല്ലേലും റിയ ഇതുപോലെ പ്രവിയോട് ഇതുവരെയും പെരുമാറിയിട്ട് ഉണ്ടായിരുന്നില്ല …. ഇതിപ്പോ പ്രവിയുടെ അലസത കൂടി വരുന്നതും സ്റ്റാഫുകൾക്ക് ഇടയിൽ സംസാരം വന്നതുകൊണ്ടും ആണു റിയ ഇത്തിരി ചൂടായി സംസാരിച്ചത്…..

റിയയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവി ആ ഫയലും എടുത്തു ഒന്നും പറയാതെ തിരിഞ്ഞു നടന്നു …

“”ഡാ … പ്രവി…. “”

തിരിഞ്ഞു നടന്ന പ്രവിയെ റിയ വിളിച്ചു….

റിയയുടെ വിളികേട്ടു പ്രവി ഒന്നു നിന്നു … പക്ഷെ തിരിഞ്ഞു നോക്കിയില്ല ….. ചേച്ചിയെ പോലെ കരുതുന്ന വ്യക്തിയിൽ നിന്നും വന്ന വാക്കുകൾ പ്രവിയുടെ മനസിനെ വല്ലാതെ ഉലച്ചു…

“”ഡാ … അനിയൻ കുട്ടാ … സോറിഡാ… “‘”

റിയ വേഗം ചെയറിൽ നിന്നും എഴുന്നേറ്റ് പ്രവിയുടെ അടുക്കൽ ചെന്നു പറഞ്ഞു …..

“”ഡാ … സോറിഡാ … ഞാൻ അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു … നീ ഒന്നു ക്ഷമിക്കേടാ….. നിന്റെ ചേച്ചിയല്ലേടാ ഞാൻ … പ്ലീസ് ഡാ…. “””

പ്രവിയുടെ മൗനം റിയയെ വല്ലാതെ തളർത്തി….

“””നീ ഇവിടെ ക്ക് വന്നേ … ഇവിടെ ഇരുന്നേ…. “””

പ്രവിയുടെ മൗനം കണ്ടപ്പോൾ റിയ തന്നെ പ്രവിയെ കസേരയിലേക്ക് പിടിച്ചിരുത്തി….. എന്നിട്ട് അവന്റെ കൈയിലെ ഫയൽ വാങ്ങിച്ചു ടേബിളിൽ വെച്ച് എന്നിട്ട് റിയ അവനു നേരെ ടേബിളിൽ ചാരി നിന്നു…..

“”എന്താ അനിയൻകുട്ടാ… എന്താ നിനക്ക് പറ്റിയെ… “”

പ്രവിയുടെ മുഖത്ത് നോക്കി റിയ ചോദിച്ചു….

“”ഹേയ് … ഒന്നുല്യാ മേം…. “”

“”മേം… മോ…. ചേച്ചിന്നു വിളിക്കെടാ…. “””

റിയ പറഞ്ഞു…

“”അതു ചേച്ചി … ഞാൻ… “”

“”ഉം .. എന്താ നിനക്ക് പറ്റിയെ … കുറച്ചു നാളുകൾ ആയല്ലോ … ഒന്നിലും ശ്രദ്ധ ഇല്ലാതെ .. എന്താഡാ വല്ല പ്രേമത്തിലും പെട്ടോ…. “”

എടുത്തടിച്ച പോലെ റിയ ചോദിച്ചപ്പോൾ പ്രവി ഒന്നു പരുങ്ങി…. അതുകണ്ടപ്പോൾ “”ആ.. അപ്പൊ അതു തന്നെ കാര്യം… “”
റിയ ചിരിയോടെ പറഞ്ഞു…

“”ആരാ ആ കുട്ടി …. “”

പുരികം ഉയർത്തി റിയ ചോദിച്ചു…

“”ഹേയ് അങ്ങനെ ഒന്നുല്യാ ചേച്ചി… “”

“”ഉവ്വ ….പറയെടാ അനിയൻകുട്ടാ… “”

Leave a Reply

Your email address will not be published. Required fields are marked *