“”””ഏട്ടാ….. “”
ജെനിയുടെ ശബ്ദം കേട്ടപ്പോൾ അവൻ അവൾക്കു നേരെ നോക്കി … അപ്പോ ജെനി ഒരു മടക്കിയ പേപ്പർ പ്രവിക്ക് നേരെ നീട്ടി … “”അവൾ ലേബർ റൂമിൽ കയറുന്നതിനു മുൻപ് എന്നെ ഏല്പിച്ചതാ ഏട്ടന്റെ കൈയിൽ നൽകാനായി….. “”
ജെനി പറഞ്ഞു…..
പ്രവി അതു ഒരു കൈയാൽ വാങ്ങിച്ചു നിവർത്തി വായിച്ചു….
“”””ഇച്ചായൻ എനിക്ക് തന്ന സ്നേഹം തിരിച്ചു നൽകാനുള്ള ആയുസ്സ് ഈ ജന്മം എനിക്ക് ദൈവം വിധിച്ചിട്ടില്ല പക്ഷെ ഇച്ചായന്റെ സ്നേഹത്തിൽ ലയിക്കാനും ഇച്ചായനെ സ്നേഹിച്ചു കൊല്ലാനും ഞാൻ വരും ഇച്ചായന്റെ കുട്ടി കുറുമ്പിയായി…. “”’
ജെയിന്റെ വാക്കുകൾ ….. പ്രവിയുടെ കണ്ണുകൾ ഇറാനാക്കി …..
പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ കല്ലറക്കു മുന്നിൽ മുട്ടുകുത്തി ….. കല്ലറക്ക് മുകളിൽ ജാൻവിയെ കൊണ്ട് ആ റോസാപൂബൊക്ക പ്രവി വെപ്പിച്ചു….
“””‘ഒരായിരം സ്നേഹപുഷ്പങ്ങൾ ബാക്കിയാക്കി എന്നിൽ നിന്നും മാഞ്ഞുപോയ എൻ പ്രണയപുഷ്പമേ…… ഇനിയുള്ള നാളുകളിൽ നിന്നിലെ ഇതളുകൾ കൊഴിയാതെ കാത്തുസൂക്ഷിക്കാൻ നമ്മുടെ കുട്ടി കുറുമ്പിക്ക് കൂട്ടായി നിന്റെ ഇച്ചായനും…… “”””
——————————-
കുറച്ചു ഏറെ വർഷങ്ങൾക്ക് ശേഷം…….
“””ലേഡീസ് ആൻഡ് ജെന്റിൽമാൻ “””
അവതാരകിയുടെ ശബ്ദ തരംഗങ്ങൾ ആ സ്റ്റേജ് മുഴുവൻ മുഴുകി കേട്ടു….
“”നിങ്ങൾ ഏവരും പ്രതിക്ഷയോടെ കാത്തിരുന്ന
മൂഹൂർത്തത്തിലേക്കാണ് നമ്മൾ അടുത്തതായി കടക്കാൻ പോകുന്നത് ….. ഇന്നലകളിലെ വസന്തകാലം എന്ന അപൂർവ രചനയിലൂടെ ഈ വർഷത്തെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയും നമ്മുടെ കുട്ടികുറുമ്പിയുമായ ജാൻവി ജെയിനെ ഞാൻ ഈവേദിയിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഹാർദ്ദവമായി ക്ഷണിക്കുന്നു….. “””
“”ജാൻവി പ്ലീസ് കം ഓൺ ദ സ്റ്റേജ്… “”””
ആ ഓഡിറ്റോറിയത്തിലെ ജനരവങ്ങളുടെ കൈയടികളുടെ അകമ്പടിയോടെ ജാൻവി ആ സ്റ്റേജിലേക്ക് നടന്നു കയറി …..
അധികം വൈകാതെ ജാൻവി പുരസ്‌കാരം ഏറ്റുവാങ്ങി…..
പുരസ്‌കാരം ഏറ്റുവാങ്ങിസന്തോഷതോടെ നിൽക്കുന്ന ജാൻവിയോട് രണ്ടു വാക്ക് സംസാരിക്കാനായി അവതാരിക ആവിശ്യപെട്ടു…..
“”എല്ലാവർക്കും നമസ്കാരം…. “””
“””ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വേദിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ…..
എന്നെ സ്നേഹിച്ചു എന്നെ ഈ നിലയിൽ എത്തിച്ച എല്ലാവർക്കും എന്റെ ഹാർദ്ദവമായ നന്ദി അറിയിക്കുന്നു ആദ്യമേ ……
ഇന്നലകളിലെ വസന്തകാലം എന്ന രചനയാണു എനിക്ക് ഈ പുരസ്‌കാരം ലഭ്യമാക്കാൻ കാരണമായ കൃതി…. സാധാരണ അതു വായിക്കുന്നവർക്ക്
അതുവെറും ഒരു കഥയായിരിക്കാം പക്ഷെ എനിക്കതല്ലായിരുന്നു….. എന്നിലൂടെ ഞാൻ കണ്ട എന്റെ പപ്പയുടെയും മമ്മയുടെയും ചിതലരിക്കാത്ത പ്രണയസാഫല്യമായിരുന്നു……. പ്രണയം എന്നത് രണ്ടാത്മാക്കൾ
തമ്മിലുള്ള ഒന്നുചേരൽ ആണെന്നു മനസിലാക്കിയത് അവരുടെ പ്രണയം കണ്ടിട്ടായിരുന്നു…..എന്റെ പിറവിയിലൂടെ എനിക്ക് നഷ്പ്പെട്ട എന്റെ അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചുകിട്ടിയത് എന്റെ എല്ലാമെല്ലാമായ എന്റെ പപ്പയിൽ നിന്നായിരുന്നു….. ഒന്നിനും ഒരു കുറവ് വരുത്താതെ മമ്മ ഇല്ലെന്ന സങ്കടം തോന്നിപ്പിക്കാത്തവിധം എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു എന്റെ പപ്പ …… ആ പപ്പക്ക് അവകാശ പെട്ടതാ ഈ പുരസ്‌കാരം ……. “””””
സ്റ്റേജിന്റെ മുൻ നിരയിൽ ഇരിക്കുന്ന പ്രവിയെ നോക്കി ജാൻവിയത് പറഞ്ഞുകേട്ടപ്പോൾ പ്രവിയുടെ കണ്ണു നിറഞ്ഞു ……..
“”പപ്പ പോകാം…. “”‘