അങ്കിളിന്റെ ശബ്ദം പ്രവിയുടെ കാതിൽ അലയടിച്ചു……
പ്രവി മനസിലാകാതെ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി … “”അതെ ജെയിന്റെ അതെ കണ്ണുകൾ … അവളുടെ അതെ മുഖച്ഛായ….. “””പ്രവി മനസ്സിൽ പറഞ്ഞതാണേലും പ്രവിയുടെ ചുണ്ടുകളുടെ അനക്കത്താൽ ചെറു ശബ്ദത്തിൽ ആ വാക്കുകൾ അവിടെ അലയടിച്ചു …..
“”മുഖച്ഛായ മാത്രമല്ല….. അവളുടെ രക്തംമാ ജാൻവി…. ജെയിന്റെ…. അല്ല …. നിന്റെയും ജെയിന്റെയും മോള്….. ജാൻവി….. “”””
അങ്കിളിന്റെ വാക്കുകൾ പ്രവിയുടെ നെഞ്ചിൽ ആണ് പതിച്ചത്….
“”എന്റെ മോളോ….. “””
“””അതെ ഏട്ടാ… ഏട്ടന്റെയും എന്റെ ജെയിന്റെയും മോളാ അവൾ…… “””
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ നേരെ പ്രവി നോക്കി …
“”ഒരു കുഞ്ഞിന് ജീവൻ നൽകിയിട്ടാ അവൾ നമ്മളെ വിട്ടു പിരിഞ്ഞേ.. “”‘
“‘അപ്പോ ഇതിനായിരുന്നുലെ ഇത്രേം കാലം എന്നെ നീ സംരക്ഷിച്ചു നിർത്തിയെ… “””
ജെയിന്റെ കല്ലറയിലേക്ക് നോക്കി പ്രവി പറഞ്ഞപ്പോൾ അവളുടെ കല്ലറയിൽ കൊത്തിയ ചിത്രത്തിന് പുഞ്ചിരിയുടെ അഴകായിരുന്നു…..
“”മാഷേ… ഇതൊന്നു വാനിച്ചേ…. എനിച്ചു കൈ വേനിച്ചുനു…. “””
ജാൻവിയുടെ കിളി കൊഞ്ചൽ കേട്ട് പ്രവി അവളുടെ നേരെ നോക്കി …. പ്രവിക്ക് സന്തോഷം അടക്കാനായില്ല ….. ആദ്യമായി ജെയിനെ കണ്ടത് പ്രവിയുടെ മനസിലേക്ക് ഓടിയെത്തി ….ജെയിൻ ചായ കപ്പും നീട്ടി കൈ വേദനിക്കുന്നു എന്ന് പറഞ്ഞു നിൽക്കുന്ന രംഗം ആണ് ജാൻവി മോള് തനിക്ക് നേരെ റോസാപ്പൂ ബൊക്ക നീട്ടി നിൽക്കുമ്പോൾ പ്രവിക്ക് തോന്നിയത്….
പ്രവിയുടെ മുഖം സന്തോഷത്താൽ വിടർന്നു …. പ്രവി വേഗം തന്നെ ജാൻവിയെ എടുത്തുയർത്തി…..
“”ഇങ്ങനെ ഒരു മോളു അച്ഛനെ കാത്തിരിക്കുന്നത് അറിഞ്ഞില്ലല്ലോ ഈ അച്ഛൻ…. “”””
എന്നുപറഞ്ഞുകൊണ്ട് പ്രവി
അവളുടെ കവിളിലും മുഖത്തും തുരുതുരെ ഉമ്മ വെച്ചു ഒരച്ഛന്റെ സ്നേഹം അവളെ അറിയിച്ചു…..
ജാൻവി ഒന്നും മനസിലാകാതെ പ്രവിയുടെ കൈകുളിൽ ഇരുന്നു….
“”ജാൻവി മോളെ ഇതാണ് അച്ചാച്ചൻ പറയാറുള്ള മോളുടെ പപ്പ……. “””
അങ്കിൾ ജാൻവിയോട് പറഞ്ഞു ….
അവൾ അങ്കിളിനെ നോക്കി നുണക്കുഴി കാട്ടി പുഞ്ചിരിച്ചിട്ട് പ്രവിയുടെ മുഖത്തേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി … ചെറുപുഞ്ചിരിയോടെ അവൾ പ്രവിയുടെ കവിളിൽ ചുണ്ടുചേർത്തു കുഞ്ഞിപ്പല്ലുകൾ കൊണ്ട് പ്രവിയുടെ കവിളിൽ വാച്ചിന്റെ ചിത്രം പതിപ്പിച്ചു…. എന്നിട്ട് കുണുങ്ങി ചിരിച്ചുഅവൾ ……
പ്രവിക്കതൊരു സുഖമുള്ള വേദനയായിരുന്നു….
“”അവൾക്കു സ്നേഹം കൂടുമ്പോൾ ഇങ്ങനെയാ ഏട്ട അവൾ ….. “””
ജെനിയുടെ വാക്കുകൾ പ്രവിയിൽ ഉണ്ടായ സന്തോഷത്തിനു ആക്കം കൂട്ടി ….. സന്തോഷം കൊണ്ട് പ്രവിയുടെ കണ്ണുകൾ നിറഞ്ഞു….
പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ നിന്നു …
“”””‘മോനെ….. “””
പ്രവിയുടെ തോളിൽ അങ്കിൾ കൈവെച്ചു….
“”അങ്കിൾ ഞാൻ…. “””
“”ഒന്നും പറയേണ്ട ഞങ്ങൾക്ക് മനസിലാകും നിന്റെ മനസ്സ്….. നീ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു …….ജെയിൻ അവസാനമായി പറഞ്ഞതും അതാണ് ….. ഇച്ചായൻ വരുമ്പോൾ എന്റെ കുഞ്ഞിനെ ഇച്ചായനെ ഏൽപ്പിക്കണം എന്ന് ….. അവളുടെ ജീവൻ ആണിത്…. ഡോക്ടർ മാർ എത്ര പറഞ്ഞിട്ടും അവളുടെ ജീവനു ആപത്താണെന്നു പോലും പറഞ്ഞിട്ടും കുഞ്ഞിനെ അവൾ ഒഴിവാക്കിയില്ല….., “””
അങ്കിൾ പറഞ്ഞു നിർത്തി….