ജെയിൻ 4 [AKH] [Climax]

Posted by

ആ ആംബുലൻസ് കുറച്ചു മുന്നോട്ടു സഞ്ചരിച്ചിട്ട് ഒന്നു നിർത്തി പുറകോട്ടേക്ക് എടുത്ത് കൊണ്ട് ബത്‌ലേഹം ന്റെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു ……

അവിടെവിടെയായി തിങ്ങി നിറഞ്ഞു നിൽക്കുന്ന എല്ലാ ജനങ്ങളുടെ മുഖത്തും വിഷാദഭാവം നിറഞ്ഞിരുന്നു…. ആൻസ് ബെത്ലെഹിമിന്റെ ആർച്ചിൽ കെട്ടിയ കറുത്ത കൊടിയും പ്രവിയുടെ മിഴികളിൽ നിറഞ്ഞു നിന്നു ….

പ്രവിയുടെ നടത്തത്തിനു വേഗത കുറഞ്ഞു വന്നു …..

തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് അരികിലൂടെ ആ ആംബുലൻസിനോട് ചേർന്നു പ്രവി ആംബുലൻസിന്റെ പുറകിലെ ഒരു സൈഡിലായി എത്തി…..

മൂന്നാലു പേർ ചേർന്നു ആംബുലൻസിനു ഉള്ളിൽ നിന്നും ഒരു ചില്ലു കൂടാരം ഇറക്കി ജനമദ്ധ്യത്തിൽ പൂക്കൾ കൊണ്ടലങ്കരിച്ച ചുവന്നപരവതാനിയിൽ കൊണ്ടുവച്ചു…… ആ ചില്ലു കൂടാരത്തിനു പുറകെ ആംബുലൻസിൽ നിന്നും വീൽചെയറിൽ കരഞ്ഞു തളർന്ന കണ്ണുകളുമായി ജെനിയും അവളുടെ അങ്കിളും ഇറങ്ങി ആ ചില്ലു കൂടാരത്തിനു അരികിലായി നിന്നു ……

“”പ്രിയ ജെയിന് പ്രണാമങ്ങളോടെ വിട “”””

എന്ന കുറിപ്പോടെയുള്ള ജെയിന്റെ ചിരിച്ച മുഖം ആ ചില്ല് കൂടാരത്തിനു മുന്നിലായി കണ്ടതോടെ പ്രവിയുടെ സകല നാഡീഞെരമ്പുകളും നിഛലമായി കഴിഞ്ഞിരുന്നു ….. പ്രവി നിറകണ്ണുകളോടെ അവൾക്കരികിലേക്ക് നടന്നടുക്കാനാവാതെ ആ ആംബുലൻസിനരുകിൽ മുട്ടുകുത്തി………

ജെയിനെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കും…. ബത്‌ലേഹെമിലെ അന്തേയിവാസികളുടെ കൂട്ടനിലവിളികളോ….. ഒന്നും പ്രവിയുടെ കാതുകളിലോ മിഴികളിലോ പതിഞ്ഞത് പോലുമില്ല …… അവന്റെ മിഴികളിൽ ജെയിന്റെ ചിരിച്ച മുഖം മാത്രമായിരുന്നു…….. അവന്റെ കാതുകളിൽ അവളുടെ കൊഞ്ചൽ നിറഞ്ഞ “”മാഷേ “”എന്നുള്ള വിളിയും…… പ്രവിയുടെ ലോകം അതായിരുന്നു…..

ജെയിനെ… അടക്കാനായി എടുത്തോണ്ട് പോയപ്പോഴും അവളെ ഒരു നോക്ക് കാണന്നോ അവൾക്ക് അവസാനചുംബനം നൽകാനോ പ്രവി ശ്രമിച്ചില്ല …. ആർക്കും മുഖം നൽകാതെ നാട്ടുകാരിൽ ഒരാളായി പ്രവി അവരുടെ ഇടയിലൂടെ അവളുടെ അമ്മയുടെ കുഴിമാടത്തിനരുകിൽ അവൾക്കായി കുത്തിയ കുഴിക്ക് അരികിൽ എത്തിച്ചേർന്നു ….

കുറച്ചു നേരത്തെ പാർത്ഥനകൾക്കും അടക്കിന്റെ കർമങ്ങൾക്കും ശേഷം അവളുടെ ശവമഞ്ചൽ കയറു കെട്ടി കുഴിയിലേക്ക് ഇറക്കി …. അവിടെ നിന്നവരെലാം ഒരുപിടി മണ്ണുവാരി അവളുടെ ശവമഞ്ചലിന് മുകളിൽ ഇട്ടു…. നിമിഷങ്ങൾക്കകം അവളുടെ മഞ്ചലിനു മുകളിൽ മണ്ണ് നിറഞ്ഞു ….. ജെയിൻ … അവൾ എന്നെന്നേക്കുമായി ഈ ഭൂമി വിട്ടകനിരിക്കുന്നു…….

സമയം കടന്നുപോയി അവളുടെ കുഴിമാടത്തിന് അരികിൽ ഉണ്ടായിരുന്ന ഓരോരുത്തരായി പിരിഞ്ഞു പോയി ….. അവസാനം കരഞ്ഞു തളർന്ന കണ്ണുകളുമായി വീൽചെയറിൽ ഇരിക്കുന്ന ജെനിയെം കൊണ്ട് അങ്കിൾ നടന്നു പോകുന്നത് ആ മലമുകളിലെ കുറ്റികാട്ടിൽ ആർക്കും മുഖം കൊടുക്കാതെ നിന്ന പ്രവി കണ്ടു….

“”””””ജെയിൻ….. നിന്നെ തേടിയുള്ള എന്റെ യാത്ര പരിസമാപ്തിയിൽ എത്തിയിരിക്കുന്നു……. എത്രയെത്ര രാപ്പകലുകൾ നിന്നെ തേടി എന്റെ മനസലഞ്ഞു……
അവസാനം ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്കായിരുന്നുവോ….. നമ്മൾ സ്നേഹിച്ചത്…… “”‘”””

ജെയിന്റെ കുഴിമാടത്തിന്നു ഒപ്പം കിടന്നു ആ മണൽതിട്ടയെ കെട്ടിപിടിച്ചുകൊണ്ട് പ്രവിയതുപറഞ്ഞപ്പോൾ പ്രവിയുടെ വാക്കുകൾക്ക് കണ്ണീരിന്റെ ചുവയുണ്ടായിരുന്നു ……..

——————————

“”ഏട്ടാ…. ഈ വഴിയാ… “””

ജെനിയുടെ ശബ്ദമാണ് പ്രവിയെ ഓർമ്മകളിൽ നിന്നും തിരികെയെത്തിച്ചത്…

വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും നിറഞ്ഞ മലമുകളിലെ കാട്ടു വഴിയിലൂടെ പ്രവി ആ വീൽചെയർ ഉന്തി …..

കുറച്ചു നടത്തിനൊടുവിൽ പ്രവിയുടെ കണ്ണിൽ പതിഞ്ഞു രണ്ടു കല്ലറകൾ ….. ഒന്നു ആൻ ന്റെയും മറ്റൊന്നു തന്റെ പ്രിയസഖിയുടെയും……

പ്രവി ജെനിയെം കൂട്ടി ജെയിന്റെ കല്ലറക്ക് മുന്നിൽ എത്തിച്ചേർന്നു …..

കറുത്ത ഗ്രാനെറ്റിൽ തീർത്ത ആ കല്ലറക്ക് കുരിശിന്റെ ഭാഗത്തായി തിളങ്ങുന്ന ഗ്രാനെറ്റിൽ ജെയിന്റെ ചിരിക്കുന്ന മുഖം കൊത്തിവെച്ചിരുന്നു…..

“”””ഒരിക്കലും തിരിച്ചു വരണം എന്ന് കരുതിയതല്ല ഇവിടേക്ക് … അന്ന് നിന്നോട് യാത്രപറഞ്ഞു പോകുമ്പോൾ മനസ്സിൽ ഉറപ്പിച്ചതാ നിന്നെ കാണാനായി നിന്റെ ലോകത്തിലേക്കുള്ള യാത്ര….. പലവട്ടം അതിനായി ശ്രമിച്ചു …. പക്ഷെ എന്റെ നിഴലായി അദൃശ്യയായി എന്നോടൊപ്പം നിന്നുകൊണ്ട് എന്നെ നീ അതിൽ നിന്നും ഒക്കെ പിന്തിരിപ്പിച്ചു……

Leave a Reply

Your email address will not be published. Required fields are marked *