ജെയിൻ 4 [AKH] [Climax]

Posted by

ജെനിയുടെ വാക്കുകൾക്ക് “”ഉം..കാണണം .. “”എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൻ അവളുടെ മുന്നിൽ നിന്നും എഴുനേറ്റു….

“”പോകാം…. “””

ജെനിയുടെ വീൽചെയറിന്റെ പിടികളിൽ കൈ പതിപ്പിച്ചു കൊണ്ട് പ്രവി പറഞ്ഞു…

അതിനവൾ “”പോകാം… “”എന്നർത്ഥത്തിൽ തലയാട്ടി…..

“”അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അവളുടെ മുന്നിലേക്ക് ….എന്റെ ജീവന്റെ പാതിയുടെ മുന്നിലേക്ക് ….. എന്റെ കൃസൃതികുടുക്കയുടെ മുന്നിലേക്ക് ….. എന്റെ ജെയിനിലേക്ക്….. “””””

പ്രവിയുടെ മനസ്സ് മന്ത്രിച്ചു….

വീൽ ചെയർ മുന്നോട്ടു സഞ്ചരിക്കും തോറും പ്രവിയുടെ മനസ്സ് വർഷങ്ങൾക്കു പുറകോട്ടേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു……

“”ജെയിന്റെ കഴുത്തിൽ പ്രവി മിന്ന് അണിഞ്ഞ ദിവസം….അവരുടെ മനസും ശരീരവും തമ്മിൽ ഒന്നായ ദിവസം….. അവളുടെ സ്നേഹത്തിൽ പ്രവി ലയിച്ചു ചേർന്ന ദിവസം ….. “”””

അന്ന് …. അധികം വൈകാതെ തിരിച്ചെത്താം എന്ന് ജെയിനോട് വാക്ക് പറഞ്ഞ് ട്രെയിനിൽ കയറി യാത്രപറഞ്ഞുപോയ
പ്രവി തിരിച്ചു ബാംഗ്ലൂർ വരുന്നത് ഒൻപതു മാസങ്ങൾ ക്ക് ശേഷം ആണ്……

ഡോക്കുമെന്ററിയുടെ ആദ്യ രണ്ടുമാസങ്ങളിൽ പ്രവി ജെയ്ന് കത്തുകൾ അയച്ചിരുന്നു …. പിന്നെ ഫോൺ ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ അവളെ വിളിക്കാനും അവൻ ശ്രമിച്ചു…. പക്ഷെ പിന്നിടുള്ള മാസങ്ങളിൽ അവനു അവളെ കോൺടാക്ട് ചെയ്യാനോ അവൾക്ക് കത്തുകൾ അയക്കനോ കഴിയാതെ പോയി…. അവനെ കുറ്റം പറയാൻ പറ്റില്ല അതിനുള്ള സാഹചര്യം ആ വനാന്തരങ്ങളിൽ ഇല്ലാതെ പോയി… അങ്ങനെ മൂന്നു മാസം എങ്ങനെ യൊക്കെ കടന്നു പോയി … അവളെ കാണാനുള്ള തിടുക്കത്തിൽ പ്രവി ഡോക്കുമെന്ററി അഞ്ചു മാസം കൊണ്ട് കപ്ലീറ്റ് ആക്കി….. അങ്ങനെ തിരിച്ചു വരാൻ ഇരിക്കുന്ന സമയത്താണ് പ്രവിയുടെ ഗ്രൂപ്പിനു നേരെ തീവ്രവാദിആക്രമണം ഉണ്ടാകുന്നത് …. പ്രവിയെയും പ്രവിയുടെ കൂടെയുള്ളവരെയും അവർ തടവിലാക്കി….. പ്രവിയെം കൂട്ടരേം കാണാനില്ല എന്ന വാർത്ത ഗവണ്മെന്റ്ന്റെ ഇടപെടൽ മൂലം അധികം ആരും അറിയാതെ പോയി …… രാപകലുകൾ അറിയാത്ത ദിനങ്ങൾ …. അവരുടെ താവളങ്ങളിൽ പ്രവിയും കൂട്ടരും … മാസങ്ങൾ കഴിഞ്ഞു …. ഗവണ്മെന്റ്ന്റെ രഹസ്യഅന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെ തുടർന്ന് പ്രവിയെ കൂട്ടരേം തടവിലാക്കിയ ഒളിസങ്കേതത്തിനു നേരെ ഒരു കമാന്റോ ഓപ്പറേഷൻ…. അതിലൂടെ പ്രവിയും കൂട്ടരും പുറംലോകം കണ്ടു…””‘

“”തീവ്രവാദികളുടെ പീഡനങ്ങളിൽ പ്രവിയെ തളരാതെ പിടിച്ചു നിർത്തിയത് ജെയിനെ കാണണം എന്നുള്ള ചിന്തയാണ്… അതിനാൽ തന്നെ അവിടെന്നു രക്ഷപെട്ട അവൻ ആദ്യം എത്തിയത് ബാംഗ്ലൂരിലേ അവളുടെ ഹോസ്റ്റലിൽ ആയിരുന്നു….. പക്ഷെ ആ ഹോസ്റ്റലിൽ അവൾ ഉണ്ടായിരുന്നില്ല ….. അവൾ മാസങ്ങൾക്കു മുൻപ് കോഴ്സ് നിർത്തി നാട്ടിലേക്ക് പോയെന്നു മാത്രം അവിടെന്നു അറിയാൻ കഴിഞ്ഞു…. പുതിയ വാർഡൻ ആയതോണ്ട് എന്താ കാര്യമെന്നു പോലും അറിയാൻ പ്രവിക്ക് കഴിഞ്ഞില്ല…..പ്രവി അതറിഞ്ഞപ്പോൾ തന്നെ നാട്ടിലേക്കു വണ്ടി കയറി… നാട്ടിലെത്തിയ പ്രവി വീട്ന്റെ താക്കോൽ വേലു ഏട്ടനെ ഏല്പിച്ചു ഒരാളെ കാണാൻ പോകുക ആണെന്ന് മാത്രം പറഞ്ഞു സൂര്യനെല്ലിക്ക് ബസ് കയറി….. “””””

“”സൂര്യനെല്ലിയിൽ ബസ് ഇറങ്ങിയ പ്രവിക്ക് … “”ആൻസ് ബത്‌ലേഹം “”എന്ന് മുഴുവൻ ചോദിക്കുന്നതിനു മുന്നേ””ദേ ആ കാണുന്ന ആളുകളുടെ പുറകെ പൊക്കൊളു അവർ അങ്ങോട്ടേക്കാ… “”എന്ന് കടക്കാരന്റെ പക്കൽ നിന്നും ഉത്തരം ലഭിച്ചു….

പ്രവി അവരുടെ പുറകെ നടന്നു …. കുറച്ചു നടത്തിനിടുവിൽ വഴിയരികിൽ അങ്ങിങ്ങായി കുറച്ചു കാറുകൾ നിർത്തിയിട്ടിയിരിക്കുന്നത് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു …. പിന്നെ അവിടിവിടെയായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും….

പ്രവിയുടെ മുന്നിൽ നടക്കുന്നവരുടെ എണ്ണം കൂടിവരുന്നത് പോലെ പ്രവിക്ക് തോന്നി …. പ്രവി വീണ്ടും മുന്നോട്ടു സഞ്ചരിച്ചു …. പ്രവിയുടെ മുന്നിൽ ആൻസ് ബത്‌ലേഹമിന്റെ ആർച്ചു പ്രത്യക്ഷപെട്ടു …. പ്രവിയുടെ മുന്നിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു … ബത്‌ലേഹം മിന്റെ കവാടം എത്തുന്നതിനു മുന്നേ നിലവിളിയുടെ മണി മുഴക്കം മുഴുക്കികൊണ്ട് ഒരു ആംബുലൻസ് പ്രവിക്കരികിലൂടെ കടന്നു പോയി …

Leave a Reply

Your email address will not be published. Required fields are marked *