ജെയിൻ 4 [AKH] [Climax]

Posted by

“”പോകാൻ താല്പര്യം ഉണ്ടായിട്ടല്ല … അവളുടെ നിർബന്ധം …. അവളുടെ വാക്കുകളെ എതിർക്കാൻ സാധിക്കാത്തത് കൊണ്ട് ….. അവളെ ധിക്കരിക്കാൻ കഴിയാത്തത് കൊണ്ട്…… അവളെ ഈ അവസ്ഥയിൽ ഒറ്റക്ക് ആക്കി പോകാൻ മനസ്സ് അനുവദിക്കുന്നില്ല… പക്ഷെ പോയെ പറ്റു എന്നവൾ വാശി പിടിക്കുമ്പോൾ ….. “””

“”””””ഇച്ചായ….ഇച്ചായൻ ഡോക്യുമെന്ററി ചെയ്യാൻ പോയിട്ട് വാ …. ഇച്ചായൻ വന്നിട്ട് നമുക്ക് ഒരുമിച്ചു നാട്ടിലേക്കു പോകാം … അങ്കിളിനോട് നമ്മുടെ കാര്യങ്ങൾ അറിയിക്കാം ….. “””

“””ജെയിൻ … നമുക്ക് നാട്ടിലേക്കു പോയാൽ പോരേ ഡോക്കുമെന്ററി ഞാൻ വേണ്ടാന്നു വെക്കാം ……””””

“”””വേണ്ടാ…. ഞാൻ കാരണം അതു മുടങ്ങരുത്…… “””

“”ജെയിൻ…. നിന്നെ ഈ അവസ്ഥയിൽ … ഞാൻ എങ്ങനാടോ പോകാ…….””””

“”””പോകണം… പോയെ പറ്റു ….. ഞാൻ കാരണം … ഇച്ചായന്റെ കരിയറിൽ ചുവന്ന വരകൾ വീഴാൻ പാടില്ല…. “”””

“”കരിയറിനേക്കാൾ വലുതല്ലേ എനിക്ക് നീ….. “”””

“”ആണോ… എന്നിട്ട് ആണോ ഞാൻ പറഞ്ഞത് അനുസരിക്കാത്തത്… “””

“”””അതു പിന്നെ… ”””””

“””””ഒരു പിന്നെയും ഇല്ല …. മര്യാദക്ക് ഞാൻ പറയുന്ന പോലെ പോയിട്ട് വാ … ഇല്ലേൽ … ഈ ജെയിനെ അറിയാലോ….. “”””

കുറച്ചു മണിക്കൂറുകൾ മുൻപ് നടന്ന സംഭാഷണം പ്രവിയുടെ മനസ്സിൽ ഓടിയെത്തി……..

കുറച്ചു സമയത്തിനകം പ്രവിക്ക് പോകേണ്ട ട്രെയിൻ വന്നു നിന്നു….

“”എന്നാ ഞാൻ പോട്ടെ…. “””

വാതിക്കലിലേക്ക് കയറാൻ പോകുന്നതിനു മുന്ന് പ്രവി ജെയിനോട് പറഞ്ഞു …..

“”പോയിട്ട് വരാം എന്ന് പറയു ഇച്ചായാ…. “””””

ജെയിന്റെ മിഴികൾ ജലകണകകൾ കൊണ്ട് നിറഞ്ഞു….

“”ഇച്ചായ…. “””

ചെറു തേങ്ങലോടെ അവൾ അവനെ വരിഞ്ഞു മുറുകി….

പ്രവിയുടെ കണ്ണുകൾ നിറഞ്ഞു….

കുറച്ചു സമയം അവർ അവിടെ അങ്ങനെ നിന്നു …. ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോൾ ….

“”ഒരായുസ്സിന്റെ സ്നേഹം ഒരറ്റ ദിവസം കൊണ്ട് എനിക്ക് നൽകിയില്ലെ എന്റെ ഇച്ചായൻ … എനിക്ക് ഓർത്തിരിക്കാൻ അതുമതി….. “”””””

അവൾ അതും പറഞ്ഞു എത്തി വലിഞ്ഞു പ്രവിയുടെ ചുണ്ടിൽ മുത്തിയിട്ട് പ്രവിയിൽ നിന്നും അടർന്നു മാറി …..

“”പോയിട്ട് വരാം …. “”””

പ്രവി അത്രയും പറഞ്ഞു ചലിച്ചു തുടങ്ങിയ ട്രെയ്നിലേക്ക് കയറി….

കണ്ണെത്താദൂരം എത്തുന്നത് വരെ അവരുടെ മിഴികൾ കോർത്തിരുന്നു…… ട്രെയിനിന്റെ വേഗത കൂടുതോറും പതിയെ പതിയെ പ്രവിയുടെ കണ്ണിൽ നിന്നും അവൾ മാഞ്ഞു പോയി……………..

—————————–

“””ഡിംഗ്…. ഡിംഗ്…. “”സൂര്യനെല്ലി… സൂര്യനെല്ലി….. “”‘

ബെൽ ശബ്ദത്തിനൊപ്പം കിളിയുടെ നാദവും പ്രവിയുടെ കാതുകളിൽ മുഴുകിയപ്പോൾ പ്രവിയുടെ മിഴികൾ താനേ തുറന്നു…….

ഓർമകളിലൂടെ ഒരുപാട് സഞ്ചരിച്ച പ്രവിയുടെ കണ്ണുകൾ ജാലകണകളാൽ നിറഞ്ഞു കവിഞ്ഞിരുന്നു….

നിറഞ്ഞ കലങ്ങിയ മിഴികൾ കൈകൊണ്ടു തുടച്ചു … പ്രവി സീറ്റിൽ നിന്നും എഴുനേറ്റു ……

“””വർഷങ്ങൾക്കു മുൻപ് ജീവിതവും ജീവന്റെ അടയാളങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള യാത്രയുടെ ആരംഭം ഇവിടുന്നയിരുന്നു …… ആ യാത്രയുടെ പൂർത്തീകരണത്തിനായി വീണ്ടും ഇവിടം….. “””””

ബസിൽ നിന്നും ഭൂമിയിലെ മണ്ണിലേക്ക് കാലെടുത്തു വെക്കുമ്പോൾ പ്രവിയുടെ മനസ്സ് മന്ത്രിച്ചു……

Leave a Reply

Your email address will not be published. Required fields are marked *