അവരുടെ സ്നേഹത്തിനു സാക്ഷിയായി ആ പള്ളിയും………
“”ഇച്ചായ….എന്താ ഇവിടെ നിർത്തിയെ….”””
പള്ളിയിൽ നിന്നും ജെയിന്റെ ഹോസ്റ്റലിലേക്കുള്ള വഴിമധ്യേ…… ഒരു മരത്തിന്റെ കീഴിലുള്ള തട്ടുകടയുടെ സൈഡിലായി പ്രവി കൈനെറ്റിക്ക് നിർത്തിയപ്പോൾ…. അത്രയും നേരം പ്രവിയെ ചാരി പ്രവിയുടെ തോളിൽ തലവെച്ചിരുന്ന ജെയിൻ കണ്ണുകൾ തുറന്നു ചുറ്റുപാടും വീക്ഷിച്ചിട്ട് പ്രവിയോട് ചോദിച്ചു….
“”താനിതുവരെ ഒന്നും കഴിച്ചില്ലല്ലോ … നമുക്ക് എന്തേലും കഴിച്ചിട്ട് യാത്ര തുടരാം…. “””
സന്ധ്യസമയം …. ഇരുട്ട് വീണു തുടങ്ങിയിരുന്നു…..പ്രവി കൈനെറ്റിക്ക് ഒതുക്കിയിട്ട് തട്ടുകടയുടെ സൈഡിലായി മതിൽ കെട്ടാൻ ഉള്ള കരിങ്കൽ തറയുടെ അടുത്തേക്ക് ജെയിനേം കൂട്ടി നടന്നു …..
“”താനിവിടെ ഇരിക്കു…. ഞാനിപ്പോ വരാം …. “””
പ്രവി അതും പറഞ്ഞു തട്ടുകടയുടെ അടുത്തേക്ക് നടന്നു … ജെയിൻ പ്രവിയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട് ആ തറയിൽ ഇരുന്നു …..
“””കല്യാണ സദ്യയാ വേണ്ടത് ….. ഇന്ന് നമുക്ക് ഇത് വെച്ച് അഡ്ജസ്റ്റ് ചെയാം….. “””
ഒരു പ്ലേറ്റിൽ മൂന്നാലു ദോശയും ചട്ടിണിയും ആയി പ്രവി ജെയിനരുകിൽ വന്നുകൊണ്ട് പറഞ്ഞു…..
അതു കേട്ടപ്പോൾ ജെയിൻ ചെറു പുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു ….
പ്രവി ജെയിനരുകിൽ ഇരുന്നു …. ഒരു കഷ്ണം ദോശ എടുത്തു ചട്ടിണിയിൽ മുക്കി ജെയിന് നേരെ നീട്ടി….
“””ലേഡീസ് ഫസ്റ്റ്…. “””
പ്രവി പറഞ്ഞു… ഒപ്പം അവളുടെ വായിലേക്ക് ആ ആഹാരം അവൻ പകർന്നു ….
ജെയിൻ സന്തോഷത്തോടെ അതു ഏറ്റുവാങ്ങി…. അവളുടെ കണ്ണിൽ സന്തോഷത്തിൻറെ നീർമുത്തുകൾ നിറഞ്ഞു….
പിന്നെയും ഒരുതവണ കൂടി ജെയിനെ അവൻ കഴിപ്പിച്ചു…..
അതുകഴിഞ്ഞു ജെയിന്റെ ഊഴം ആയിരുന്നു …. പ്രവി എങ്ങനെ തനിക്ക് നൽകിയോ അതുപോലെ നൂറുഇരട്ടി സ്നേഹത്തോടെ അവളും പ്രവിക്ക് ആഹാരം പകർന്നു കൊടുത്തു ….
കുറച്ചേറെ സമയം എടുത്തു അവരുടെ ആഹാരം കഴിക്കൽ അവസാനിക്കാൻ……
അങ്ങനെ ആഹാരം കഴിച്ചു കൈയും കഴുകി …. കടക്കാരന് പൈസയും കൊടുത്തു അവർ അവിടെന്നു ഇറങ്ങി ….
സമയം സന്ധ്യ ആയിരുന്നു എങ്കിലും നല്ലോണം ഇരുട്ട് വീണിരുന്നു ….. ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു …… അതിനാൽ തന്നെ മഴക്ക് മുന്നേ ഹോസ്റ്റലിൽ എത്താൻ വേണ്ടി അവർ ഇത്തിരി വേഗത്തിൽ ആണ് സഞ്ചരിച്ചിരുന്നത് ….. ഹോസ്റ്റലിൽ എത്തുന്നതിനു മൂന്നാലു കിലോമീറ്റർ മുന്നേ ശക്തിയായി മഴ പെയ്യാൻ തുടങ്ങി …. ഇടതു വശത്തു റയിൽപാളവും വലതു സൈഡിൽ ചെറിയ കുറ്റിക്കാടും നിറഞ്ഞ അധികം ആൾപ്പാർപ്പില്ലാത്ത വിജനമായ ഏരിയ ആയിരുന്നു അവിടം …. പ്രവി കയറിനിൽക്കാൻ വേണ്ടി സ്ഥലം നോക്കിയിട്ട് ഒന്നും കണ്ടു കിട്ടിയില്ല … കുറ്റിക്കാടുകൾ മാത്രമായിരുന്നു അവിടം….. അവൻ കുറച്ചു ദൂരം കൂടി മുന്നോട്ടു സഞ്ചരിച്ചു….. കുറച്ചു മാറി ഒരു തണൽ മരം നിൽക്കുന്നത് കണ്ടപ്പോൾ പ്രവി വേഗം അതിൻറെ ചുവട്ടിൽ കൈനെറ്റിക്ക് കൊണ്ട് നിർത്തി…..
“”ശ്ശോ… ആകെ നനഞ്ഞല്ലേ …. “””
കൈനെറ്റിക്കിൽ നിന്നും ഇറങ്ങിയപ്പോൾ പ്രവി പറഞ്ഞു ….
പെട്ടന്ന് ഉള്ള ശക്തമായ മഴയായതിനാൽ ജെയിനും പ്രവിയും നന്നായി നനഞ്ഞു…..
കുറച്ചു സമയം അവർ ആ മരച്ചുവട്ടിൽ നിന്നു … കുറച്ചു കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴക്ക് ഒപ്പം എത്തി അതോടെ ആ മരച്ചുവട്ടിൽ നിൽക്കാൻ പറ്റാതെയായി….. കയറി നിൽക്കാൻ പറ്റിയ വേറെ സ്ഥലം അന്വേഷിച്ചു പ്രവിയുടെ മിഴികൾ അവിടെകമാനം അലഞ്ഞു ….. അവസാനം കുറച്ചു മാറി ഉപയോഗ്യശൂന്യമായ റയിൽട്രാക്കിൽ ഒരു പഴയ ട്രെയിന്റെ കുറച്ചു ബോഗികൾ കിടക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു….
“”ജെയിൻ … നമുക്ക് അവിടെ കയറി നിന്നാലോ…. “””