പ്രവി തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കികൊണ്ട് നിറഞ്ഞകണ്ണുകളാൽ നിൽക്കുന്ന ജെയിൻ…..
“”ഇച്ചായ… ഇച്ചായൻ എന്നെ വിട്ട് പോവല്ലേ …. എനിക്ക് പറ്റണില്ലാ ഇച്ചായൻ ഇല്ലാതെ….. “””””
ജെയിൻ പ്രവിയുടെ മാറിലേക്ക് ചാഞ്ഞു പ്രവിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…..
ജെയിന്റെ ആ പെരുമാറ്റം പ്രവിയെ ഒരു നിമിഷം നിഛലമാക്കി….
അവളുടെ കളങ്കമില്ലാത്ത സ്നേഹം മനസിലാക്കിയ പ്രവി അവളെ ആലിംഗനം ചെയ്തു അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു….
അവരുടെ ആ സ്നേഹത്തിനു സാക്ഷി ആയി ഈശോ മിശിഹായും…
“””ജെയിൻ…. “”
അവളുടെ കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ പ്രവി വിളിച്ചു..
അവൾ പ്രവിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി പ്രവിയെ നോക്കി…
“”അപ്പോ നിനക്ക് എന്നെ ഇഷ്ടമായിരുന്നല്ലേ…… “”‘
പ്രവി ആനന്ദകണ്ണീരോടെ ചോദിച്ചു…..
“”””ഇച്ചായ … ഇച്ചായനെ എനിക്ക് ഒരുപാട് ഇഷ്ടാ… ഇച്ചായൻ ഇല്ലാതെ ….. ഈ ജീവിതം….ജീവിതം.. “””
പെട്ടന്ന് എന്തോ ആലോചിച്ച പോലെ ജെയിന്റെ വാക്കുകൾ നിന്നു ….
“”പാടില്ല… “””
ജെയിൻ പെട്ടന്ന് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പ്രവിയിൽ നിന്നും അകന്നു…..
“”പാടില്ല … ഇച്ചായനെ … വിഷമിപ്പിക്കാൻ പാടില്ല….. “””
ജെയിൻ ആരോടെന്നില്ലാതെ പിറുപിറുത്തു…..
ജെയിന്റെ ഭാവമാറ്റം ഉൾകൊള്ളാൻ പെട്ടന്ന് പ്രവിക്ക് ആയില്ല… …..
“””ജെയിൻ “””
അവൻ വിളിച്ചു ….
അവന്റെ വിളി അവൾ കേട്ടില്ല … അവൾ വെറൊതോ ചിന്തയിൽ ആണെന്നു …. പ്രവിക്ക് തോന്നി…
“””ജെയിൻ… “””
അവളുടെ ഇരുതോളിലും പിടിച്ചു പ്രവി വിളിച്ചു…
“”ജെയിൻ… എന്താ പറ്റിയെ തനിക്കു…. ജെയിൻ… “”
“”ഇല്ല… ഇല്ലാ മാഷേ നമ്മൾ തമ്മിൽ…. ശെരിയാവില്ല …. വേണ്ട എന്നെ മറന്നേക്കു മാഷേ …. “‘”
“”എന്ത്… നീ ഇതു എന്തൊക്കെയാ പറയുന്നേ …. “”‘
“”വേണ്ടാ മാഷേ… നമ്മൾ തമ്മിൽ
….മാഷിനെ വിഷമിപ്പിക്കാൻ എനിക്കവില്ല….. എന്നെ മറന്നേക്കു…. “””
തോളിൽ വെച്ച പ്രവിയുടെ കൈകൾ എടുത്തു മാറ്റി ജെയിൻ പറഞ്ഞു…. ഒപ്പം ജെയിൻ തിരിഞ്ഞു നടക്കാൻ ആഞ്ഞു….
“”ജെയിൻ…. “”
തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് പ്രവി വിളിച്ചു…
“”ജെയിൻ… ഒരിക്കൽ എന്റെ സ്നേഹം തിരസ്കരിച്ചു കൊണ്ട് പോയതാ ….വീണ്ടും അതാവർത്തിക്കുകയാണോ…. “””
ജെയിന് പറയാൻ മറുപടി ഒന്നും ഉണ്ടായില്ല അവൾ നിസ്സഹായത്തോടെ പ്രവിയുടെ മുഖത്തേക്ക് നോക്കി നിന്നു…