സേവിച്ചന്റെ രാജയോഗം [നകുലൻ]

Posted by

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോ വണ്ടിക്കു ഒരു മിസ്സിംഗ് .. ആക്സിലേറ്റർ കൊടുത്തിട്ടും മുന്നോട്ടു പോകുന്നില്ല. സേവിച്ചൻ ഇറങ്ങി ബോണറ്റ്  തുറന്നു നോക്കി, ഒന്നുമറിയില്ലങ്കിലും വണ്ടി നിന്ന് പോയാൽ ബോണറ്റ് തുറന്നു വെറുതെ അകത്തേക്ക് നോക്കുക എന്ന മലയാളി ശീലം ആവർത്തിച്ചു എന്ന് മാത്രം. ഒന്നും മനസ്സിലായില്ല എന്നത് കൊണ്ട് തന്നെ പിന്നെ ആകെ ചെയ്യാവുന്ന ഒരേ ഒരു പരിപാടി ഗിരീഷിനെ വിളിച്ചു വിവരം പറയുക എന്നതായിരുന്നു

എടാ വണ്ടിക്കു എന്തോ കംപ്ലൈന്റ്റ്

എന്തുപറ്റിയതാ അളിയാ

ആർക്കറിയാം റണ്ണിങ് ടൈമിൽ മിസ്സിംഗ് കാണിച്ചു നിന്ന് പോയി

അയ്യോ ഇനി എന്ന ചെയ്യും  നിങ്ങൾ എവിടെ എത്തി

ഞങ്ങൾ വെട്ടക്കുഴി ബസ് സ്റ്റോപ്പിന് അടുത്താ

എന്ന അളിയാ ഞാൻ ഏതേലും മെക്കാനിക്കിനെ പറഞ്ഞു വിടാം നിങ്ങള്ക്ക് പോകാൻ വല്ല ഓട്ടോയും പറഞ്ഞു വിടണോ

എന്റെ ദൈവമേ ഈ വഴിയിൽ കൂടി ഓട്ടോയിൽ ഞാൻ ഇല്ല.. കുലുങ്ങി കുലുങ്ങി രണ്ടാഴ്ച ശരീര വേദന ആയിരിക്കും. നാല് മണിയുടെ ഹോളി മേരി ഇപ്പൊ വരും നമുക്കതിനു പോകാം കൊച്ചാട്ടാ – സ്മിത പറഞ്ഞു,

എന്നാൽ പിന്നെ നിങ്ങൾ ബസിനു പൊക്കോ അളിയാ ഞാൻ വൈകിട്ട് വണ്ടി ശരിയാക്കി കൊണ്ട് വന്നേക്കാം താക്കോൽ അവിടെ ബസ് സ്റ്റോപ്പിലെ  ബിജുവിനെ ഏൽപ്പിച്ച മതി. – സ്മിത പറഞ്ഞത് ഫോണിൽ കൂടി കേട്ട ഗിരീഷ് പറഞ്ഞു. വണ്ടി വഴിയരികിലേക്കു തള്ളി ഒതുക്കിയിട്ടു  അവർ രണ്ടു പേരും കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക്   പോയി.

വണ്ടിക്കു എന്ത് പറ്റി ചേച്ചി – സ്മിതയുടെ പരിചയക്കാരൻ ആയ കടക്കാരൻ ബിജു  അവളോട് ചോദിച്ചു.

ഓ ഒന്നും പറയേണ്ട ബിജൂ  പെട്ടന്ന് നിന്ന് പോയി. ഏതായാലും ഭാഗ്യം ബസ് സ്റ്റോപ്പിന് അടുത്ത് തന്നെ നിന്നതു അല്ലേൽ  ഇതിനെയും കൊണ്ട് നടന്നു മടുത്തെനെ

അത് ശരിയാ ചേച്ചി ഭാഗ്യം ഉണ്ട് ഈ സ്റ്റോപ്പിൽ തന്നെ കേടായതു അടുത്ത സ്റ്റോപ്പിൽ  നിന്നും പാരലൽ കോളേജ് പിള്ളേർ കയറി കഴിഞ്ഞാൽ പിന്നെ സൂചി കുത്താൻ സ്ഥലം കാണില്ല ..ഈ കുഞ്ഞിനേയും കൊണ്ട് ബുദ്ദിമുട്ടിയേനെ

ദൈവത്തിന് സ്തുതി

അവർ സംസാരിച്ചു നിന്നപ്പോഴേക്കും ബസ് വന്നു ..ഇരുവരും ബസിൽ കയറി. എല്ലാ സീറ്റിലും ആൾ ഉണ്ടായിരുന്നു ഒന്ന് രണ്ടു നിൽപ്പ് യാത്രക്കാരും . കുഞ്ഞിനേയുമായി  കയറിയ  സ്മിതയെ കണ്ടപ്പോ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ ഉള്ള ഒരു ചേടത്തി എഴുനേറ്റു അവളെ ഇരുത്തി. സേവിച്ചൻ ആ സീറ്റിനോട് അടുത്ത് തന്നെ കമ്പിയിൽ പിടിച്ചു നിന്നു

ഒരു കിലോമീറ്റര് കഴിഞ്ഞപ്പോ അടുത്ത സ്റ്റോപ്പ് എത്തി. പള്ളി പെരുന്നാളിന് ആള് നിൽക്കുന്ന പോലെ നിറയെ കുട്ടികൾ . അടുത്തുള്ള സ്കൂളും പാരലൽ കോളജും വിട്ടു വരുന്ന വഴിയാണ്. ഒരു ബസ്സിൽ ഇത്രയും ആളുകൾ കയറാൻ സാധിക്കുമോ എന്ന് പോലും സേവിച്ചൻ സംശയിച്ചു പോയി. എല്ലാവരും ബസ്സിലേക്ക് ഇടിച്ചു കയറി. ബസ്സിലെ സ്ഥിരം ജാക്കി ചാൻമാർ സ്ത്രീകൾ നിൽക്കുന്ന സ്ഥലത്തേക്ക് വരാനായി ഇടിച്ചു മുന്നോട്ടു വന്നു. കുഞ്ഞിനേയും പിടിച്ചിരിക്കുന്ന സ്മിതക്ക് ബുദ്ദിമുട്ടു ഉണ്ടാകാത്ത രീതിയിൽ രണ്ടു സീറ്റിന്റെയും കമ്പിയിൽ പിടിച്ചു ഒരു രക്ഷാ കവചം പോലെ നിന്നു.  ബസ് മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോ സ്ഥിരം ജാക്കിവെപ്പുകാർ അവരുടെ പരിപാടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *