എന്നാലും അതല്ലല്ലോ മോനെ ..നമ്മൾ സ്ഥാനത്തിന് ഒരു വില കൊടുക്കേണ്ട .. ഉദാഹരണത്തിന് നമ്മുടെ കൂടെ പഠിച്ച ആൾ വികാരി അച്ചൻ ആയി വന്നാൽ എടാ അച്ചാ എന്ന് നമ്മൾ വിളിക്കുമോ അത് പോലെയാണ് – ലീലാമ്മ വിട്ടു കൊടുക്കാൻ തയാറായില്ല
എന്റെ കുഞ്ഞേലി അമ്മ പറഞ്ഞത് കേട്ട് നീ വിഷമിക്കേണ്ട കേട്ടോ .. ഈ കുഞ്ഞേലി വിളി പണ്ട് എന്റെ തോളിൽ കയറി ഇരുന്നു മൂത്രം ഒഴിച്ചതിന്റെ പകരം വീട്ടുന്നതു ആണെന്ന് കൂട്ടിയാൽ മതി . സേവിച്ചൻ വീണ്ടും കളിയാക്കിയതോടെ പറഞ്ഞതും തുടുത്ത മുഖവുമായി സ്മിത ഗിരീഷിന്റെ പിന്നിലേക്ക് മാറി.
ഏതായാലും അളിയൻ ഇവിടെ ഉള്ളത് നന്നായി ഇവളെ വീട്ടിലോട്ടു ഒന്ന് എത്തിക്കാമോ കാർ കൊണ്ട് പോയാൽ മതി. അളിയനും ഇന്ന് വീട്ടിൽ താങ്ങുവല്ലേ. ഞാൻ വൈകിട്ട് ബസിനു അങ്ങ് വന്നോളാം. ‘അമ്മ ഗീതുവിന്റെ അടുത്ത് പോണം എന്നല്ലേ പറഞ്ഞത്. – ഗിരീഷ് ധൃതിയിൽ പറഞ്ഞു
എന്തോന്നാടെ ഇത്ര ധൃതി അവര് വന്നതല്ലേ ഉള്ളൂ ഒരു ചായ എങ്കിലും മേടിച്ചു കൊടുക്കേടെ – സേവിച്ചൻ കളിയാക്കി
അയ്യോ ഞാൻ അത് മറന്നു – ചമ്മിയ മുഖവുമായി ഗിരീഷ് പറഞ്ഞു
അല്ലേലും ഇവന് എല്ലാത്തിനും ഭയങ്കര ധൃതി ആണ് – ലീലാമ്മയും ഏറ്റു പിടിച്ചു
അതാണല്ലോ ഈ കാണുന്നത് — ചെറു ചിരിയോടെ സേവിച്ചൻ കുഞ്ഞിനെ നോക്കി പറഞ്ഞപ്പോ സ്മിത ഒഴികെ എല്ലാരും ചിരിച്ചു പോയി.. സ്മിത ദേഷ്യ ഭാവത്തിൽ സേവിച്ചനെ നോക്കി
നോക്കിക്കേ അമ്മെ ഈ കുഞ്ഞേലിക്കു ഞാൻ ഒരു തമാശ പറഞ്ഞത് പോലും പിടിച്ചില്ല അവളുടെ ഒരു നോട്ടം നോക്കിക്കേ.. മര്യാദക്ക് ആണേൽ വീട്ടിൽ കൊണ്ട് വിടും അല്ലേൽ ബസിനു പോകേണ്ടി വരും – സേവിച്ചൻ സ്വതസിദ്ധമായ തമാശ രീതിയിൽ അവളെ കളിയാക്കി
ഓ പിന്നെ ഈ ഗൾഫ്കാരൊക്കെ വരുന്നെന്നു മുൻപും ഞാൻ ഈ നാട്ടിലൊക്കെ തന്നെ ആരുന്നു ജീവിച്ചിരുന്നത് ആരും കൊണ്ട് വിട്ടില്ലേലും ഞാൻ തന്നെ അങ്ങ് പോകും ഞാൻ ജനിച്ചു വളർന്ന മണ്ണാ ഇത് – സ്മിത ചൊടിച്ചു പറഞ്ഞു
കണ്ടില്ലേ അമ്മേ ഇവളുടെ ഒരു അഹങ്കാരം ..ഇവളുടെ കൂടെ താമസിക്കുന്ന അളിയന്റെ കാര്യം ഹോ ഓർക്കാൻ കൂടി വയ്യ – സേവിച്ചൻ വിടാൻ ഭാവമില്ല
ഓ പിന്നെ അളിയന് എന്നെ പോലെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം പുണ്യം ..അല്ലേ ഗിരീഷേട്ടാ – സ്മിത ഗിരിയുടെ സപ്പോർട് തേടി
ഇവൾ ഇന്ന് എന്നെ കൊണ്ട് കള്ളം പറയിപ്പിച്ചെ അടങ്ങു – ഗിരി ചിരിച്ചു, അപ്പോഴേക്കും ഓർഡർ ചെയ്ത ചായയും കടിയും വന്നു. എല്ലാവരും കഴിച്ച ശേഷം ഗിരിയുടെ മാരുതി ആൾട്ടോയിൽ ലീലാമ്മയും സ്മിതയും കുഞ്ഞിനേയുമായി കയറി . ലീലാമ്മയെ ഗീതുവിന്റെ അടുത്ത് ആക്കിയ ശേഷം സ്മിതയെയും കൊണ്ട് സേവിച്ചൻ വീട്ടിലേക്കു യാത്ര തുടങ്ങി.
ടൗണിൽ നിന്നും പൂതക്കുഴിയിലേക്കു മുപ്പതു കിലൊമീറ്റർ മാത്രമേ ദൂരം ഉണ്ടായിരുന്നു എങ്കിലും വഴി മുഴുവൻ നശിച്ചു കിടക്കുകയായിരുന്നു കാറിൽ പോകാൻ തന്നെ ഒരു മണിക്കൂർ എടുക്കുമായിരുന്നു.
ഈ വഴി മുഴുവൻ പോയി കിടക്കുകയാണല്ലോ ഒരുത്തനും ഇല്ലേ ഇതൊന്നു ശരിയാക്കാൻ
ഓ എന്നാ പറയാനാ കൊച്ചാട്ടാ നേതാക്കന്മാർക്കെല്ലാം സ്വന്തം കീശ വീർപ്പിക്കുന്ന കാര്യം മാത്രമല്ലേ ഉള്ളു– കാറിന്റെ പിൻസീറ്റിലിരുന്നു സ്മിത പറഞ്ഞു. നേരത്തെ പറഞ്ഞപോലെ സ്മിതയുടെ അപ്പൻ സേവിച്ചൻറെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നതിനാൽ സ്മിത ജനിച്ചപ്പോ മുതൽ സേവിച്ചൻറെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. പെണ്മക്കൾ ഇല്ലാതിരുന്ന സേവിച്ചൻറെ മാതാപിതാക്കളും അവൾക്കു നല്ല സ്നേഹം കൊടുത്തു.