അഖിലിന്റെ പാത 8 [kalamsakshi]

Posted by

അഖിലിന്റെ പാത 8

Akhilinte Paatha Part 8 bY kalamsakshiPRVIOUS PARTS

 

 

വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് വരെ എത്തി ഒടുവിൽ കഴുത്തിലെ കയറിന്റെ മുറുക്കാത്താൽ ജീവൻ നഷ്ടപെട്ട നായകൻ. കഥയിലെ നായകന് മരണത്തിൽ നിന്നും രക്ഷപെട്ട് ചേർന്നലിയാൻ ഒരു കുടുംബം ഉണ്ടായിരുന്നു ഒരു ഭാര്യയുണ്ടയിരുന്നു, അച്ഛനെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന മക്കളുണ്ടായിരുന്നു. എന്നാൽ എനിക്ക് പിടിക്കാൻ ഏത് കൈകളാണുള്ളത്. ഒരാഴ്ചക്ക് മുമ്പായിരുന്നെങ്കിൽ എന്നെയും കാത്ത് അവളുണ്ടായേനെ.. വെറും മാസങ്ങളുടെ പരിചയം കൊണ്ട് ജൻമാന്തരങ്ങളുടെ ബന്ധം തോന്നിയ എന്റെ വർഷ. അവളുടെ ഓർമ്മകൾ എനിക്ക് ധൈര്യം പകർന്നു. ഇല്ല എന്റെ ജീവിതം ഇന്ന് ഇവിടെ ഈ പിച്ചാത്തി പിടിയിൽ അവസാനിക്കില്ല. ഞാൻ ഇവിടെ നിന്നും എങ്ങനെയും രക്ഷപെടും. ചിന്തകൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിക്രമന്റെ വാൾ എനിക്ക് നേരെ വന്നു, ഞാൻ എന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് എന്റെ വലത് ഭാഗത്ത് നിന്ന് പിടിച്ചിരുന്നവന്നെ വലിച്ച് എന്റെ മുന്നിലാക്കി വിക്രമന്റെ വെട്ടാൻ വീശിയ കത്തി അവന്റെ മുതുകിൽ കൊണ്ട് അവൻ അമ്മെ എന്ന് വിളിച്ച് എന്റെ ദേഹത്ത് നിന്നും കൈ എടുത്ത് അവന്റെ വെട്ടു കൊണ്ട് മുതുകിൽ പിടിച്ചു. അവൻ എന്റെ നേരെ തിരിയുന്നതിന് മുമ്പ് ഞാൻ അവന്റെ നെഞ്ചിൽ എന്റെ വലത്തെ കൈ കൊണ്ട് ആഞ്ഞിടിച്ചു, അവൻ താഴേക്ക് വീണു. ഇത് കണ്ട് എന്റെ ഇടത് ഭാഗത്ത് നിന്നവൻ എന്നെ പിടിക്കാനായി ആഞ്ഞതും ഞാൻ അവന്റെ രണ്ട്‌ കാലിലും ആഞ്ഞു ചവിട്ടി, അവൻ മൂക്കും കുത്തി വീണു. ഇത് കണ്ട് വിക്രമൻ എന്റെ നേരെ കൊടുവാൾ വീശി. ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും വെട്ട് എന്റെ ഇടത്തെ തോളിൽ കൊണ്ട്. വെട്ടു കൊണ്ട വേദനയിൽ ഞാൻ വിക്രാമന്റെ കൈകിടയിലൂടെ കഴുത്തിൽ പിടിച്ച് പുറകിൽ കാറിലേക്ക് അടിച്ചു. അപ്പോഴേക്കും ബാക്കിയുള്ള ആറു പേരും എനിക്ക് നേരെ വന്നു ഞാൻ വിനായകിനോട് പുറകെ വരാൻ ആംഗ്യം കാണിച്ച് റോഡിൽ കൂടി മുന്നിലേക്ക് ഓടി ഗുണ്ടകൾ എന്റെ പുറകെയും. വിനായക് കാർ ഇടത് വശത്തുണ്ടായിരുന്ന ഫുഡ് പാത്തിലൂടെ കാർ ഓടിച്ച് പുറകെ വന്നു ഞങ്ങളെ ഓവർടേക്ക് ചെയ്ത് എനിക്ക് മുന്നിലായി നിർത്തി. ഞാൻ ഓടി കാറിൽ കയറി ഗുണ്ടകൾ ഞങ്ങൾക്ക് അടുത്തെത്തുന്നതിന് മുമ്പ് കാർ മുന്നേട്ട് കുതിച്ചു.

കാർ നേരെ ചെന്ന്‌ നിന്നത് സിറ്റിയിലെ മൾട്ടി സ്‌പെഷ്യലിറ്റി സോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ്. തോളിലെ മുറിവ് വലുതല്ലായിരുന്നെങ്കിലും സ്റ്റിച്ച് ചെയ്ത് വാൾ കൊണ്ടുള്ള മുറിവായതിനാൽ ഹോസ്റ്റലിൽ നിന്നും പോലീസിന് വിവരം കൈമാറിയത് അനുസരിച്ച് മെഡിക്കൽ കോളേജ് എസ്.ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം എന്റെയും വിനായകിന്റെയും മൊഴിയെടുത്തു. വിക്രമനെയും സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞാണ് എസ്.ഐ അവിടെ നിന്നും പോയത്. ഞാൻ പെട്ടെന്നു തന്നെ ഹോസ്പിറ്റൽ ഡിസ്ചാർജ് വാങ്ങിച്ച് ഓഫീസിലേക്ക് പോയി.

ഒഫീസിൽ എത്തിയ ഉടൻ എല്ലാ വിഭാഗം മാനേജർ മാരെയും വിളിച്ച് കമ്പനിയുടെ പ്രവർത്തങ്ങൾ വിലയിരുത്തിയ ശേഷം. എന്നെ ആപത്ത് ഘട്ടത്തിൽ സഹായിച്ചതിന് എല്ലാവരോടും നന്ദി പറഞ്ഞു. കൂടാതെ എന്റെയും റീനയുടെയും ഞങ്ങളുടെ സ്ഥാപങ്ങളുടെയും സംരക്ഷണത്തിന് ഒരു പ്രമുഖ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെ നിയമിക്കാൻ തീരുമാനം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *