എന്നാലും ശരത്‌ 2 [Sanju Guru]

Posted by

എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു. ബാത്റൂമിലേക്കു പോയി.  നോക്കുമ്പോൾ കുറെ വാട്സ്ആപ്പ് മെസ്സേജുകൾ വന്നിട്ടുണ്ട്.  ആദ്യം കണ്ണിലുടക്കിയത് സുഷമയുടേതായിരുന്നു. ഞാൻ അത് എടുത്തു നോക്കി.

സുഷമയുടെ നാലഞ്ചു ഫോട്ടോസ് ആയിരുന്നു. ഇന്നലെ ഞങ്ങൾ വാങ്ങിയ സാരിയിൽ പല പോസിൽ  നിൽക്കുന്ന ഫോട്ടോസ്. ചെറുതായി വയറും പുറവും ഒക്കെ കാണിച്ചുള്ള ചിത്രങ്ങൾ. ഞാൻ ചിത്രങ്ങൾ ചെറുതായി സൂം ചെയ്തു നോക്കി.  കുഴപ്പമില്ല ഒരു ആന ചന്തം ഒക്കെയുണ്ട്. ഇന്ന് കല്യാണം ഉണ്ടെന്നു പറഞ്ഞിരുന്നു. അതിനു പോകുവാകും.

എന്നാലും എന്റെയുള്ളിൽ എന്തിനായിരിക്കും ഈ ചിത്രങ്ങൾ എനിക്ക് അയച്ചത് എന്ന ചിന്തയായിരുന്നു. ഞാൻ ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി പുറത്തിറങ്ങി. കുമാരിച്ചേച്ചി വീട്ടുപണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഞാൻ അടുക്കളയിൽ കയറി ഒരു ചായയിട്ടു. കഴിക്കാൻ ഒന്നും ഇല്ല. നല്ല വിശപ്പുണ്ടായിരുന്നു. ബ്രെഡും, ചീസും, മൊട്ടയും കൂടി എന്തൊക്കെയോ ഉണ്ടാക്കി.

ഞാൻ എല്ലാം എടുത്തു കൊടുന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ഒപ്പം ലാപ്ടോപ് എടുത്തു മെയിൽ ചെക്ക് ചെയ്തു. പുതിയ പണികൾ ഒന്നുമില്ല. ഇന്നെന്തായാലും വെറുതെ വീട്ടിൽ ഇരുന്നു ബോറടിക്കും, അപ്പോഴാണ് വിലാസിനിയമ്മയെ കാണാൻ പോയാലോ എന്ന ചിന്ത ഉദിച്ചത്.  കുറെ കാലമായി ആ വഴിക്കു പോയിട്ട് മാത്രമല്ല,  ഉച്ചക്ക് ചെറിയമ്മേടെ കൈകൊണ്ടു ഉണ്ടാക്കിയ ഊണ് കഴിക്കുകയും ചെയ്യാം.

ഞാൻ ഉടനെ ഫോണെടുത്തു, ചെറിയമ്മയെ വിളിച്ചു.

ചെറിയമ്മ : ഹലോ…

ഞാൻ : ഹലോ… എന്തൊക്കെയുണ്ട് വിശേഷം?

ചെറിയമ്മ : എല്ലായ്പ്പോഴത്തെയും പോലെ തന്നെ…  ഒരുവിധത്തിൽ പോകുന്നു…

ഞാൻ : ഞാൻ ഇന്ന് ഫ്രീ ആണ്…  ഞാനങ്ങോട്ടു വന്നാലോ എന്ന് ആലോചിക്കായിരുന്നു…  എന്നെകൂടി ഊണിനു കൂട്ടുമോ??

ചെറിയമ്മ : നീ ചുമ്മാ കളിപ്പിക്കാൻ പറയല്ലല്ലോ…  നീ വരുന്നുണ്ടോ???
ചെറിയമ്മയുടെ സന്തോഷം എനിക്കിവിടെ അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.

ഞാൻ : വരുന്നുണ്ട്. ഒരുപാടൊന്നും ഉണ്ടാക്കി കഷ്ടപ്പെടേണ്ട…  സാധ ഊണ് മതി.

ചെറിയമ്മ : അതൊക്കെ ഞാൻ തയ്യാറാക്കാം… നീയൊന്നു വന്നാൽ മതി…

ഞാൻ : ഞാൻ ഇതാ പുറപ്പെടുകയായി…  എന്നാ ശെരി വന്നിട്ട് കാണാം…

ചെറിയമ്മ : വെച്ചോ വെച്ചോ… എനിക്കും ഒരുപാടു പണിയുണ്ട്…

ഫോൺ കട്ടാക്കി. പാവം എന്തൊരു സന്തോഷമാണ് ഞാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ.

ഞാൻ വേഗം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, ഞാൻ കുളിച്ചു റെഡിയായി വന്നു.

ഞാൻ : കുമാരി ചേച്ചി,  ഞാൻ പോവുകയാണ്…  ചേച്ചി പണി കഴിഞ്ഞാൽ പൂട്ടിയിട്ടു പൊയ്ക്കോളൂ…

കുമാരി : ശെരി…

ഞാൻ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങി, എന്നിട്ട് എന്തോ പറയാൻ മറന്നപോലെ തിരിഞ്ഞു…

ഞാൻ : പിന്നെ….  ചേച്ചിക്ക് പൈസ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഫ്രിഡ്‌ജിന്റെ മേലേ ബോക്സിൽ ഉണ്ട്… ആവശ്യമുള്ളത് എടുത്തോളൂ…

എന്നും പറഞ്ഞു ഞാൻ വാതിൽ ചാരി പുറത്തേക്കു പോയി. ലിഫ്റ്റിൽ കയറി താഴെ ചെന്നു വണ്ടിയെടുത്തു യാത്ര തുടങ്ങി.

ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവ്നു ശേഷം ഞാൻ ചെറിയമ്മേടെ വീട്ടിൽ എത്തിച്ചേർന്നു.  തീർത്തും ഒരു നാട്ടു പ്രദേശം, നാലഞ്ചു വീട് തൊട്ടടുത്തുള്ള ആ വീട്ടിൽ ചെറിയമ്മ തനിച്ചായിരുന്നു.  ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്ത് ചെന്നു കാളിങ് ബെല്ലടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *