മേനോൻ : ഹഹ… ഇപ്പൊ വാദി പ്രതിയായോ?
ഞാൻ : അല്ല, സാർ പണ്ടുകാലത്തു എല്ലാ ബിസിനസ് എമ്പയറിന്റെയും തലപ്പത്തു ഒരു പുരുഷനാകും ഉണ്ടാകുക. അതുപോലെ ഏതു വർക്കിംഗ് എൻവിറോണ്മെന്റ് എടുത്താലും അവിടെ സ്ത്രീകൾ കുറവായിരിക്കും. ഇപ്പോൾ എല്ലാം മാറി അമ്പതു ശതമാനം സ്ഥലങ്ങളിലും സ്ത്രീകൾ ആണുള്ളത്. ഇനിയത് മാറി അറുപതും എഴുപതും ഒക്കെ ആക്കും അപ്പോഴൊക്കെ ഇതേ കാരണം പറഞ്ഞു നിങ്ങൾ അതിനെ എതിർക്കുമോ. എന്റെ ഫ്ലാറ്റിൽ വരുന്നവർ എന്റെ ക്ലയന്റിസ്, കൊളീഗ്സ് അങ്ങനെ പലരുമാകാം. വളരെ മാന്യമായാണ് അവരെ ഇവിടെ വരുന്നതും പോകുന്നതും. പിന്നെ എന്റെ ഫ്ലാറ്റിന്റെ അകം എന്ന് പറയുന്നത് എന്റെ പ്രൈവറ്റ് സ്പേസ് ആണ് അവിടേക്കു ആരും തലയിടേണ്ട ആവശ്യമില്ല.
എന്റെ സ്ത്രീ ഉന്നമന ഡയലോഗ് കേട്ടിട്ടാണെന്നു തോന്നുന്നു സുഷമ പറഞ്ഞു.
സുഷമ :ഹീ ഈസ് റൈറ്റ്.
എന്റെ ഒരുബന്ധം ഇല്ലാത്ത സംസാരത്തിൽ സ്ത്രീകളെ കുറിച്ച് വെറുതെ നാലു വാക്ക് പറഞ്ഞപ്പോളേക്കും അത് ശെരിയാണെന്നു പറഞ്ഞ മരമണ്ടിയാണ് സുഷമ എന്ന് എനിക്ക് മനസിലായി. അവർ ഒരു കട്ട ഫെമിനിച്ചി ആയതുകൊണ്ട് ആണ് അവർ എന്നെ സപ്പോർട്ട് ചെയ്തത്.
മേനോൻ : യാ… ബട്ട് ആളുകളുടെ കാഴ്ചപ്പാടുകളെ നമ്മുക്ക് മാറ്റാൻ കഴിയുമോ?
ശരത് : ശക്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാം മാറിക്കൊള്ളും. അല്ലെങ്കിൽ എന്നും നമ്മുക്ക് പ്രകൃതരായി കഴിയാം.
“ഹേയ് മേനോൻ സാർ, ഗെയിം കഴിഞ്ഞു ഇനി നമ്മുടെ ഗെയിം ആണ് ”
ആരോ ടെന്നീസ് കോർട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. മേനോൻ കൈകൊണ്ടു ഇപ്പൊ വരാമെന്നു കാണിച്ചു.
മേനോൻ : ശരത്, എനിക്ക് തന്നോട് ഇനിയും സംസാരിക്കാനുണ്ട്…
ഞാൻ : സാർ ഗെയിം കഴിഞ്ഞു വരൂ… ഞാൻ വെയിറ്റ് ചെയ്യാം… അല്ലെങ്കിൽ സാർ ഫ്രീ ആകുമ്പോൾ ഫ്ലാറ്റിലേക്ക് വരൂ… നമ്മുക്ക് സംസാരിക്കാം..
മേനോൻ : ഓക്കേ ശരത്, താൻ എപ്പോഴാ ഫ്രീ ആകുക…
ഞാൻ : ഐ ആം ആൽവേസ് ഫ്രീ… സാർ എപ്പോ വേണമെങ്കിലും വാ.
മേനോൻ : ഓക്കേ ശരത്…
എനിക്ക് കൈതന്നു മേനോൻ ടെന്നീസ് കോർട്ടിലേക്ക് നടന്നു. ഞാൻ അവിടെ തന്നെ ഇരുന്നു. സുഷമ മേനോൻ കളിക്കുന്നതും നോക്കി എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ അവരെ എങ്ങനെ പരിചയപെടും എന്ന് അറിയാതെ അവിടെ ഇരുന്നു പരുങ്ങി. ഒന്ന് സോപ്പിട്ടു പതിപ്പിച്ചാൽ ആകാശം മുട്ടുന്ന ഐറ്റമാണ് സുഷമ എന്ന് മനസിലായി. എന്തായാലും ഞാൻ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. നല്ല ഒരു സൗഹൃദം ഉണ്ടാക്കിയെടുത്താൽ അസ്സോസിയേഷനുമായുള്ള പ്രശ്നങ്ങളിൽ എനിക്ക് ഒരു സപ്പോർട്ട് കിട്ടുമെന്ന് തോന്നി.
ഞാൻ : ഹായ് മേടം… ഞാൻ ശരത്…
സുഷമ : ഹായ്… എനിക്കറിയാം…
ഞാൻ ഒരടുപ്പം സ്ഥാപിക്കാൻ സംസാരിച്ചു തുടങ്ങി.
ഞാൻ : ഞാൻ മേടത്തെ മുൻപ് കണ്ടിട്ടുണ്ട്. പക്ഷെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. പരിചയപെട്ടതിൽ വലിയ സന്തോഷം.
സുഷമ : സെയിം ടൂ യു…
അവർ ഒരുപാടു ഇങ്ങോട്ട് സംസാരിക്കുന്ന ആൾ അല്ലെന്നു മനസിലായി.
ഞാൻ : രണ്ടാഴ്ച മുൻപ് വീക്കെൻഡ് സപ്പ്ലിമെന്റിൽ മേടത്തിന്റെ ഒരു ലേഖനം വായിച്ചിരുന്നു. താഴെത്തട്ടിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചു, ദാറ്റ് വാസ് ആൻ അമേസിങ് വൺ. നല്ല ദീര്ഘവീക്ഷണമുള്ള എഴുത്തായിരുന്നു.
ഞാനിതു പറഞ്ഞതും സുഷമയുടെ കണ്ണുകൾ വിടർന്നു. അവരിൽ ഒരു ചിരിയുണർന്നു.
സുഷമ : ഓഹ്… താങ്ക് യൂ ശരത്… ശരത്തിനു വായിക്കാനൊക്കെ സമയം കിട്ടാറുണ്ടോ?
ഞാൻ : ഇന്നൊവേറ്റീവ് ആയിട്ടുള്ള എല്ലാ ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്. ആ എഴുത്തുകാർക്ക് വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കാറുണ്ട്.
ഞാൻ വീണ്ടും അവരെ ഒന്ന് പൊക്കി.
സുഷമ : സപ്പോർട്ട് എന്ന് ഉദ്ദേശിച്ചത് എന്താണ്?
ഞാൻ : അവരുടെ ഐഡിയകൾക്കു ടെക്നോളജി പരമായി എന്തെങ്കിലും സപ്പോർട്ട് നൽകാൻ കഴിയുമോ എന്നും. പിന്നെ ഫിനാൻഷ്യൽ കോണ്ട്രിബൂഷൻസ് അങ്ങനെ പലതും. ഞാൻ വിമൺ എൺപവര്മെന്റ് നു വേണ്ടി പ്രവർത്തിക്കുന്ന ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള സറായ എന്ന എൻ ജി ഓ വോളന്റീർ ആണ്.