കുമാരി : അത് പിന്നെ നമ്മുടെ അസോസിയേഷൻ പ്രസിഡന്റ് മാധവൻ സാറിന്റെ വീട്ടിൽ പോയപ്പോൾ അവരെന്നോട് സാറിനെ കുറിച്ച് ചോദിച്ചു. സാറിന്റെ റൂമിൽ കുറെ ആളുകൾ വന്നുപോകുന്നുണ്ട് എന്നും അതും കൂടുതൽ പെണ്ണുങ്ങൾ ആണെന്ന് ഒക്കെ പറഞ്ഞ് കംപ്ലയിന്റ് കിട്ടിയിട്ട് ഉണ്ടെന്നും പറഞ്ഞു. അടുത്ത മീറ്റിംഗിൽ ഈ കാര്യം ചർച്ച ചെയ്യുമെന്നൊക്കെ പറഞ്ഞു.
ഞാൻ : ഇതാണോ കാര്യം… ഇതൊക്കെ മുന്പും അവർ എന്നോട്
പറഞ്ഞിട്ടുള്ളതാ. ചേച്ചി അത് കാര്യമാക്കണ്ട… എന്റെ വീട്ടിൽ ആര് വരണം വരണ്ട എന്നുള്ളത് ഞാൻ തീരുമാനിക്കും. മറ്റുള്ളവർക്ക് ഞാൻ ഒരു ശല്യം ഉണ്ടാക്കുന്നില്ല. എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്ന അവരാണ് എന്നെ ശല്യം ചെയ്യുന്നത്.
കുമാരി : ഞാൻ സാറിനോട് പറഞ്ഞന്നേ ഉള്ളു…
ഉത്കണ്ഠ മാറി സന്തോഷത്തോടെ പറഞ്ഞു.
ഞാനും കുമാരിയെ നോക്കി ഒന്ന് ചിരിച്ചു. ലിഫ്റ്റ് എന്റെ ഫ്ലോറിൽ നിന്നതും കുമാരി ചേച്ചിയും എന്റെ കൂടെ ഇറങ്ങി റൂമിലേക്ക് വന്നു സാധനങ്ങൾ അവിടെ വെച്ചിട്ട് തിരിച്ചു പോയി. ഞാൻ വാങ്ങിയ സാധനങ്ങൾ എല്ലാം ഓരോരോ സ്ഥലത്തു എടുത്ത് വെച്ചു. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഫ്ലാറ്റിൽ അലഞ്ഞുനടന്നു, ഒപ്പം കുപ്പിയൊന്നു പൊട്ടിച്ചു അടിച്ചുതുടങ്ങി. അപ്പോഴും മനസ്സിൽ ഇന്ന് റോട്ടിൽ കണ്ട ചേച്ചി തന്നെയായിരുന്നു.
ഉച്ചയായതുകൊണ്ടു വിശന്നു തുടങ്ങിയിരുന്നു. പുറത്തു വിളിച്ചു ഒരു പിസയും ബിരിയാണിയും ഓർഡർ ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് വഴിപറഞ്ഞ ചേച്ചി പറഞ്ഞത് ഓർമവന്നത്. ആ ചേച്ചിയുടെ ഭർത്താവിന്റെ പേര് രാജീവ് എന്നാണ് കോളേജ് ടീച്ചർ ആണെന്നും പറഞ്ഞത്. ഞാൻ വേഗം എന്റെ പീസി ഓൺ ചെയ്തു. അതിനു ശേഷം അവിടുത്തെ നിയർബൈ കോളേജുകൾ ഏതൊക്കെ എന്ന് തപ്പി. എന്നിട്ട് അവയെ ഒരു ലിസ്റ്റ് എടുത്തു. ഇതിൽ ഏതോ ഒരു കോളേജിൽ ആണ് ഈ രാജീവ് പഠിപ്പിക്കുന്നത്.
ഇന്ന് ഒരാളെ തപ്പി കണ്ടുപിടിക്കുന്നത് വളരെ എളുപ്പമാണ്. ഫേസ്ബുക് എന്നൊരു സംഭവം മറ്റൊരാളുടെ ജാതകം തന്നെ കയ്യിൽ തരും . ഞാൻ രാജീവ് എന്ന് സെർച്ച് ചെയ്തു. ഒരുപാട് റിസൾട്ടുകൾ വന്നു. ഇതിൽ ഏതു രാജീവ് എന്ന് കണ്ടുപിടിക്കൽ എളുപ്പമല്ല. അതുകൊണ്ട് രാജീവ് പിന്നെ കോളേജിന്റെ പേര് വെച്ചു സെർച്ച് ചെയ്തു തുടങ്ങി. കോളേജ് നെയിം സ്റ്റഡി ഓർ വർക്കിൽ ഇട്ടിത്തുള്ളവരുടെ പേര് വരാൻ സാധ്യത ഉണ്ട്.
അങ്ങനെ കുറെ സമയത്തെ സെർച്ചിനു ശേഷം ഒരു രാജീവിനെ കണ്ടുപിടിച്ചു. എന്നാൽ ഈ രാജീവ് തന്നെയാണോ ആ രാജീവ് എന്ന കാര്യം യാതൊരു ഉറപ്പില്ല. ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു അതിൽ എബൌട്ട് നോക്കി അതിൽ മാരീഡ് സ്റ്റാറ്റസ് ഇല്ല. അപ്പൊ പിന്നെ ഫോട്ടോ നോക്കി, അതിൽ ഒരു കുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്ത പേരിൽ എന്റെ കണ്ണുടക്കി. ‘സിന്ധു രാജീവ് ‘ ഇത് ഒരുപക്ഷെ അയാളുടെ ഭാര്യയാകാൻ സാധ്യത ഉണ്ട്. ഞാൻ ആ പ്രൊഫൈൽ ഓപ്പൺ ആക്കി. അതിലും നേരത്തെ കണ്ട കുട്ടിയുടെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു വേറൊന്നും ഉണ്ടായിരുന്നില്ല.
മാത്രമല്ല ആ പ്രൊഫൈൽ ആക്ടിവുമല്ല . അങ്ങനെ ആ ശ്രമം പാളി, നിരാശയായിരുന്നു ഫലം. ഞാൻ പിന്നെയും എന്തൊക്കെയോ സെർച്ച് ചെയ്തു അവിടിരുന്നു. അതിനിടയിൽ ഫുഡ് കൊടുന്നു. ഞാൻ അത് വാങ്ങി വെച്ചു കഴിക്കാനായി നോക്കുമ്പോളേക്കും ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ വിലാസിനിയമ്മയാണ് വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു.
വിലാസിനി : എവിടെയായിരുന്നടാ ചെക്കാ ഇത്രേം ദിവസം, ഒരാഴ്ചയായി ഫോൺ സ്വിച്ച്ഓഫ് ആയിരുന്നല്ലോ…
ഒരു ഹലോ പോലും പറയാൻ അനുവദിക്കാതെ എന്നോട് ചാടിക്കേറി ചോദിച്ചു.
ഞാൻ : ഇവിടെ പണി തിരക്കായിരുന്നു വിലാസിനിയമ്മേ.. ഇന്നാ തീർന്നത്. അതാ സ്വിച്ച് ഓഫ് ചെയ്തത്. പിന്നെ എന്തൊക്കെയുണ്ട് വിശേഷം
വിലാസിനി ഒന്നയഞ്ഞു .
വിലാസിനി : ഇവിടെയെന്തു .. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക്…
അല്പം വിഷമത്തോടെ പറഞ്ഞു
ഞാൻ : കുറെ ആയില്ലേ ഞാൻ അങ്ങോട്ടൊക്കെ വന്നിട്ട്… എനിക്കങ്ങോട്ടു വരണമെന്നുണ്ട് പിന്നെ ഓരോരോ തിരക്കുകൾ…
വിലാസിനി : നീ സൗകര്യം പോലെ വാ…
ഞാൻ : ഞാനിന്നു ഇന്ന് ചെറിയമ്മയെ കുറിച്ച് ഓർത്തൊള്ളൂ… അമ്മയെങ്ങാനും വിളിച്ചിരുന്നോ?
വിലാസിനി : അവളു വിളിക്കാറൊന്നുമില്ല. പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു. അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല. രണ്ടു പേരും വീട്ടിൽ തന്നെ ഇരിപ്പാണ് ആരുമില്ലാതെ പ്രാന്ത് പിടിക്കുന്നുണ്ടാകും. നിന്റെ വാശി മതിയാക്കികൂടെ, പെങ്ങന്മാരുടെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ. ഇനി വീട്ടിൽ പൊയ്ക്കൂടേ…
ഞാൻ : ഇല്ല… അച്ഛൻ ആണ് എന്നെ പുറത്താക്കിയത്. ഇനി അച്ഛൻ വന്നു വിളിക്കട്ടെ… അല്ലാതെ വലിഞ്ഞുകേറി ചെല്ലാൻ ഞാനില്ല…
വിലാസിനി : ഞാൻ നിന്റെ അച്ഛനോട് സംസാരിക്കട്ടെ… നിനക്കും ഒരു ജീവിതമൊക്കെ വേണ്ടേ… എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ നടക്ക…
ഞാൻ : ഒന്നും വേണ്ട…. അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല… ഇപ്പൊ ജീവിതം ഹാപ്പി ആണ്… ഇങ്ങനെ തന്നെ അങ്ങ് പോട്ടെ…