ഞാൻ അതിനു കുറച്ച് ദൂരെയായി വണ്ടി നിറുത്തി വീക്ഷിച്ചുകൊണ്ടിരുന്നു. റോഡിനു ഇരുവശവും വീടുകളുള്ള ഒരു കോളനിയായിരുന്നു അത്. ചേച്ചി വീടിനു പുറത്ത് സ്കൂട്ടി വെച്ചു ഹെൽമെറ്റ് ഊരി വണ്ടിയിൽ വെച്ചു. എന്നിട്ട് വന്നു ഗേറ്റ് പൂട്ടി വാതിൽ തുറന്നു അകത്തു കയറി. അപ്പൊ ഒന്നുറപ്പായി അത് ആ ചേച്ചിയുടെ വീടാണെന്നും ഇപ്പോൾ വീട്ടിൽ ആരും ഇല്ലെന്നും.
ഞാൻ ഇനിയെന്ത് എന്നാലോചിച്ചു അവിടെ തന്നെ നിന്നു. സമയം ഉച്ചയോടു അടുത്തിരിക്കുന്നു വഴിയിൽ എങ്ങും ആരെയും കാണുന്നില്ല. വെറും വീടുകൾ മാത്രം ഒരു കടപോലും ഇല്ല. ഞാൻ ആ വീടിന്റെ മുന്നിലായി റോഡിൽ വണ്ടി നിറുത്തി. അപ്പോൾ എതിർവീട്ടിൽ നിന്നും ഒരു പയ്യൻ ഗേറ്റ് തുറന്നു വന്നു. എങ്ങോട്ടോ പോകാൻ ഇറങ്ങിയതാണവൻ. ഞാൻ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ചോദിച്ചു
” ഈ കെ. സി . കുറുപ്പിന്റെ വീടേതാ?… അഡ്വക്കേറ്റ് ആണ് ”
വരുന്ന വഴിയിൽ ഞാൻ ഒരു വീടിന്റെ ഗേറ്റിൽ പേര് നോക്കി വെച്ചിരുന്നു. ആ ചേച്ചിയെ കുറിച്ചുള്ള ഡീറ്റെയിൽസ് എങ്ങനെയെങ്കിലും അറിയാൻ വേണ്ടിയാണ് ഞാൻ ആളുകളോട് അനേഷിക്കുന്നതു.
“അയ്യോ… എനിക്ക് അറിയില്ലല്ലോ… ”
ആ പയ്യൻ അല്പം ചിന്തിച്ചിട്ട് പറഞ്ഞു.
“അമ്മച്ചീ… ഒന്നിങ്ങു വന്നേ”
അവൻ വീടിന്റെ മുന്നിലേക്ക് നോക്കി വിളിച്ചു.
പെട്ടന്ന് മുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്നു ഒരു തലപൊങ്ങി വന്നു. ആ സ്ത്രീ ഗേറ്റിന്റെ അടുത്തേക്ക് നടന്നു വന്നു.
“എന്തേ…? ആരാ? ”
അവർ എന്നെ നോക്കി ആ പയ്യനോട് ചോദിച്ചു.
” ഈ വീടാണോ കെ സി കുറുപ്പിന്റെ വീട്? ”
ഞാൻ കാറിൽ നിന്നും തല പുറത്തേക്കു നീട്ടി ചേച്ചിയുടെ വീടിനു നേരെ വിരൽചൂണ്ടി ചോദിച്ചു.
” ആാാ… വക്കീൽ കുറുപ്പിന്റെ വീടല്ലേ? അത് ഇവിടെയല്ല… അത് നിങ്ങ വന്ന വഴി പിറകോട്ടു പോകണം. രണ്ട് തിരിവ് കഴിഞ്ഞാൽ ഇടത്തുള്ള വീടാണ്. “
ആ സ്ത്രീ പിറകിലേക്ക് കൈകാണിച്ചു പറഞ്ഞു.
“അതെയോ… വളരെ നന്ദി… ഇത് ആരുടെ വീടാണ്? ഞാൻ മുൻപ് കുറുപ്പ് സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് ഈ വീട് പോലെയാ തോന്നിയത് അതാ കൺഫ്യൂഷൻ ആയതു. ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇത് രാജീവ് എന്നൊരാളുടെ വീടാ… കോളേജ് ടീച്ചർ ആണ് ”
ചേച്ചി മറുപടി തന്നു.
“അതെയല്ലേ, അപ്പോൾ എനിക്ക് തെറ്റുപറ്റിയതാ… എന്തായാലും താങ്ക്സ് ചേച്ചി… വരട്ടെ.”
ഞാൻ തലകുലുക്കികൊണ്ടു ചേച്ചിയോട് പറഞ്ഞു വണ്ടി പിറകോട്ടു എടുത്തു തിരിച്ചു. ഇനി കൂടുതൽ അവിടെ നിന്നു ചോദിക്കാൻ നിന്നാൽ ഒരുപക്ഷെ അവർക്കു സംശയം വരും. അതുകൊണ്ടാണ് ഞാൻ അവിടെന്നു വേഗം പോന്നത്. ഞാൻ വേഗം അവിടുന്ന് വണ്ടി കത്തിച്ചു വിട്ടു. എന്നാലും ആ ചേച്ചിയുടെ പേര് കിട്ടിയില്ലല്ലോ ഇനിയെന്താ ചെയ്യാ എന്നാലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.
ഓരോന്ന് ആലോചിച്ചു ഞാൻ ഫ്ലാറ്റിലേക്ക് എത്തി. താഴെ വണ്ടി പാർക്ക് ചെയ്ത് ഞാൻ സാധനങ്ങൾ എല്ലാം എടുത്തു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. കൈ നിറച്ചു കവറുകളായിരുന്നു, മുടിഞ്ഞ ഭാരം. അപ്പോഴാണ് പിന്നിൽ സാറേ എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കുമാരി ചേച്ചി. ഈ ബിൽഡിങ്ങിൽ കുറെ ഫ്ലാറ്റുകളിൽ പണിയെടുക്കുന്നുണ്ട് കുമാരി ചേച്ചി. എന്റെ ഫ്ലാറ്റിൽ ആഴചയിൽ രണ്ട് പ്രാവശ്യം വരും.
ഞാൻ ഇവിടെ താമസമാക്കിയ അന്ന് മുതൽ കുമാരി ചേച്ചി ഇവിടെ പണിക്കു വരുന്നുണ്ട്. അലക്കൽ ഒഴികെയുള്ള എല്ലാ പണികളും ചെയ്ത് വെക്കും. വല്ലപ്പോഴും എന്തെകിലും എന്തെങ്കിലും ഉണ്ടാക്കി തരും. അതവരുടെ ജോലിയിൽ പെട്ടതല്ല എന്നാലും എന്നോടുള്ള ഒരു സ്നേഹത്തിന്റെ പേരിൽ ചെയ്യുന്നതാണ്. കുമാരി ചേച്ചിയെ കാണാൻ നടി കൃഷ്ണപ്രഭയെ പോലെയാണ്. എന്നാലും എനിക്ക് കുമാരി ചേച്ചിയോട് പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നിയിട്ടില്ല.
ചേച്ചി ഓടി വന്നു എന്റെ കയ്യിൽ നിന്നു കുറച്ച് കവറുകൾ വാങ്ങി.
കുമാരി : സാറ്… സാധനങ്ങൾ വാങ്ങിയുള്ള വരവാണോ?
ഞാൻ : അതെ… ഒരാഴ്ചയായി പുറത്തിറങ്ങിയിട്ടില്ല…
ഞങ്ങൾ സംസാരിച്ചു കൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു.
ആ വലിയ കെട്ടിടത്തിൽ പത്തൊമ്പതാം നിലയിലാണ് എന്റെ ഫ്ലാറ്റ്. ഞങ്ങൾ ലിഫ്റ്റിൽ കയറി. ഞാൻ പത്തൊമ്പതു ബട്ടൺ അമർത്തി.
ഞാൻ : ഇന്നെവിടെയാ ചേച്ചി പണി???
കുമാരി : ഇരുപതു സി….
എന്നിട്ട് ചേച്ചിയും ബട്ടൺ അമർത്തി.
കുമാരി : സാറേ… പിന്നെ ഒരു കാര്യമുണ്ട്…
ഞാൻ : എന്താ ചേച്ചി…?