ഞാൻ : ഹസ്ബൻഡ് നാട്ടിലുണ്ടോ?
സിന്ധു : ഉണ്ട് എന്തേ?
അല്പം സംശയത്തോടെ സിന്ധു…
ഞാൻ : ഒന്നുമില്ല.. അദ്ദേഹത്തോട് ഒന്ന് ഡ്രോപ്പ് ചെയ്യാൻ പറയാർന്നില്ലേ? രാവിലെ ഇവിടെ നിന്നു ബസ് കയറുന്നതു വലിയ ബുദ്ധിമുട്ടാണ്… അതുകൊണ്ട് പറഞ്ഞതാ…
ഞാൻ ചുറ്റിലും ഉള്ള തിരക്ക് നോക്കികൊണ്ട് പറഞ്ഞു.
സിന്ധു : ഓഹ്… വണ്ടി പഞ്ചർ ആയ വിവരം രാവിലെയാ അറിഞ്ഞത്. അദ്ദേഹം അദ്ദേഹത്തിന്റെ കോളേജിലെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുടെ കൂടെയാണ് പോകാറ്. അപ്പൊ ഞാൻ ഇന്ന് ബസിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു.
സിന്ധു ഒരു പാവം സ്ത്രീയാണ് എന്നാൽ എല്ലാത്തിനെയും കുറിച്ച് വ്യക്തമായ ബോധമുള്ള സ്ത്രീ ആണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി. സിന്ധുവിനോടുള്ള സംസാരം എന്തോ ഉത്തേജനമായി വീണ്ടും വീണ്ടും സംസാരിക്കാൻ തോന്നുന്നു. ബസ് ഇപ്പൊ അടുത്തൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു.
ഞാൻ : വരുന്ന ബസ്സുകൾ മുഴുവൻ തിരക്കായിരിക്കും… പിന്നെ ഇവിടുന്നുള്ള തിരക്കും… കയറാൻ വലിയ ബുധിമുട്ടാകും.. ഒരു ഒമ്പതുമണിക്ക് ശേഷം എല്ലാം ഓക്കേ ആകും…
സിന്ധു : ഹ്മ്മ്… എനിക്ക് ഒരു പത്തുമണിയോടെ എത്തിയാൽ മതി.
ഞാൻ : മേടത്തിന്റെ ഓഫീസ് എവിടെ?
സിന്ധു : പീപിൾ ടവർ അടുത്താണ്….
ഞാൻ : എനിക്കും അങ്ങോട്ടുള്ള ബസിലാണ് പോകേണ്ടത്…
സിന്ധു : ഇന്ന്
അപ്പോൾ വർക്ക് ഇല്ലേ?
സിന്ധു ആദ്യമായി എന്നോട് ഒരു ചോദ്യം ചോതിച്ചിരിക്കുന്നു. ഇതുവരെ ഞാൻ അങ്ങോട്ട് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞാൻ : ആക്ച്വലി ഞാൻ ഇന്നലത്തോടെ ആ ജോലി ഉപേക്ഷിച്ചു. ഞാൻ ഒരു എം ബി എ സ്റ്റുഡന്റ് ആണ്. മാർക്കറ്റിങ് ആണ് ഞാൻ എടുത്തിരുന്നത്. എന്റെ ഫൈനൽ ഇയർ പ്രൊജക്റ്റ് ബേസ് ചെയ്താണ് ഞാൻ ആ ജോലി ചെയ്തിരുന്നത്. സാദാരണക്കാരുടെ ഇന്റർനാഷണൽ പ്രോഡക്ട്സിനോടുള്ള സമീപനം ആണ് പ്രൊജക്റ്റ് വിഷയം. സോ പല പല പ്രോഡക്ട് മാറ്റി പരീക്ഷിച്ചു. അൽമോസ്റ് കംപ്ലീറ്റ് ആകാറായി പ്രൊജക്റ്റ്.
സിന്ധു : ഓഹ് അപ്പൊ എം ബി എ കാരൻ ആണല്ലേ? ഇന്നലെ കണ്ടപ്പോൾ ഒരു സെയിൽസ് മാനെപോലെ തോന്നിയില്ല…
സിന്ധു ആശ്ചര്യത്തോടെ പറഞ്ഞു.
ഞാൻ : മാർക്കറ്റ് പ്ലൈസിൽ നിന്നും ആളുകളുടെ ഇടയിലേക്ക് ഇറങ്ങുമ്പോൾ അവർ പ്രൊഡക്ടിനെ കുറിച്ച് എന്ത് കരുതുന്നു എന്ന് വ്യക്തമായി അറിയാൻ കഴിയും. ഇന്നലെ മേടത്തിൽ നിന്ന് എനിക്ക് വലിയൊരു പോയിന്റ് കിട്ടി.
സിന്ധു : അതിനു ഞാൻ എന്താ പറഞ്ഞത്?
പ്പോം… പ്പോം…
ഒരു ബസ് ഞങ്ങളുടെ ബസ്‌സ്റ്റോപ്പിനടുത്തേക്കു പാഞ്ഞടുത്തു. വാതിലിൽ കുറെ പേർ തൂങ്ങി നിൽപ്പുണ്ട്. കയറാൻ ബുദ്ധിമുട്ടാണ്. ബസ് സ്റ്റോപ്പിന്റെ കുറച്ചപ്പുറം പോയി നിന്നു. എല്ലാവരും ബസിന്റെ അടുത്തേക്ക് ഓടി. ഞാൻ സിന്ധുവും വളരെ പിന്നിലായിരുന്നു. കുറെ പേരെ കയറ്റിയതിനു ശേഷം ബസ് എടുത്തു പോയി. പിന്നെയും സ്റ്റോപ്പിൽ മുക്കാൽ പേരും ബാക്കിയായി.
ഞാനും സിന്ധുവും ചമ്മിയപോലെ സ്റ്റോപ്പിലേക്ക് തന്നെ തിരിച്ചു വന്നു. സിന്ധുവിന് പിന്നീട് എന്നോട് ഒരു അപരിചിതത്വം തോന്നിയില്ല. അവൾ എന്നോട് നേരിട്ട് ചോദിച്ചു.
സിന്ധു : എന്നിൽ നിന്നു എന്ത് പോയിന്റ് ആണ് കിട്ടിയത് എന്ന് പറഞ്ഞില്ല.
ഞാൻ : അതോ… മേടം പറഞ്ഞില്ലേ… ഇന്റർനെറ്റ് യൂസ് ചെയ്താണ് കുട്ടിയെ ഹെല്പ് ചെയ്യുന്നത് എന്ന്. സോ ആ ബുക്കിനു സെയിൽസ് ബുദ്ധിമുട്ടാണ്. കാരണം തൊണ്ണൂറു ശതമാനം ആളുകളും ഇപ്പോൾ ഇന്റർനെറ്റ് യൂസ് ചെയുന്നുണ്ട്. സോ ആ ബുക്ക് സൈൽ എളുപ്പമല്ല.
സിന്ധു : ഹ്മ്മ്… പിന്നെന്തിനാ ഈ ബുക്ക് കയ്യിൽ വെച്ചിരിക്കുന്നത്?
എന്റെ കയ്യിലുള്ള പുസ്തകം നോക്കി സിന്ധു ചോദിച്ചു.
എന്റെ ഉള്ളിൽ ഒരു നുണ ഉദിച്ചു.