ഇന്ന് ഞാൻ സിന്ധുവിനെ പരിചയപെട്ടു, രണ്ടു ദിവസം കഴിഞ്ഞാൽ സിന്ധു എന്നെ മറക്കും. അതുകൊണ്ട് നാളെ തന്നെ സിന്ധുവുമായി മുട്ടാൻ ഒരു അവസരം ഉണ്ടാക്കണം, അതും അപ്രതീക്ഷിതമായി എന്ന് അവൾക്കു തോന്നണം. ഞാൻ ആലോചിച്ചു ഒരു വഴി കണ്ടെത്തി കഴിഞ്ഞിരുന്നു. ഇന്ന് രാത്രി ഇരുട്ടിയതിനു ശേഷം സിന്ധുവിന്റെ വീട്ടിൽ കയറി അവളുടെ സ്കൂട്ടർ പഞ്ചർ ആക്കണം. പിന്നെ നാളെ അവൾ ബസ്സിനാകും ഓഫീസിൽ പോകുക.
ആ ഒരു ഗാപ്പിൽ അവളുമായി മുട്ടി പരിജയം പുതുക്കണം. അവളോട് കൂടുതൽ അടുക്കാൻ അവളിൽ നിന്നും ഒരു ഇൻഷുറൻസ് പോളിസി എടുത്താലും കുഴപ്പമില്ല. എന്നാൽ അവൾ ഒരു പോളിസി തായോ എന്ന് പറഞ്ഞു തെണ്ടി നടക്കുകയല്ല. എങ്ങനെയെങ്കിലും അതിലേക്കു ഒരു ട്രാക്ക് ഇടണം. എന്തായാലും നാളെ അവളെ കണ്ട് പുതിയ പ്ലാനുകൾ പരീക്ഷിക്കണം.
ഞാൻ രാത്രി ഡിന്നർ കഴിച്ച് കാറുമെടുത്തു പുറത്തിറങ്ങി. സമയം പാതിരാ ആയിട്ടില്ല. ഇപ്പോൾ പോയാൽ ഒരുപക്ഷെ അവർ ഉറങ്ങിയിട്ടുണ്ടാവില്ല. അതുകൊണ്ട് ഞാൻ സിറ്റിയിൽ ഒക്കെ ഒന്ന് വെറുതെ കറങ്ങി. സമയം ഏകദേശം ഒരു പതിനൊന്നു മണി ആയപ്പോളേക്കും ഞാൻ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വണ്ടി തിരിച്ചു. ഒന്ന് രണ്ടു തവണ ആ വഴിയിൽ കറങ്ങി. എല്ലാ വീടുകളും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഞാൻ വണ്ടി കുറച്ച് മാറ്റി പാർക്ക് ചെയ്ത് പിറകോട്ടു നടന്നു.
സിന്ധുവിന്റെ വീടിന്റെ മതിൽ എടുത്തു ചാടി. പോർച്ചിൽ ഉള്ള സ്കൂട്ടറിന് അടുത്തേക്ക് നടന്നു. സ്കൂട്ടറിന്റെ ഫ്രണ്ട് ടയറിൽ നിന്നു പതിയെ കാറ്റഴിച്ചു വിട്ടതിനു ശേഷം. കയ്യിൽ കരുതിയിരുന്ന സൂചികൊണ്ട് ഒന്ന് രണ്ടിടത്തു കുത്തി പഞ്ചറിട്ടു. അതിനു ശേഷം എനിക്ക് അവിടുന്ന് വരാൻ ഒരു മടി തോന്നി. ഇത്രേടം വരെ വന്നിട്ട് സിന്ധുവിനെ ഒന്ന് കണ്ടിട്ട് വന്നാലോ എന്നാലോചിച്ചു. പിന്നെ വെറുതെ ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി അവിടുന്ന് ഇറങ്ങി.
വേഗം തന്നെ ആരുടേയും കണ്ണിൽ പെടാതെ അവിടുന്ന് വണ്ടിയെടുത്തു റൂമിലേക്ക് വന്നു. നാളെ നേരത്തെ എഴുന്നേറ്റു സിന്ധുവിന്റെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് നേരത്തെ എഴുന്നേൽക്കണം. അതികം വൈകാതെ തന്നെ കിടന്നു, രാവിലേക്കു അലാറം വെക്കാനും മറന്നില്ല.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി നല്ല എക്സിക്യൂട്ടീവ് ഡ്രെസ്സിൽ തന്നെ റൂമിൽ നിന്നും ഇറങ്ങി. വണ്ടിയെടുത്തു നേരെ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വിട്ടു. ഓഫീസ് ടൈം ആയതുകൊണ്ട് ആ വഴിയിൽ നല്ല ആള്പെരുമാറ്റം ഉണ്ട്. അതുകൊണ്ട് ഞാൻ ആ വഴിയിൽ തന്നെ മാറി മാറി വണ്ടി നിറുത്തി ഒന്ന് രണ്ടു റൗണ്ട് അടിച്ചു. കുറെ നേരം വെയിറ്റ് ചെയ്തതിനു ശേഷം ഞാൻ ഒന്നുകൂടി ആ വഴിയിൽ ഓടിച്ചു. അപ്പോൾ റോഡിലൂടെ ഒരു സാരിയുടുത്ത സ്ത്രീ നടക്കുന്നതായി കണ്ടു. പിന്നഴക്ക് കണ്ടപ്പോൾ തന്നെ അത് സിന്ധുവാണെന്നു മനസിലായി.
എന്റെ ഐഡിയ ഫലിച്ചു തുടങ്ങി, സിന്ധു അടുത്തുള്ള ബസ് സ്റ്റോപ്പിലേക്കാണ് നടക്കുന്നത് എന്ന് മനസിലായി. ഞാൻ വണ്ടി കത്തിച്ചു വിട്ടു എന്നിട്ട് കുറച്ച് ദൂരെയായി റോഡ് സൈഡിൽ വണ്ടി പാർക് ചെയ്ത്. ഒരു ലാപ്ടോപ് ബാഗും തോളിലിട്ടു കയ്യിൽ ഇന്നലെ വാങ്ങിയ എൻസൈക്ലോപീഡിയയും എടുത്തു ഞാൻ ബസ്‌സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. ഞാൻ ചെല്ലുമ്പോൾ സിന്ധു ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും സിന്ധുവിന് എന്നെ മനസിലായി. ഞാൻ ഒന്ന് ചിരിച്ചെങ്കിലും തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല. ബസ്‌സ്റ്റോപ് നിറയെ സ്കൂൾ കുട്ടികൾ ആയിരുന്നു. കൂടാതെ രാവിലെ തന്നെ പണിക്കു പോകുന്ന ബംഗാളികളും. ഞാൻ സിന്ധുവിന്റെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നു. സിന്ധു എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.
ഞാൻ : ഞാൻ ഇന്നലെ മേടത്തിന്റെ വീട്ടിൽ സൈലിനു വന്നിരുന്നു…
ഞാൻ അല്പം പരിഭ്രമത്തോടെ പറഞ്ഞു. ഇന്ന് അവളുമായി സംസാരിക്കാനാണ് ഇത്രെയും കഷ്ടപെട്ടതു.
സിന്ധു : മനസിലായി…
ഞാൻ : മേടം ഡെയിലി ബസിലാണോ പോകാറ്?
സിന്ധു : അല്ല… ബൈക്കിലാണ് പോകാറ്… ബൈക്ക് പഞ്ചറായി അതുകൊണ്ട് ഇന്ന് ബസിൽ പോകാം എന്ന് കരുതി.
ഞാൻ : ഞാൻ എന്നും ഇവിടുന്നു ബസിലാണ് പോകാറ്… ഇതുവരെ മേടത്തെ കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ്….
ഒരു നുണ തട്ടി വിട്ടു.
സിന്ധു : ഇവിടെ ആണോ താമസിക്കുന്നത്?
ഞാൻ : അതെ ഇവിടെ അംബേദ്കർ കോളനിയിൽ…
ഞാൻ കൈ ദൂരേക്ക് ചൂണ്ടി പറഞ്ഞു.
സിന്ധു ഒന്നും പറഞ്ഞില്ല.