ഒരു തണുത്ത കൈ തലം എന്റെ നെറ്റിയിൽ പതിഞ്ഞു……
ഞാൻ തലയുയർത്തി അവളെ നോക്കി….
പതിയെ ഞാൻ എണീറ്റു…..
“പോയി മുഖം കഴുകി വാ..”
അവൾ പറഞ്ഞു……
ഞാൻ അവൾ പറഞ്ഞത് പോലെ ചെയ്തിട്ട് തിരിച്ചു വന്നിരുന്നു ……
അവൾ പറഞ്ഞു തുടങ്ങി……
” അമ്മു നീ ഒരു നല്ല കുട്ടിയാണെന് എനിക്ക് ആദ്യം നിന്നോട് സംസാരിച്ചപ്പോ തോന്നി….അതുകൊണ്ടാ ഇന്നലെ അതുകണ്ടപ്പൊ എനിക്ക് ഒരുപാട് ദേഷ്യം വന്നു… ഒന്നും മിണ്ടരുത് എന്ന് വിചാരിച്ചതാ പക്ഷെ നിന്നെ അങ്ങനങ്ങു വിട്ടുകളയാൻ തോന്നീല… നിന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ടത്കൊണ്ടായിരിക്കാം…..
ഇപ്പൊ നീ ഈ പറഞ്ഞത് ഇരിക്കട്ടെ…ഞാൻ ചിലത് പറഞ്ഞാൽ നീ കേൾക്കുമോ……??”
എന്റെ മറുപടിക്കു വേണ്ടി അവൾ കാത്തു….
ഞാൻ മെല്ലെ തലയാട്ടി പറഞ്ഞു…..
” മ്മ് കേൾക്കാം… “
അന്നുമുതൽ എന്റെ ലൈഫിൽ അവൾ ഉണ്ടായിരുന്നു ഒപ്പം കിടിലം കുറെ ട്വിസ്റ്റുകളും….
തുടരും……..
ഇഷ്ടമായാൽ കമന്റ് ഇടണെ കൂട്ടുകാരെ…….